Blog post no: 299 -
മനുഷ്യമനസ്സ്
(ചിന്തകൾ)
''അച്ഛാച്ഛാ, ഈ മനുഷ്യരടെ മനസ്സ്
എങ്ങന്യാ അറ്യാ?''
യുവതിയും സുന്ദരിയുമായ
നായിക സംസാരശേഷിപോലും നഷ്ടപ്പെട്ടു ശയ്യാവലംബിയായ
തന്റെ മുത്തച്ഛനോട് ചോദിക്കുന്നു.
അച്ഛാച്ഛൻ ഒന്ന് പുഞ്ചിരിക്കാൻ മാത്രം ശ്രമിക്കുന്നു.
അതെ,മനുഷ്യമനസ്സ് അനിർവചനീയമാണ്. ആരെ വിശ്വസിക്കണം, ആരെ വിശ്വസിക്കരുത് എന്നൊന്നും പറയുകവയ്യ.
വെറുതെ, മനുഷ്യമനസ്സിനെക്കുറിച്ചു ഓർത്തപ്പോൾ,വർഷങ്ങൾക്കു മുമ്പ് കണ്ട,എം.ടി.യുടെ നിർമാല്യം എന്ന പടത്തിലെ രംഗം
ഓര്ത്തുപോയി.
കുറിപ്പ്: ഈയിടെ, ഈ കുറിപ്പ് എഴുതിവെച്ച ദിവസം രാത്രിതന്നെ ഞാൻ നിർമാല്യം
എഷ്യാനെറ്റ് മൂവീസ് ചാനലിൽ കാണുകയുണ്ടായി.
തികച്ചും യാദൃശ്ചികം (coincidence).