Blog Post No: 208 -
കണ്ടതും കേട്ടതും - 2
''മാഷേ, ബിപി ഉണ്ടോ?''
സുഹൃത്ത് സാന്ദർഭികമായി ചോദിച്ചു.
മറുപടി പറയുന്നതിനു മുമ്പുതന്നെ അതാ അടുത്ത ചോദ്യം.
''അതോ ബിജെപിയോ?''
''ബിപി ഇല്ല. ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ്‌വും ഇല്ല.''
''ഹാ ഹാ. എന്താ ചോദിച്ചത്? മാഷ് എന്താ പറഞ്ഞത്? ഞാൻ ചോദിച്ചതേ -
ബിപി ഉണ്ടോ എന്ന് വെച്ചാൽ ഭാര്യയെ പേടി ഉണ്ടോ? ഉടനെ തോന്നി വെറും പേടി ആയിരിക്കാൻ വഴിയില്ല - അപ്പോൾ ബിജെപി ആണോ. എന്ന് വെച്ചാൽ ഭാര്യയെ ജാസ്തി പേടി ആണോ?''
***
''ഒരു കമ്പിയുണ്ട്.''
''കമ്പിയോ? ദൈവമേ....''
മുമ്പ് ടെലെഗ്രം (കമ്പി) എന്ന് കേട്ടാൽ
ഒരു ഉൾക്കിടിലം നാട്ടുകാർക്ക് പൊതുവേ ഉണ്ടായിരുന്നു. വല്ല ദു:ഖവാർത്തയുമാകുമോ? ...... എക്സ്പയേട് (?)
കാലം മാറി, കഥ മാറി.
''ഏതാ ഒരു പരിചയം ഇല്ലാത്ത നമ്പർ?''
മുകളിൽ പറഞ്ഞപോലെ അല്ലെങ്കിലും പുരികക്കൊടി വളയ്ക്കാൻ പാകത്തിൽ ഒരു ചോദ്യം ഉള്ളിൽനിന്ന്
വരും. കാരണം, ഒരാളെയും വിശ്വസിക്കാൻ പറ്റാത്ത കാലം.
ആരാണ് വിളിക്കുന്നത്,
എന്തിനാണ് വിളിക്കുന്നത്
എന്നൊക്കെ ആർക്കറിയാം.
***
''എടോ, അയാളെ പിണക്കരുത്, മാനേജരുടെ അളിയൻ ആണുകേട്ടോ. നാളെമേലാൽ
മാനേജീരിയൽ പോസ്റ്റിൽ കേറി എന്നിരിക്കും.''
''ഓ, പിന്നേ. അങ്ങനെ അങ്ങ് പേടിച്ചു ജീവിക്കാൻ
പറ്റുമോ? ആനയെ പേടിക്കണം എന്ന് വെക്കാം. ആനപ്പിണ്ടത്തെ എന്തിനു പേടിക്കണം? പോയ് തുലയട്ടെ. അല്ലാ പിന്നെ.''
ബി.ജെ.പി.(ഭാരതീയ ജനതാ പാർട്ടി) യെന്നാൽ 'ഭാര്യയെ ജാസ്തി പേടി' ഹ..ഹ...ഹ... അതു കലക്കി. അപ്പൊ ബി.എസ്.പി (ബഹുജൻ സമാജ്‌വാദി പാർട്ടി) യെന്നാൽ 'ഭാര്യയെ സ്വപ്നത്തിൽ പോലും പേടി' യെന്നാവുമോ?!
മറുപടിഇല്ലാതാക്കൂഎല്ലാം രസകരമായി. നിത്യജീവിതത്തിൽ നമുക്ക് ചുറ്റിനും കാണുന്നതും, കേൾക്കുന്നതുമൊക്കെത്തന്നെ :)
ശുഭാശംസകൾ......
Thanks, my friend.
ഇല്ലാതാക്കൂഇന്ന് ആരെയൊക്കെ എന്തിനെയൊക്കെ പേടിക്കണം?!!
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
athe. athe.
ഇല്ലാതാക്കൂരസകരമായ നുറുങ്ങുകള്‍
മറുപടിഇല്ലാതാക്കൂThanks, ikkaa.
ഇല്ലാതാക്കൂഅസ്സൽ നുറൂങ്ങുകൾ
മറുപടിഇല്ലാതാക്കൂTanks, my friend.
മറുപടിഇല്ലാതാക്കൂഡ്രൈവിംഗുമായി ബന്ധപ്പെട്ട് ഞാന്‍ മുട്ടില് വെച്ചെഴുതി ബ്ലോഗ്ഗില് പോസ്റ്റു ചെയ്ത അവസാനത്തെ കമ്പി എന്ന കവിതയെക്കുറിച്ചോര്‍ത്തു പോയി. എന്റെ പോപ്പുലര്‍ പോസ്റ്റുകളുടെ കൂട്ടത്തില് അതിപ്പോഴുമുണ്ട്. വേറെ വല്ല തലക്കെട്ടുമായിരുന്നെങ്കില് അതാരും തിരിഞ്ഞു നോക്കുക പോലുമില്ലായിരുന്നു എന്നാണ് എനിക്കു തോന്നുന്നത്
മറുപടിഇല്ലാതാക്കൂ