2014, മേയ് 1, വ്യാഴാഴ്‌ച

സ്വർണത്തിന്റെ, വെള്ളിയുടെ....


Blog Post No: 207 - 


സ്വർണത്തിന്റെ, വെള്ളിയുടെ....

(ഒരു കൊച്ചുകഥ)


വിനീത വൃത്തി ആവശ്യത്തിൽ അധികം ഉള്ള കൂട്ടത്തിലാണ്.  പരിസരം എന്നും വളരെ വൃത്തിയായിരിക്കണം. 

രാത്രി ഉറങ്ങുന്നതിനു  മുമ്പ്  തലമുടി കൊഴിഞ്ഞുവീണതോ മറ്റോ കിടക്കവിരിയിൽ കണ്ടാൽ അത് എടുത്തുമാറ്റും.  അത്യാവശ്യം കൊതുകോ മറ്റെ ചുവരിൽ വിശ്രമിക്കുന്നത് കണ്ടാൽ അതിനെ കൊല്ലണം.  ഇതൊക്കെ പതിവായി കാണുന്നുണ്ട് അവളുടെ കണവൻ.  അയാളും സഹായിക്കും. ഒരിക്കൽ, സാന്ദർഭികമായി, ചിരിച്ചുകൊണ്ട് പറഞ്ഞു:

നീ, ഇക്കണക്കിനു, ''സോനാച്ചാ, ചാന്ദീച്ചാ....'''എന്ന മട്ടിൽ ആവാതെ നോക്കിക്കോ.

അതെന്താണെന്ന് വിനീത ചോദിച്ചപ്പോൾ മുമ്പ് ഒരിക്കൽ പറഞ്ഞുകൊടുത്ത ആ അനുഭവം അയാൾ ഒരിക്കൽക്കൂടി വിവരിച്ചു:

വർഷങ്ങൾക്കു മുമ്പ്, മഹാരാഷ്ട്രയിലെ ഒരു മാനസിക ചികിത്സാകേന്ദ്രത്തിൽ ഒരു ബന്ധുവിനെ കാണാൻ പോയി.  അവിടെ പലതരത്തിൽ മാനസികസംഘര്ഷം കൊണ്ട് സമനില തെറ്റിയവരെ കണ്ടു. ഒരാള്, നടന്നു പോകുമ്പോൾ, തിളങ്ങുന്ന കണ്ണുകളോടെ ''സോനാച്ചാ'' (മറാത്തിയിൽ, സ്വർണം കൊണ്ടുള്ളത് എന്നർത്ഥം) എന്ന് പറഞ്ഞു എന്തോ നിലത്തിന്നു എടുക്കുന്നതുപോലെ കാണിക്കുന്നു.  കുറച്ചു മുന്നോട്ടു പോയിട്ട്,  ''ചാന്ദീച്ചാ'' (വെള്ളി കൊണ്ടുള്ളത്) എന്നും പറഞ്ഞു താഴെ നിന്ന് എടുക്കുന്നതായി കാണിക്കുന്നു! അന്വേഷിച്ചപ്പോൾ മനസ്സിലായി - അദ്ദേഹത്തിനു പണഭ്രാന്ത്/ധനഭ്രാന്ത്  മൂത്ത് ഇങ്ങനെ ആയതാണ് എന്ന്!  എല്ലാം പണം, സ്വർണം, വെള്ളിമയം!

അതുപോലെ, വൃത്തീം വെടിപ്പും തലയിൽകേറി....   വിനീത അത് മുഴുവനാക്കാൻ സമ്മതിച്ചില്ല.  കുസൃതിക്കാരനായ തന്റെ കണവന് ഉറക്കെ ചിരിച്ചുകൊണ്ട് ഒരു തള്ള്കൊടുത്തു. 

8 അഭിപ്രായങ്ങൾ:

  1. എന്തിനോടും ആർത്തി മൂത്താൽ
    അത് ഭ്രാന്ത് തന്നെയാണല്ലോ അല്ലേ

    മറുപടിഇല്ലാതാക്കൂ
  2. ഒരു വ്യക്തമായ ചിന്ത സത്യം അവസാന വരികൾ ആ ചിരിച്ചുകൊണ്ടുള്ള തള്ള് ഒത്തിരി ഇഷ്ടമായി കഥയെക്കാൾ ഒരു റൊമാന്റിക്‌ മൂഡ്‌ തന്നെ സൃഷ്ടിച്ചു നന്ദി ഡോക്ടര

    മറുപടിഇല്ലാതാക്കൂ
  3. അമിതമായാല്‍ ...!! ..എന്നാണല്ലോ .. കൊള്ളാം .

    മറുപടിഇല്ലാതാക്കൂ
  4. വ്യക്തിശുചിത്വം ഒരു മുഖ്യ പ്രമേയമായി വരുന്ന സിനിമയാ 'നോർത്ത്‌ 24 കാതം'. അതിലെ അഭിനയത്തിനു നമ്മുടെ ചുള്ളൻ ഫഹദ്‌ ഫാസിലിനു അവാർഡും കിട്ടി. ഇതു വായിച്ചപ്പൊ, ആ കഥാപാത്രത്തെയാ ഓർമ്മ വന്നത്‌. സിനിമ പോലെ രസകരമായി ഈ കുറിപ്പും :)



    ശുഭാശംസകൾ......

    മറുപടിഇല്ലാതാക്കൂ

.