2014, മേയ് 12, തിങ്കളാഴ്‌ച

നിർഭാഗ്യവശാൽ ഞാനൊരു സ്ത്രീ അല്ല!


Blog Post No; 212 -

നിർഭാഗ്യവശാൽ ഞാനൊരു സ്ത്രീ അല്ല!

(നർമ്മാനുഭവം)





ഇത് എന്റെ അനുഭവമല്ല, എന്റെ അച്ഛന്റെ.  അച്ഛൻ മരിച്ചിട്ട് ഇരുപതു വർഷങ്ങൾ പിന്നിട്ടു.  എന്നാൽ, സാന്ദർഭികമായി എന്നും അച്ഛന്റെയും, അച്ഛനുമായി ബന്ധപ്പെട്ടതുമായ  കാര്യങ്ങളും ഓർമ്മ വരുന്നു.

അധ്യാപകനാകുന്നതിനു മുമ്പ്, ബ്രിട്ടീഷ് ഇന്ത്യയിലെ എയർഫോർസിൽ ആയിരുന്നു.  അച്ഛൻ പറഞ്ഞിരുന്ന, ട്രെയിനിംഗ് സമയത്തുണ്ടായ രസകരമായ അനുഭവങ്ങളിലൊന്നു ഇതാ: 

ട്രെയിനിംഗ് നടക്കുന്നതിനിടയിൽ തലയിലെ തൊപ്പി താഴെ വീണു.  വെള്ളക്കാരൻ ട്രെയിനർക്ക്  അത് ഇഷ്ടപ്പെട്ടില്ല.  

“How did it happen?’’

‘’I don’t know, Sir.’’

‘’What? From which place are you?’’

‘’Far South.’’

‘’Faar South?  No name for that place?’’

‘’Yes, Malabar.’’


'', മലബാർ.  ഞാൻ കണ്ടിട്ടുണ്ടല്ലോ, മലബാറിൽ സ്ത്രീകൾ അവരുടെ തലയിൽ വെള്ളം നിറച്ച കുടങ്ങൾ ഒന്നൊന്നായി മേലേക്ക്  മേലെ വെച്ച് ഒരു പ്രശ്നവുമില്ലാതെ കൊണ്ടുപോകുന്നത്.'' 

കുസൃതിക്കാരനായ അച്ഛൻ മൊഴിഞ്ഞു:

‘’But, unfortunately, I am not a lady, Sir.’’


അതുകേട്ടു എല്ലാവരും ചിരിച്ചു.  ട്രെയിനർക്ക് ദേഷ്യം  വന്നു. പണിഷ്മെന്റ് ആയി അവിടെ നിന്ന് ഒരു നിശ്ചിത ദൂരത്തേക്കു ഓടാൻ കൽപ്പിച്ചു.

കേൾക്കാതെ നിവർത്തിയില്ലല്ലോ.  ഓടി.  തിരിച്ചു അവിടെനിന്നു സാവധാനത്തിൽ നടന്നു.  വേഗത്തിൽ ഓടാൻ ട്രെയിനർ ആംഗ്യം കാട്ടുന്നുണ്ട്.  വീണ്ടും കുസൃതി.  അത് കണ്ടില്ല എന്ന് നടിച്ചു.  അടുത്ത് എത്താറായപ്പോൾ ഓടി.  ചോദിച്ചപ്പോൾ, അടുത്ത് എത്തിയപ്പോൾ മാത്രമാണ് കണ്ടത്, മനസ്സിലായത് എന്ന മറുപടിയും കൊടുത്തു.

''ട്രെയിനെർ വിചാരിച്ചുകാണും - ഇവൻ നന്നാവില്ല'' എന്നാണു അന്നത്തെ കുസൃതിവീരൻ പറഞ്ഞത്! 

8 അഭിപ്രായങ്ങൾ:

  1. ആള്‍ സരസന്‍ മാത്രമല്ല ,ധീരനും കൂടിയാണ്..

    മറുപടിഇല്ലാതാക്കൂ
  2. സത്യത്തിൽ ട്രെയിനർ ജോലിയുടെ ഭാഗമായി ദേഷ്യം ഭാവിച്ചതാവാം. പിതാവിന്റെ മറുപടി സത്യത്തിൽ ആരിലും ചിരിയുണർത്തും. രസകരമായ ഓർമ്മക്കുറിപ്പായിരുന്നു.


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  3. അരസികൻ ട്രെയിനെർ അല്ലെങ്കിൽ ആദ്യത്തെ മറുപടിക്ക് തന്നെ പ്രൊമോഷൻ കൊടുക്കേണ്ട സമർത്ഥൻ നർമ ബോധം ഇത്തരം ആരെയും നോവിക്കാത്ത നർമ ബോധം അനുഗ്രഹവും സാമർത്യവും തന്നെ ആണ് ഓര്മയ്ക്ക് മുമ്പിൽ നമസ്കാരവും

    മറുപടിഇല്ലാതാക്കൂ
  4. നല്ല ധൈര്യമുള്ള തമാശക്കാരനായിരുന്നു അച്ഛനെന്നു ചുരുക്കം

    മറുപടിഇല്ലാതാക്കൂ

.