2014, സെപ്റ്റംബർ 2, ചൊവ്വാഴ്ച

കുഞ്ഞുകവിതകൾ - 48



കുഞ്ഞുകവിതകൾ - 48


Blog Post No: 278


ചില്ലകളിലിരുന്നു കിളികൾ ചിലച്ചു
ചില്ലകളിലെ ഇലകളും കാറ്റുതട്ടി ചിലച്ചു
ചിലച്ചിലുകൾ സംഗീതമയം


താരകം കണ്ണുകൾ ചിമ്മി
അനിഷ്ടമായത് കാണാതിരിക്കാനോ
അതോ ഉറക്കം വന്നിട്ടോ


മേഘം കറുത്തു
മടിച്ചു മടിച്ചു നീങ്ങുന്നു
മഴ പെയ്യും   


പപ്പായ പറിച്ചിടൽ
പപ്പായപ്പാൽ ദേഹത്ത്
കുട്ടിക്കാലത്തെ ചെയ്തികൾ


തുളസിത്തറയിൽ തുളസി
മുത്തശ്ശിയുടെ നാമജപം
തറവാടിന്റെ സുഗന്ധം


മാനം  കറുത്തു
മരം കൊതിച്ചു
മഴയുമായ് രമിക്കാൻ  

9 അഭിപ്രായങ്ങൾ:

  1. "തുളസിത്തറയിൽ തുളസി
    മുത്തശ്ശിയുടെ നാമജപം
    തറവാടിന്റെ സുഗന്ധം"
    കുഞ്ഞു കവിതകള്‍ നന്നായി ഡോക്ടര്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. കുഞ്ഞു കവിതകള്‍ ...വലിയ ചിന്തകള്‍ ...നന്നായി ഡോക്ടര്‍ ...

    മറുപടിഇല്ലാതാക്കൂ
  3. ചിന്തിക്കാൻ ഒരുപാട് എഴുതെണ്ടാതില്ലാലോ ..

    മറുപടിഇല്ലാതാക്കൂ

.