2014, സെപ്റ്റംബർ 3, ബുധനാഴ്‌ച

കുഞ്ഞുകവിതകൾ - 49


കുഞ്ഞുകവിതകൾ - 49


Blog Post No: 279


കർഷകനും  ഇലകളും

എൻ കർഷകസുഹൃത്തിനിലകൾ  വേണമെന്ന് 
പ്രാതൽ കഴിക്കുന്നത് തേക്കിലയിലത്രേ 
ഊണുകഴിക്കാൻ  വാഴയില വേണംപോൽ 
അത്താഴക്കഞ്ഞിക്കോ  പ്ലാവിലക്കുമ്പിളും!

+++


വിധി

പുഴയരുകിലൊരു മരം കാണാം
ഇലകൾ വീഴുന്നത് വെള്ളത്തിൽ
ഈ ഇലകൾക്ക് മണ്ണിൽ വീഴാനല്ല
വെള്ളത്തിലൊഴുകിപ്പോകാനാണ് വിധി!

+++

മാനഹാനി

അടിമത്തമിഷ്ടപ്പെടാത്തവർക്കും
അഭിമാനമുള്ളവർക്കും
മനസ്സ് ശുദ്ധമായവർക്കും
മാനഹാനി ദു:സ്സഹം;
അളമുട്ടിയാൽ ചേരയും കടിക്കുമെന്നത്
അവരന്വര്ത്ഥമാക്കും, വൈകിയാലും.

+++


കള്ളൻ

കണ്ണാടിയിലെ പ്രതിഫലനത്തിൽ
സന്തോഷിച്ചില്ല കള്ളൻ
വെള്ളത്തിൽ വീണ ച്ശായിലും
അത്ര തൃപ്തി തോന്നിയില്ല
നിഴലിൽ നോക്കി തൃപ്തിപ്പെട്ടു
അതെ, ഇങ്ങനെതന്നെ മതി -
ആർക്കും വ്യക്തമാകാതെ
ആർക്കും പിടികൊടുക്കാതെ

+++

വിധി

കൂട്ടിലിട്ട തത്ത ദു:ഖത്തോടെ പറഞ്ഞു
കണ്ണാടിക്കുളത്തിലെ മത്സ്യത്തോട്
കാരാഗൃഹമാണ് നമുക്ക് വിധിച്ചത്
കണ്ണും കരളുമില്ലാത്ത മനുഷ്യർ!

 +++

അഴക്‌!

കൊതിക്കുന്നു കണ്ണുകൾ ചന്ദ്രികയെക്കാണാനായ്  
കുസൃതിക്കാറ്റപ്പോൾ  തെങ്ങോലകളെയിളക്കുന്നു
ചന്ദ്രികയെ മറയ്ക്കാനൊരു  പാഴ്ശ്രമമാണത്
ചന്ദ്രികക്കപ്പോൾ കാണാം  കൂടുതൽ കൂടുതലഴക്!    

 +++


വേർപാട്

വീട്ടിലെയംഗങ്ങളെല്ലാവരും വിലപിക്കുന്നു
വീട്ടുവളപ്പിലെ വളർത്തുമൃഗങ്ങളും
വീട്ടിലെത്തിയ ബന്ധുമിത്രാദികളടക്കം
വീട്ടുകാരണവരുടെ വേർപാട് സഹിക്കവയ്യ

10 അഭിപ്രായങ്ങൾ:

 1. ഒത്തിരി കുഞ്ഞു കവിതകൾ..
  ഒരുപാട് നന്മകൾ ..

  മറുപടിഇല്ലാതാക്കൂ
 2. കുഞ്ഞു കവിതകള്‍ ഇങ്ങിനെ ഒഴുകുകയാണല്ലോ.
  അര്‍ത്ഥവാത്തായ വരികള്‍ നിറഞ്ഞവ

  മറുപടിഇല്ലാതാക്കൂ
 3. ഇത്തിരി വട്ടത്തില്‍ ഒത്തിരി കാര്യങ്ങള്‍
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ
 4. കവിതകൾ ഇഷ്ടമായി.. പലതിലും പല വെങ്ങാർത്ഥങ്ങ്ളും ഒളിഞ്ഞു കിടപ്പുണ്ട്

  മറുപടിഇല്ലാതാക്കൂ

.