2014, ജനുവരി 28, ചൊവ്വാഴ്ച

ഫേസ് ബുക്കും സോഷ്യൽ നെറ്റ് വർക്കുംBlog post No: 159 -


ഫേസ് ബുക്കും സോഷ്യൽ  നെറ്റ് വർക്കും

(പലവക)

ഫേസ് ബുക്കിനെക്കുറിച്ചു ഒരു സുഹൃത്ത്‌ പറഞ്ഞു - ഇവിടെ എഴുതുന്നത് എല്ലാവരും കാണും.  സൂക്ഷിക്കുക.

ശരിയാണ്.  സൂക്ഷിക്കണം.  സൂക്ഷിച്ചാലും രക്ഷയില്ല.  ''പാര''കൾ  പിറകെ വന്നെന്നു വരും.  കാരണം, മലയാളിക്ക് ''ന്യൂസ് പിടിക്കാൻ'', ''ന്യൂസ് പടര്ത്താൻ'', പറ്റുമെങ്കിൽ അല്പ്പം  വളച്ചൊടിച്ചു അങ്ങനെ ''ആൾ ആകാൻ'', അതിന്റെ ലഹരിയിൽ ആറാടാൻ അപാര താല്പ്പര്യം കണ്ടു വരുന്നു.  എല്ലാവരെയും ഒന്നടങ്കം പറയുകയല്ല.  ഞരമ്പ്‌ രോഗികളെപ്പോലെ, ഇതും ഒരുതരം ''രോഗികള്'' തന്നെ. ഒരിക്കൽ ഞാൻ ഒരു തമാശ എഴുതി.  എല്ലാവര്ക്കും രസിച്ചു.  അതാ വരുന്നു ഒരു ഫോട്ടോ കമെന്റ് - കയ്യിൽ കല്ലും പിടിച്ചുകൊണ്ടു മുണ്ട് മടക്കിക്കുത്തി (ഭാഗ്യത്തിന് ഒരുപാട് കയറ്റിക്കുത്തിയിട്ടില്ല) - ഓടിക്കോ, ഇല്ലെങ്കിൽ ഏറു കൊള്ളും! പരിചയമില്ലാത്ത ആ കമെന്റ് ഇട്ട മനുഷ്യൻ വലിയൊരു മാനസിക സംതൃപ്തിയോടെ ഉറങ്ങാൻ കിടന്നിരിക്കും. 

ഇനി, ഇത് സോഷ്യൽ നെറ്റ് വർക്കിലും  അങ്ങനെതന്നെ.  സഹിക്കവയ്യാതായപ്പോൾ, ഏതായാലും ഓപ്ഷൻ ഉള്ള നിലക്ക് കമെന്റ്സ് വെരിഫിക്കേഷൻ തല്ക്കാലം  ആയിക്കളയാം എന്ന് തോന്നി അങ്ങനെ ചെയ്തു.  അപ്പോൾ, അതാ വരുന്നു ഒരു കമെന്റ്സ് - ഓ, ഇങ്ങനെ ആണെന്ന് അറിഞ്ഞില്ല; എന്റെ വിലയേറിയ സമയം നഷ്ടപ്പെടുത്തി; ഞാൻ കൊച്ചാക്കപ്പെട്ടപോലെ! 

അയ്യോ, ഞാൻ ഇദ്ദേഹത്തിന്റെ ഈജീഓയിൽ മുട്ടി വേദനിപ്പിച്ചോ എന്റെ ഫഗവാനേ....ഏതായാലും ഈ ''വെരിഫിക്കേഷൻ'' വേണ്ട.  

[ എന്റമ്മോ ഈ മലയാളി മനസ്ഥിതി ഇങ്ങനെയൊക്കെയൊ? ]  

മലയാളി അല്ലാത്ത ഒരു സുഹൃത്ത്‌ - മലയാളം പഠിച്ചു, മലയാളത്തെയും മലയാളികളെയും താലോലിക്കുന്ന ഒരു ദേഹം എന്നെ കോണ്ടാക്റ്റ് ചെയ്തു.  ആ സഹൃദയനു ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായാലോ മോശം, മോശം.

20 അഭിപ്രായങ്ങൾ:

 1. ബഹുജനം പലവിധം ഡോക്ടറെ
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. ഇങ്ങനെയൊക്കെയാണ് നാം ക്ഷമ പഠിക്കുന്നത്!!

  മറുപടിഇല്ലാതാക്കൂ
 3. മലയാളി മനസ്ഥിതി ഇങ്ങനെയൊക്കെയൊ?
  ന്താ...ത്ര സംശ്യം?.... ങേ.... ? ;)

  മറുപടിഇല്ലാതാക്കൂ
 4. .ചികിത്സ വേണ്ട ഓരോരോ പ്രശ്നങ്ങള്‍ അല്ലെ ഡോക്ടര്‍ !...

  മറുപടിഇല്ലാതാക്കൂ
 5. അങ്ങനെയും ചിലർ ഉണ്ടാവാം അല്ലേ ..

  മറുപടിഇല്ലാതാക്കൂ
 6. എല്ലാ ഇടത്തും ഉണ്ട് ഡോക്ടർ ഇത്തരം ആൾക്കാർ എന്നുള്ളതാണ് സത്യം ഉള്ള കാര്യം പറഞ്ഞാൽ ഞാൻ തന്നെ ചിലപ്പോൾ ഈ ഒരു ടൈപ്പ് അല്ലെ എന്ന് തോന്നി തുടങ്ങിയിരിക്കുന്നു എന്നാലും സത്യമാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്

  മറുപടിഇല്ലാതാക്കൂ
 7. ഈയിടെ ഞാൻ ഒരു ബ്ലോഗ്ഗിൽ ഒരു പോസ്റ്റിൽ ഇട്ടു കണ്ടു ചിരിച്ച ഒരു കമന്റ്‌ കൂടി ഇവിടെ ഷെയർ ചെയ്യട്ടെ പോസ്റ്റ്‌ ഇവിടെ പ്രസക്തമല്ല കമന്റ്‌ " ഇനി മേലാൽ ഇത്തരം കവിതകൾ എഴുതരുത് ...എഴുതരുത് എന്ന് മാത്രം അല്ല" അടുത്ത വരിയാണ് എനിക്ക് വളരെ ഇഷ്ടപെട്ടത് " എഴുതാൻ ശ്രമിക്കുക കൂടി ചെയ്യരുത് " ഞാൻ ഇപ്പോഴും ഓർത്തു ചിരിക്കും ആ അഞ്ജാത സുഹൃത്തിന്റെ കമന്റ്‌ പക്ഷെ ഈ കമന്റിനു ബ്ലോഗ്‌ കർത്താവ്‌ പോസിറ്റീവ് ആയി മറുപടി കൊടുത്തു എന്ന് കണ്ടപ്പോൾ എനിക്ക് ബഹുമാനം തന്നെ തോന്നി

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പക്ഷെ ഈ കമന്റിനു ബ്ലോഗ്‌ കർത്താവ്‌ പോസിറ്റീവ് ആയി മറുപടി കൊടുത്തു എന്ന് കണ്ടപ്പോൾ എനിക്ക് ബഹുമാനം തന്നെ തോന്നി... Athu vaayichu comment itta aal lajjikkendathaanu.

   ഇല്ലാതാക്കൂ

.