2014, സെപ്റ്റംബർ 5, വെള്ളിയാഴ്‌ച

കുഞ്ഞുകവിതകൾ - 51കുഞ്ഞുകവിതകൾ - 51


Blog Post No: 281


Haiku

പൂമുഖത്തൊരു കുഞ്ഞാറ്റക്കിളി
പടമെടുക്കാൻ തയ്യാറായി
പടം വേണ്ടെന്നമട്ടിലതു പറന്നുപോയ്‌   

വേട്ടക്കാരൻ കാട്ടിൽ കുന്നിൻപുറത്ത്‌
പുറകിൽ ഒരു  ഇര
ഇരക്ക് ഇരയായി വേട്ടക്കാരൻ

പറക്കുന്ന പൂമ്പാറ്റ
പിടിക്കാനായ് കൊച്ചുമോൾ
പാവം മുത്തശ്ശി  

അമ്മു കരയുന്നു
അമ്മിഞ്ഞപ്പാൽ കുടിക്കാനായ്
അമ്മിഞ്ഞ കിട്ടുന്നില്ല!

പശുക്കിടാവ്‌ തള്ളപ്പശുവിന്റെ പാൽ കുടിക്കുന്നു
കറവക്കാരൻ കിടാവിനെ മാറ്റി കറക്കുന്നു
അമ്മിഞ്ഞ കുടിക്കുന്ന കുട്ടനതുകണ്ട് കരയുന്നു 

മുത്തശ്ശി മുറ്റമടിക്കുന്നു
മുത്തശ്ശിപ്ലാവ് ഇലകൾ പൊഴിക്കുന്നു
മുത്തശ്ശിയും മുത്തശ്ശിപ്ലാവും മത്സരം

6 അഭിപ്രായങ്ങൾ:

  1. പശുക്കിടാവ്‌ തള്ളപ്പശുവിന്റെ പാൽ കുടിക്കുന്നു
    കറവക്കാരൻ കിടാവിനെ മാറ്റി കറക്കുന്നു
    അമ്മിഞ്ഞ കുടിക്കുന്ന കുട്ടനതുകണ്ട് കരയുന്നു

    മറുപടിഇല്ലാതാക്കൂ
  2. മുത്തശ്ശിയും മുത്തശ്ശിപ്ലാവും തമ്മിലൊരു സൌഹൃദമത്സരം!

    മറുപടിഇല്ലാതാക്കൂ

.