2013, മാർച്ച് 5, ചൊവ്വാഴ്ച

സ്നേഹം (കവിത)സ്നേഹം
(കവിത)
സ്നേഹം

സ്നേഹമെന്തെന്നറിയുന്ന നാമെല്ലാം 

വിരഹമെന്നതുമറിയുന്നതുണ്ടല്ലോ.

വിരഹമെന്തെന്നറിയുമ്പോളൊ,ന്നുമേ

വേണ്ടായിരുന്നെന്നൊക്കെതോന്നുന്നു!

വിരഹത്തിന്നവസാനമീ സ്നേഹം

ശക്തിയായിത്തിരിച്ചെത്തുന്നതും കാണാം.

വീണ്ടുമകൽച്ചകൾ വരുമെന്നാകിലോ

കൊതിതീരെക്കണ്ടില്ലെന്നതും തോന്നും!

കൊതിയൊന്നും നല്ലതെന്നറിയുന്നു നാമെല്ലാം

അതനർത്ഥങ്ങളേറെ വന്നുകൂടുമെന്നതും.

സ്നേഹമാണഖില സാരമൂഴിയിലെന്നെല്ലാം

പാടി പണ്ടേ നമ്മൾതൻ  മഹാകവി.

മാത്രമോ, സ്നേഹമമൃതമാണെന്നൊക്കെ-

യനുഭവിച്ചവര്‍ക്കെല്ലാമറിയാതിരിക്കുമോ?

അമിതമായാലമൃതും വിഷമാണെന്നൊരു

പഴഞ്ചൊല്ലു പണ്ടേ നിലവിലുണ്ടെന്നതും.

ആ അമൃതമമിതമാക്കാതെതന്നെ നാം

സ്നേഹമവനിയിലന്വർത്ഥമാക്കണം.       
  

32 അഭിപ്രായങ്ങൾ:

 1. അതെ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട .. തീയെപ്പോലെയാണ് സ്നേഹവും പ്രേമവും ഒക്കെ.
  ഒരുപാട് അടുത്ത് പോകരുത് ഒരുപാട് അകന്നു നില്‍ക്കയും അരുതു..
  നല്ല സന്ദേശം ഉള്‍ക്കൊള്ളുന്ന കവിത..

  മറുപടിഇല്ലാതാക്കൂ
 2. ആദ്യം വന്നു കവിത വായിച്ചു, ഉചിതമായ മറുപടി ഇട്ടതില്‍ സന്തോഷം, നന്ദി.

  മറുപടിഇല്ലാതാക്കൂ
 3. പിണക്കം, വിരഹം അതൊക്കെ വേദനാജനകം തന്നെ. പിന്നീടുള്ള ഇണക്കത്തിനു സ്നെഹമിരട്ടിക്കും..
  ഈ സ്നേഹത്തിനു വേണ്ടി മാത്രം മന:പ്പൂര്‍വം പിണങ്ങുന്നവരുണ്ട് .

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സ്വാഗതം, സുഹൃത്തേ.
   ശരിയാണ്. പിണക്കവും ഇണക്കവും സ്നേഹത്തിന്റെ ആക്കം കൂട്ടും. അപ്പോള്‍ അമിതമായ ആ സ്നേഹം വരുത്തിവെക്കുന്നതെല്ലാം സഹിക്കാനുള്ള ത്രാണിയും നേടണം.

   ഇല്ലാതാക്കൂ
 4. ''സൂക്ഷിച്ചാല്‍, ദു:ഖിക്കേണ്ട''യെന്ന
  പരമാര്‍ത്ഥമെന്നുമോര്‍ത്തിരിക്കണം "
  ചിന്താവിഷയം നന്നായിരിക്കുന്നു ഡോക്ടര്‍

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി, സാര്‍.
   ''ആ അമൃതമമിതമാക്കാതെ നമ്മള്‍
   സൂക്ഷിച്ചാല്‍, ദു:ഖിക്കേണ്ടയെന്ന പരമാര്‍ത്ഥമെന്നുമന്വര്ത്ഥമാക്കണം''
   എന്ന് ചെറുതായി ഒന്ന് മാറ്റിയിട്ടുണ്ട്.

