2014, സെപ്റ്റംബർ 4, വ്യാഴാഴ്‌ച

കുഞ്ഞുകവിതകൾ - 50



കുഞ്ഞുകവിതകൾ - 50


Blog Post No: 280


Haiku

മൂന്നില വെണ്ടച്ചെടി*ക്ക് അപകർഷതാബോധം
തോട്ടിവെണ്ടയോട്* ചോദിച്ചു
തോട്ടിയുടെ മകളാണല്ലേ?  

*ഉയരമുള്ള വെണ്ടച്ചെടി
*മൂന്നു ഇലകൾ ആകുമ്പോഴേക്കും കായ്ക്കുന്ന വെണ്ടച്ചെടി

+++

പാവമാ മരങ്ങൾ തയ്യാർ
പെണ്ണുങ്ങളും ആണുങ്ങളുമെല്ലാം!
പരാഗണത്തിന്റെ ജോലി കാറ്റിന്!
+++

മുറ്റത്ത് ഇലകൾ വീണു
അമ്മൂമ്മ അതെടുത്ത് മാറ്റി
ഒരുനാൾ തന്നെയുമതുപോലെ....

+++

മാരുതന് മരച്ചില്ലകൾ കണ്ടപ്പോൾ സഹിച്ചില്ല
മന്ദഗതി മാറ്റി അല്പ്പം ധൃതഗതിയിലാക്കി
മരച്ചില്ലകൾ പുഷ്പവൃഷ്ടി പൊഴിച്ചു!   

+++

വൃക്ഷം കടപുഴകി വീണു
ജീവിതം അവസാനിച്ചു
ഇനി ഓർമ്മകൾ മാത്രം

+++

ഒരു നർമ്മ ഹൈക്കു: 

പറവകൾ പറന്നുയരുന്നു
പാമ്പുകൾ ഇഴഞ്ഞു നീങ്ങുന്നു
''പാമ്പാ''യവർക്ക് പറക്കുന്നതായ് സ്വപ്നദർശനം  

7 അഭിപ്രായങ്ങൾ:

  1. ''പാമ്പാ''യവർക്ക് പറക്കുന്നതായ് സ്വപ്നദർശനം ...!

    മറുപടിഇല്ലാതാക്കൂ
  2. മുറ്റത്ത് ഇലകൾ വീണു
    അമ്മൂമ്മ അതെടുത്ത് മാറ്റി
    ഒരുനാൾ തന്നെയുമതുപോലെ....
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  3. പറവകൾ പറന്നുയരുന്നു പാമ്പുകൾ ഇഴഞ്ഞു നീങ്ങുന്നു
    ''പാമ്പാ''യവർക്ക് പറക്കുന്നതായ് സ്വപ്നദർശനം
    ഈ വരികള്‍ വളരെ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ

.