2014, മേയ് 11, ഞായറാഴ്‌ച

ദുഃഖം പേറുന്നവർBlog Post No: 211 - 

ദുഃഖം പേറുന്നവർ
(ഗദ്യകവിത)

കഥകളിൽ നാം വായിക്കുന്നു
കവിതകളിൽ നാം പാടുന്നു
ചിത്രങ്ങളിൽ നാം കാണുന്നു
ജീവിതത്തിൽ നാമറിയുന്നു
ദുഃഖം പേറുന്നവരെപ്പറ്റി!
ചിലർ സന്തോഷിക്കുന്നു
ചിലരോ സങ്കടപ്പെടുന്നു
സങ്കടപ്പെടുന്നവരെ
സന്തോഷിപ്പിക്കുമ്പോൾ
അങ്ങനെ ചെയ്യുന്നവരിൽ
മനുഷ്യത്വം തിളങ്ങുന്നു
ഇന്നല്ലെങ്കിൽ നാളെ ഉറപ്പായും
നാം ഈ ലോകം വിടുന്നത്
വെറും കയ്യോടെയായിരിക്കും
അന്യരെ സന്തോഷിപ്പിക്കുക
ആത്മസംതൃപ്തി നേടുക  

12 അഭിപ്രായങ്ങൾ:

 1. മനുഷ്യത്വം തിളങ്ങട്ടെ....നന്നായി സര്‍ .!

  മറുപടിഇല്ലാതാക്കൂ
 2. അതെ നമ്മള്‍ തിരിച്ചുപോകുമ്പോള്‍ കൊണ്ടുപോകേണ്ടത് സല്ക്കര്‍മ്മങ്ങളുടെ പ്രതിഫലങ്ങള്‍ തന്നെയാണ്..
  വളരെയധികം സന്തോഷമുണ്ട് ഡോക്ടര്‍ , താങ്കള്‍ ലളിതമായ വാക്കുകളില്‍ വലിയ വലിയ ആശയങ്ങള്‍ പങ്കുവക്കുന്നത് കാണുമ്പോള്‍ ..
  ആശംസകളോടെ..

  മറുപടിഇല്ലാതാക്കൂ
 3. എല്ലാം വിടർന്നു പരിമളം തൂവട്ടെ
  എല്ലാം ചിതറട്ടെ വർണ്ണശോഭ
  എല്ലാമിതളുകൾ നീട്ടി വലിപ്പമാ-
  ർന്നുലഘ ഭാവമിയന്നിടട്ടെ...


  എല്ലാടവും സന്തോഷമലരുകൾ വിടരട്ടെ.

  നല്ല കവിത


  ശുഭാശംസകൾ.....

  മറുപടിഇല്ലാതാക്കൂ
 4. ദു:ഖം ചിലപ്പോള്‍ സുഖമുളള ഒരു നോവാണ്....

  മറുപടിഇല്ലാതാക്കൂ
 5. സന്തോഷം കൊടുക്കുക മറ്റുള്ളവര്ക്ക് ആശ്വാസവും മനസ്സമാധാനവും നല്ല കവിത ഒതുക്കം ഉള്ള ലളിത ശൈലി

  മറുപടിഇല്ലാതാക്കൂ
 6. അന്യരെ സന്തോഷിപ്പിക്കുക
  ആത്മസംതൃപ്തി നേടുക

  മറുപടിഇല്ലാതാക്കൂ

.