2015, ഏപ്രിൽ 25, ശനിയാഴ്‌ച

ഓർമ്മശക്തി


Blog post no: 373-

ഓർമ്മശക്തി

ചിലർ ഓർമ്മശക്തിയിൽ അനുഗ്രഹീതരാണ്. അങ്ങനെ അല്ലാത്ത ചിലർ സന്തം പരിശ്രമം കൊണ്ട് ഒരു പരിധിവരെ എങ്കിലും അത് സാധിച്ചെടുക്കും. രണ്ടാമത്തെ കൂട്ടർ അഭിനന്ദനം അര്ഹിക്കുന്നു.
 
ഇന്ന്, ഇൻഫർമേഷൻ ടെക്നോളൊജി ഇത്രത്തോളം പുരോഗമിച്ച നിലയിൽ, ആരും അങ്ങനെ പലതും ഓർക്കാൻ മിനക്കെടാറില്ല എന്നതാണ് സത്യം. മൊബൈൽ ഫോണിൽ ഒന്ന് നോക്കിയാൽ, ഇൻറർനെറ്റിൽ ഒന്ന് നോക്കിയാൽ ധാരാളം! വെറുതേ എന്തിനു ആലോചിച്ചു സമയം കളയുന്നു എന്ന തോന്നൽ! അപ്പോൾ, എന്നെങ്കിലും ഇതിനൊന്നും സൗകര്യം കിട്ടിയില്ലെങ്കിലോ? അപ്പ...ോൾ അറിയാം ''വിവരം''. 

നമ്മുടെ തലച്ചോറിൽ short-term memory-യും, long term memory-യും ഉണ്ട്. പലര്ക്കും രണ്ടും നല്ലപോലെ ഉണ്ടാകും. Long-term memory ഉള്ളവർ നന്നെ കുട്ടിക്കാലം മുതല്ക്കുള്ളവ ഓർത്തെടുക്കും.

താൻ ഏതു വർഷത്തിൽ, ഏതു ദിവസത്തിൽ / ദിവസങ്ങളിൽ ആയിരുന്നു ലീവ് എടുത്തത് എന്ന് കൃത്യമായി ഓര്മ്മവെച്ച് പറയുന്ന ഒരു വ്യക്തിയെ എനിക്കറിയാം. ബന്ധപ്പെട്ടവരുടെ ജന്മദിനങ്ങൾ, വിവാഹ ദിവസങ്ങള്, ചരമദിനങ്ങൾ - ഇതൊക്കെ ഓര്ത്ത് വെക്കുന്ന ഒരു മഹിളാമണിയെയും.
അങ്ങനെ ഓര്മ്മശക്തി വ്യക്തിത്വത്തിനു തിളക്കം കൂട്ടുന്നു. പ്രത്യേകിച്ച്, വിദ്യാര്ത്ഥികൾക്കും, ജോലി ചെയ്യുന്നവര്ക്കും ഇത് സഹായകം.
മനസ്സും ശരീരവും ക്ഷീണിക്കുമ്പോൾ പ്രത്യേകിച്ച് ഏകാഗ്രത നഷ്ടപ്പെടുമ്പോൾ അത് ഓര്മ്മശക്തിയെ ബാധിക്കുന്നുണ്ട്. അപ്പോൾ, അങ്ങനെയുള്ള സാഹചര്യങ്ങൾ മനസ്സിലാക്കി മുന്നോട്ടുപോവുക എന്നതത്രേ കരണീയം.
വാര്ദ്ധക്യം ഓര്മ്മശക്തിയെ ബാധിക്കുന്നുണ്ട്. എന്നാൽ, ബാല്യത്തിലെ ''വൃദ്ധ''ജനങ്ങളും കുറവല്ല.

ഓര്മ്മശക്തിക്ക് ചികിത്സ ഉണ്ട്. പ്രകൃതിശാസ്ത്രത്തിലും അതുമായി ബന്ധപ്പെട്ട ചികിത്സകളിലും, മറ്റു കാര്യങ്ങളിൽ എന്നപോലെതന്നെ രോഗിക്ക് ഒരു മുഴുവൻ ചികിത്സ (holistic treatment) ആണ് ആവശ്യം; അല്ലാതെ ''ഓര്മ്മക്കേടിന് മാത്ര’’മുള്ള ചികിത്സ അല്ല.

അപ്പോൾ, ഓര്മ്മശക്തി കുറവുള്ളവർ വേവലാതിപ്പെടെണ്ട കാര്യമില്ല. അത് മെച്ചപ്പെടുത്താനുള്ള വഴികൾ നോക്കിയാൽ മതി. പ്രധാനമായും ഒരു ഉറച്ച തീരുമാനം - ഇത് ഞാൻ മാറി എടുക്കും എന്നത് തന്നെ.

10 അഭിപ്രായങ്ങൾ:

  1. മുമ്പൊക്കെ ഫോണ്‍നമ്പറുകള്‍ മനപാഠമാക്കി വെച്ചിരുന്നു.
    ഇപ്പോഴാരും അങ്ങനെ ചെയ്യാറില്ല.ആവശ്യം വരുമ്പോള്‍ ഫോണില്‍ പരതുക തന്നെ വേണം.....
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  2. എനിക്ക് നൂറിലധികം ഫോണ്‍ നമ്പര്‍ കാണാപ്പാഠമായിരുന്നു, മൊബൈല്‍ ഫോണ്‍ വരുന്നതിന് മുന്‍പ്

    മറുപടിഇല്ലാതാക്കൂ
  3. ന്നാപ്പിന്നെ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ ഒരു ട്രീറ്റ്മെന്‍റ് തരൂ.... ഡോക്ടർ ജീ.....

    മറുപടിഇല്ലാതാക്കൂ
  4. @Kallonini; https://www.facebook.com/drpremakumarannair.malankot
    This is my fb page. Inboxil emil id tharika. Case Paper ayachutharaam.

    മറുപടിഇല്ലാതാക്കൂ
  5. @Kallonini; https://www.facebook.com/drpremakumarannair.malankot
    This is my fb page. Inboxil emil id tharika. Case Paper ayachutharaam.

    മറുപടിഇല്ലാതാക്കൂ

.