   ഇല്ലാതാക്കൂ
 5. ആനച്ചന്തങ്ങള്‍ ഒന്നുമില്ലാതെ ഒരു സ്നേഹക്കവിത.നന്നായിരിക്കുന്നു.ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സാര്‍, താങ്കളുടെ ഈ വാക്കുകള്‍ ഏറെ ആശ്വാസം തരുന്നു. നന്ദി.

   ഇല്ലാതാക്കൂ
 6. സ്നേഹവും അമിതമാവാന്‍ പാടില്ലേ ഏട്ടാ ... നല്ല കവിത

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി, അശ്വതി. അമിതമാകാം. അതിന്റെ ഫലം എന്തായാലും അനുഭവിക്കാനുള്ള ശേഷി ഉണ്ടാകണം എന്നാണു ഉദ്ദേശിച്ചത്.
   എന്റെ അച്ഛന് മക്കള്‍ വളരെ പ്രിയപ്പെട്ടതായിരുന്നു. എന്റെ അനിയത്തി നന്നേ ചെറുപ്പത്തില്‍ മരിച്ചുപോയപ്പോള്‍ അച്ഛന് താങ്ങാനായില്ല. അവള്‍ക്കു ചില ''ശീലങ്ങള്‍'' ഉണ്ടായിരുന്നു. അതൊക്കെ പറഞ്ഞു എന്നും സങ്കടപ്പെടും. സന്ദര്‍ഭവശാല്‍ അച്ഛന്‍ സ്നേഹത്തോടെ, അല്‍പ്പം ഗൌരവത്തോടെ ഒരിക്കല്‍ എന്നോട് പറയുകതന്നെ ചെയ്തു - ശീലങ്ങളൊന്നും ഇല്ലാതിരിക്കുന്നതുതന്നെയാണ് നല്ലത്. (കാരണം ഈ അമിത സ്നേഹം, നിര്‍ഭാഗ്യവശാല്‍ എന്തെങ്കിലും സംഭവിക്കുമ്പോള്‍, നമുക്ക് താങ്ങാന്‍ പറ്റാത്തവിധം ആകുന്നു.)

   ഇല്ലാതാക്കൂ
 7. സ്നേഹത്തിൻ മധുരിമയും
  വിരഹത്തിൻ കണ്ണീരും

  പ്രിയപ്പെട്ട ഡോക്ടർ,

  രണ്ടും അധികമായാൽ പ്രശ്നം തന്നെ.ശരിയാ..
  പക്ഷേ, ആദ്യത്തേത് ഇത്തിരി അധികമായാലും ഈയുള്ളവനങ്ങു സഹിക്കും.ഹ..ഹ..ഹ..

  ശുഭാശംസകൾ....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹ ഹ ഹ നന്ദി, സൌഗന്ധികം.
   അതാണ്‌ വേണ്ടത്. സഹനശക്തി ഉണ്ടായാല്‍ നന്ന്, ഇല്ലെങ്കില്‍ ആര്‍ജ്ജിക്കണം. പറ്റില്ലെങ്കില്‍, ''അമിതം'' വേണ്ട - മിതം മതി.

   ഇല്ലാതാക്കൂ
 8. സാരഗർഭമായ കവിത. ചിന്തിക്കാനും ആസ്വദിക്കാനും പറ്റിയത്‌.
  അഭിനന്ദനങ്ങൾ ഡോക്ടർ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഈ വാക്കുകള്‍ എന്നെ സന്തോഷിപ്പിക്കുന്നു, സര്‍. നന്ദി.

   ഇല്ലാതാക്കൂ
 9. പ്രേമേട്ടാ , അധികമായാല്‍ അമൃത് വിഷമകുന്ന പോല്ലേ തന്നെ ആണ് ഇത് രണ്ടും. ഒന്നാലോചിക്കുമ്പോള്‍ ശരിയാണ് സ്നേഹത്തിന്റെയോ പ്രേമതിറെയോ അളവ് കൂടുമ്പോള്‍ അതെല്പ്പിക്കുന്ന ചെറിയ ആഘാതം പോലും അസഹ്യമാകുന്നത് അത് കൊണ്ടല്ലേ ?അടുത്ത ബ്ലോഗിന് കാത്തിരിക്കുന്നു !

