2015, ഏപ്രിൽ 21, ചൊവ്വാഴ്ച

ദൈവവും പിശാചും


Blog Post No: 371 -


ദൈവവും പിശാചും

 
(ഒരു കുസൃതിമാളു പരമ്പര)

 

 
മുത്തച്ഛൻ വായിച്ചുകൊണ്ടിരിക്കുമ്പോൾ, മാളൂട്ടി വന്നു മുത്തച്ഛന്റെ മടിയിൽ കയറി ഇരിക്കുന്നു.

 
ഇനി, എന്തെങ്കിലും ചോദിച്ചുകൊണ്ടും പറഞ്ഞുകൊണ്ടും ഇരിക്കും ഈ കുട്ടിക്കഥാപാത്രം.

 
അതാ, പ്രതീക്ഷിച്ചപോലെ തന്നെ -

 
''മുറ്റച്ചാ, എനിച്ചു പിശാചിനെ പേട്യാ.''

 
''അത്യോ?  എന്തിനാ പേടിക്ക്‌ണേ.  പേടിക്കണ്ടാട്ടോ. അതിനെ ഒഴിവാക്ക്യാ മതി.''

 
''എനിച്ചു ദൈവത്തിനെ വല്യേ ഇഷ്ടോണ്.''

 
''നല്ല കാര്യം.  ദൈവത്തിനെ ഇഷ്ടോല്യാത്തോരുണ്ടോ മാളൂട്ടീ?  അത് പോട്ടെ.  ഈ ദൈവോം പിശാചും എവടെണ് ഇരിക്ക്ണ്ന്നറിയ്വോ? 

 
''എവടെനു  മുറ്റച്ചാ?''

 
''മനുഷ്യന്റെ അതായത് നമ്മടെക്കെ മനസ്സില്.  നല്ലത് എന്നത് ദൈവം.  അല്ലാത്തത് പിശാച്.  മനസ്സിലായ്വോ?''

 
''ഉവ്വ്''

 
''കൂടുതൽ നല്ലതല്ലാത്തത് വിചാരിക്ക്ണ, ചെയ്യ്‌ണ മനുഷ്യരെ സൂക്ഷിക്കുക - അവരെക്കൊണ്ടു പിശാചു വേണ്ടാത്തതൊക്കെ ചെയ്യിക്കും.''

 
''അപ്പൊ, അങ്ങനെല്ല ആള്വോളെ പേടിച്ചാ മതില്ലേ?''

 
''അതെ.  അവരോടു സൂക്ഷിച്ചു പെരുമാറുക. അവരെ ഒഴിവാക്കുക.''

 
''ശരി, ശരി.''  മാളൂട്ടി തല കുലുക്കി

 
''മാളൂട്ടി മുത്തച്ഛന്റെ കണ്ണിൽനിന്നും കണ്ണട എടുത്തു സ്വന്തം കണ്ണിൽ വെക്കാൻ ശ്രമിക്കുന്നു. 

 
മുത്തച്ഛൻ: ദാ, ഇതല്ലേ നന്നല്ലാത്തത്?''

 
''ശരി, ശരി.  ഇന്നാ.''

 
മാളൂട്ടി കണ്ണട മടക്കിക്കൊടുത്തു.  മുത്തച്ഛൻ മാളൂട്ടിയുടെ കവിളിൽ ഒരുമ്മയും.

 

 

12 അഭിപ്രായങ്ങൾ:

  1. എല്ലാരിലുമുണ്ട് രണ്ടും!

    മറുപടിഇല്ലാതാക്കൂ
  2. മനുഷ്യനും പിശാചും കുടികൊള്ളുന്നയിടം മനിതര്‍തന്‍ മനോമുകുരം തന്നെ..!!

    വളരെയിഷ്ടായി.....

    മറുപടിഇല്ലാതാക്കൂ
  3. പാവം മാളുട്ടി...അവൾ മിടുക്കിയല്ലെ!!!

    മറുപടിഇല്ലാതാക്കൂ
  4. പുണ്യം ചെയ്യുന്നവര്‍ക്ക്‌ സ്വര്‍ഗ്ഗം കിട്ടും
    പാപം ചെയ്യുന്നവര്‍ക്കോ നരകവാസം.
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  5. കുറഞ്ഞ വാക്കുകളില്‍......
    കൂടുതൽ കാര്യം.....ആശംസകൾ....

    മറുപടിഇല്ലാതാക്കൂ

.