Blog Post No: 368 -
മേടം, ഇടവം...
എന്റെ ചെറുപ്പത്തിൽ, അമ്മ എന്നെ മലയാളമാസങ്ങളുടെ
പേരുകൾ പഠിപ്പിച്ചത് ഇങ്ങനെ ആണ് –
മേടം, ഇടവം....
കുറച്ചു മുതിർന്നപ്പോൾ, ഞാൻ അമ്മയോട്
ചോദിച്ചു –
അമ്മേ, ചിങ്ങം, കന്നി... അങ്ങനെ അല്ലെ
മലയാളമാസങ്ങൾ തുടങ്ങേണ്ടത്?
അപ്പോൾ, അത് കേട്ടുകൊണ്ട് വന്ന അദ്ധ്യാപകനായ
അച്ഛൻ മറുപടി പറഞ്ഞു -
നമ്മുടെ ഭാഗത്ത് വിഷു മുതൽ ആണ് വര്ഷം
തുടങ്ങുന്നത്. അതായത് അതാണ് അമ്മ അങ്ങനെ പഠിപ്പിച്ചത്.
അതെ, അയല്ക്കാരായ തമിഴ്നാട്ടുകാരും അങ്ങനെയാണല്ലോ
കണക്കാക്കുന്നത്. ചിങ്ങം വരട്ടെ, അപ്പോൾ നോക്കാം.
അപ്പോൾ, എല്ലാവര്ക്കും വിഷു ആശംസകