Blog Post No: 363 -
ചിത
(ഒരു പഴയ ഓര്‍മ്മ)
വര്‍ഷങ്ങള്‍ക്ക് മുമ്പ് -
''പ്രേം, വാട്ട് ഈസ് ചിത ഇന്‍ യുവർ ലാംഗ്വേജ്?''
ഒരു പഴയ സഹപ്രവര്‍ത്തക, പാര്സിത്തരുണി എന്നോട് ചോദിച്ചു.
ഞാൻ അതിന്റെ ആംഗലേയപദം പറഞ്ഞപ്പോൾ, അവൾക്കു പിടികിട്ടിയില്ല.
വിശദീകരിച്ചു - വിറകുകൾ കൂട്ടി വെക്കുക, അതിനു മുകളിൽ
ജഡം, പിന്നെ തീക്കൊളുത്തും.
''യു ഡോണ്ട് നോ.'' അതും പോരാഞ്ഞു, ഹിന്ദിയിൽ ഇത്രയുംകൂടി കൂട്ടിച്ചേര്‍ത്തു:
''തും ബുദ്ദു ഹേ.'' അതും പറഞ്ഞു അവൾ നടന്നു.
ഞാൻ ഫൂൾ ആണെന്നോ. പുറകെ പോയി ഒരടി വെച്ചുകൊടുക്കാനാണ് തോന്നിയത്.
പെണ്ണായിപ്പോയില്ലേ.
പിറ്റേ ദിവസം, അവൾ വന്നു പറഞ്ഞു - ഐ ഗോട്ട് ഇറ്റ് - ബാഡ്, ബാഡ്. (ഓ, ചീത്ത!)
''പോട്ടെ, ആരാ നീ ചീത്ത ആണെന്ന് പറഞ്ഞത്?''
''ദാറ്റ് ബാഡ് ഗേൾ - രാജശ്രീ മേനോൻ.''
എനിക്ക് വല്ലാതെ ചിരി വന്നു.
അപ്പോൾ അവൾ എന്റെ മണ്ടക്കിട്ട് ഒരു കൊട്ടും തന്നു
സ്ഥലം വിട്ടു.
***
പാവം, അവൾ മാരകമായ അസുഖം വന്നു (അര്‍ബുദം) മരിച്ചു
പോയി. അവൾ പുകവലിക്കുമായിരുന്നു. അതാണ് രാജശ്രീ പറഞ്ഞത് - അവൾ കേള്‍ക്കെ ഒരാളോട്, അവൾ ചീത്ത ആണെന്ന്!
ചിത, ചീത്ത എന്നൊക്കെ കേട്ടാൽ ഈ സംഭവം എനിക്കോര്‍മ്മ
വരും.
ആരാണു രാജശ്രീ???
മറുപടിഇല്ലാതാക്കൂVeroru sahapravaththaka (aa peru alpam maatti :) )
ഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂചിന്തിക്കില് ആരും ചീത്തയല്ല, നല്ലവരുമല്ല. രണ്ടിന്റെയും മിശ്രണമാണ്
മറുപടിഇല്ലാതാക്കൂAthe, Ajithbhai.
ഇല്ലാതാക്കൂചീത്ത ചിത ആയല്ലോ?!!
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
Athe, chettaa :)
ഇല്ലാതാക്കൂഓർമ്മകൾ ....
മറുപടിഇല്ലാതാക്കൂMarikkumo.... :)
ഇല്ലാതാക്കൂ