Blog post No: 219 -
കുഞ്ഞുകവിതകൾ - 4
പ്രണയം
പ്രണയമലർ വിരിയുമ്പോൾ
നറുമണം പടരുന്നു;
പ്രണയമലർ കൊഴിയുമ്പോൾ
മാനസം പിടയുന്നു
--
ഒരേ മനുഷ്യൻ, ഒരേ വായ
''അതിലെന്തുണ്ട് വായിക്കാൻ?
രണ്ടു വരികളെഴുതിവെച്ചിരിക്കുന്നു.''
''ആർക്കു നേരമിതൊക്കെ വായിക്കാൻ?
എഴുതി നിറച്ചിരിക്കുന്നു.''
--
എല്ലാം വേണമെന്നിരിക്കിലും....
നവരസങ്ങളിലേതു
വേണമീ ജീവിതത്തിൽ
നവരസങ്ങളെല്ലാം
വേണ്ടിവരുമീ ജീവിതത്തിൽ!
മസാലകളിലേതു
വേണമീ ഉപദംശത്തിൽ
മസാലകളെല്ലാം
വേണ്ടിവരുമീ ഉപദംശത്തിൽ!
എല്ലാം നിറഞ്ഞൊരീ
ഭൂമുഖത്തിൽ
എല്ലാമാവശ്യമായെന്നിരിക്കും!
ആവശ്യമുള്ളതാണെല്ലാമെന്നിരിക്കിലും
ആവശ്യമില്ലാത്തതുപയോഗിക്കാതിരിക്കൂ!
ചെറിയ വലിയ കവിതകൾ. നന്നായി എഴുതി.
മറുപടിഇല്ലാതാക്കൂശുഭാശംസകൾ...
Thanks, my friend.
ഇല്ലാതാക്കൂഉണ്ടെങ്കിലും ഇല്ലെങ്കിലും കുഴപ്പം തന്നെ.
മറുപടിഇല്ലാതാക്കൂ:)
ഇല്ലാതാക്കൂആവശ്യമുള്ളതാണെല്ലാമെന്നിരിക്കിലും
മറുപടിഇല്ലാതാക്കൂആവശ്യമില്ലാത്തതുപയോഗിക്കാതിരിക്കൂ!
നന്നായി ഡോക്ടര്‍
ആശംസകള്‍
സ്മാള്‍ ഈസ് ബ്യൂട്ടിഫുള്‍
മറുപടിഇല്ലാതാക്കൂThank u....
ഇല്ലാതാക്കൂThanks, Muralee.
മറുപടിഇല്ലാതാക്കൂ