2014, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

കുഞ്ഞുകവിതകൾ - 58കുഞ്ഞുകവിതകൾ - 58


Blog Post No: 293


HAIKU

കുയിലിന്റെ പാട്ട്
കുഞ്ഞന്റെ ഏറ്റുപാട്ട്
കൂകൂ പ്രതിധ്വനി


നിലാവിന്റെ  നിറവെളിച്ചം
വൃക്ഷശിഖരങ്ങളുടെ നിഴലുകൾ
ആധുനിക ചിത്രങ്ങൾ


പറന്നുവന്നു  വീണു പക്ഷിത്തൂവൽ
ഉണ്ണിയെ  കുളിപ്പിക്കാൻ വെച്ച വെള്ളത്തിൽ
ഉണ്ണിയുടെ മുഖത്ത് സന്തോഷം


ആലിപ്പഴം വീഴുന്നു
കല്ലുകൾ വീഴുംപോലെ
മുറ്റത്ത് മഞ്ഞുകട്ടകൾ


വിണ്ണിൽ താരങ്ങൾക്കു നല്ല തിളക്കം
ഭൂമിയിലെ താരങ്ങൾക്കും
ഭൂമിയിൽ തിളങ്ങുന്നത് കലാഹൃദയർ  

  
ഭക്തിഗാനം, പൂജാദ്രവ്യങ്ങളുടെ സുഗന്ധം 
ഭക്തജനങ്ങളുടെ കൂപ്പിയ കൈകൾ
ഭക്തിസാന്ദ്രമായ അന്തരീക്ഷം

12 അഭിപ്രായങ്ങൾ:

 1. പറന്നുവന്നു വീണു പക്ഷിത്തൂവൽ
  ഉണ്ണിയെ കുളിപ്പിക്കാൻ വെച്ച വെള്ളത്തിൽ
  ഉണ്ണിയുടെ മുഖത്ത് സന്തോഷം
  കൂടുതൽ ഇഷ്ടം Doctor

  മറുപടിഇല്ലാതാക്കൂ
 2. കുയിലിന്‍റെ പാട്ടേറ്റുപാടുന്ന ബാല്യകാലം!
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ
 3. ഉണ്ണിയുടെ സന്തോഷം വായിച്ച് സന്തോഷമായി

  മറുപടിഇല്ലാതാക്കൂ
 4. വിണ്ണിൽ താരങ്ങൾക്കു നല്ല തിളക്കം
  ഭൂമിയിലെ താരങ്ങൾക്കും
  ഭൂമിയിൽ തിളങ്ങുന്നത് കലാഹൃദയർ

  മറുപടിഇല്ലാതാക്കൂ

.