  മറുപടിഇല്ലാതാക്കൂ
 10. അധികമായാല്‍ സ്നേഹം അമൃതിനെ പോലെ വിഷകരമാകുo , എങ്കിലും സ്നേഹത്തിന് പരിധി നിശ്ചയിക്കുന്നത് ശരിയാണെന്ന് എനിക്ക് അഭിപ്രായം ഇല്ല :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പരിധി നിശ്ചയിക്കുന്നത് ഒരു വ്യക്തിയുടെ മന:ശ്ശക്തിക്കനുസരിച്ച്. ചിലര്‍ക്ക്, നിര്‍ഭാഗ്യവശാല്‍, ആഘാതം ഏറ്റാല്‍ താങ്ങാനാവില്ല. അപ്പോള്‍, ''കണ്ടും, അറിഞ്ഞും'' ഒക്കെ പെരുമാറുക. നന്ദി, സുഹൃത്തേ.

   ഇല്ലാതാക്കൂ
 11. തീര്‍ച്ച -"സ്നേഹമാണഖിലസാരമൂഴിയില്‍ ...."!അതില്ലാതതാണ് സമൂഹത്തിന്‍റെ ശാപവും!ആശംസകള്‍ !

  മറുപടിഇല്ലാതാക്കൂ
 12. ഒന്നും അധികമാവരുത്‌.
  നല്ലൊരു സന്ദേശം

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഈ വാക്കുകള്‍ എന്നെ സന്തോഷിപ്പിക്കുന്നു, സുഹൃത്തേ. നന്ദി.

   ഇല്ലാതാക്കൂ
 13. ഇണക്കവും പിണക്കവും ഊടും പാവും പോലെയാണ്. വരികള്‍ ഇഷ്ടപ്പെട്ടു

  മറുപടിഇല്ലാതാക്കൂ
 14. കുറച്ച് പഴകിയതാണെങ്കിലും പ്രണയം സൂക്ഷിക്കുന്ന ഒരു ഹൃദയം.....അനുമോദനങ്ങള്...വരും തലമുറകള് താങ്കളെപ്പോലുളളവരെ തണ്ടു പഠിക്കട്ടെ

  മറുപടിഇല്ലാതാക്കൂ
 15. പ്രണയത്തിനു വയസ്സില്ല അഥവാ വയസ്സ് പ്രശ്നമല്ല. പക്ഷെ, മറ്റു പലകാര്യങ്ങളിലുമെന്നപൊലെ, ഇതും അമിതമാകാതെ നോക്കണം. കാരണം, സാധാരണ മനുഷ്യമനസ്സിനു ഇത് വരുത്തുന്ന ദു;ഖം (വരുമെങ്കില്‍) താങ്ങാനാവില്ല. അതുകൊണ്ട് ആത്മാര്‍ത്ഥമായ പ്രണയം വേണ്ട എന്ന് അര്‍ത്ഥമാക്കുന്നില്ല. ഒരു മുന്നറിയിപ്പ് എന്ന് മാത്രം, മനസ്സിനെ പാകപ്പെടുത്തിയെടുക്കാന്‍.
  നന്ദി, സുഹൃത്തേ.

  മറുപടിഇല്ലാതാക്കൂ
 16. ലാളിത്യമുള്ള വരികള്‍..ദുര്വ്യാ ഖ്യാനിക്കപ്പെടുന്ന സ്നേഹം ഈ ലോകത്തുണ്ടാക്കുന്ന കുഴപ്പങ്ങള്‍ ചില്ലറയല്ല....

  മറുപടിഇല്ലാതാക്കൂ
 17. സ്നേഹത്തിന്റെ പ്രായോഗിക വശം അല്ലെ? നല്ല വരികള്‍

  മറുപടിഇല്ലാതാക്കൂ

.