2014, സെപ്റ്റംബർ 9, ചൊവ്വാഴ്ച

ഒരു കുട്ടിക്കഥയും, നർമ്മവും

Blog post no: 284 - 

ഒരു കുട്ടിക്കഥയും, നർമ്മവും


മുയൽച്ചെവി

(ഒരു കുട്ടിക്കഥ)


മണിയൻ മോന് ഒരു വളർത്തുമുയൽ ഉണ്ടായിരുന്നു.  മുയലിനു ഒരു അസാധാരണമായ കഴിവും - അതിനു മനുഷ്യരുടെ ഭാഷ കേട്ടാൽ അറിയാം!

ഒരു ദിവസം മണിയന്റെ വീട്ടുകാർ ''പ്രസ്തുത ആവശ്യം നിറവേറ്റണമെങ്കിൽ മുയൽച്ചെവി  വേണ''മെന്നു പറയുന്ന അവസാനഭാഗം മുയൽ  കേട്ടു!

അതിനുശേഷം മണിയന്റെ ആ പാവം മുയലിനെ കണ്ടവരില്ല.

മേമ്പൊടി:  വീട്ടുകാർ ദശപുഷ്പത്തെക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്.  മുയൽച്ചെവി അതിൽ ഒരു പുഷ്പവും.




ഫസ്റ്റ് പ്രൈസ്

(ഒരു കൊച്ചുനര്മ്മം)



മോഡേണ്‍ ആർട്ടിനു ഫസ്റ്റ് പ്രൈസ് കിട്ടിയ ചിത്രകാരനോട് ഒരു ആരാധിക:

താങ്കളുടെ ഈ മഹത്തായ ചിത്രത്തിന് പിന്നിലുള്ള പ്രചോദനം?

എന്റെ കറമ്പിപ്പശു.  അവളുടെ വാലിൽ ചായം പിടിപ്പിച്ചു, കടലാസ് കാണിച്ചു. വാല് അങ്ങോട്ടുമിങ്ങോട്ടും ആട്ടിയപ്പോൾ, സെക്കണ്ടുകൾക്കുള്ളിൽ ഈ ചിത്രം തയ്യാറായി.

കടപ്പാട്: ഒരു പഴയ കാർട്ടൂണ്‍

8 അഭിപ്രായങ്ങൾ:

  1. മുയലിന് ചെവി പോകുമോ എന്ന പേടി
    പശുവിന് വാലുള്ളതിന്‍റെ മോടി.
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  2. മുയലിനെ സസ്യശാസ്ത്രം പഠിപ്പിക്കാതിരുന്നത് ആരുടെ കുഴപ്പം!

    മറുപടിഇല്ലാതാക്കൂ
  3. മുയലിന്റെ ചെവിയും പശുവിന്റെ വാലും!!!
    കുട്ടിക്കഥകള്‍ ഇഷ്ടമായി.....

    മറുപടിഇല്ലാതാക്കൂ
  4. മോഡേൺ ആർട്ടിന്റെ പിന്നാമ്പുറകഥ നന്നായി..

    മറുപടിഇല്ലാതാക്കൂ

.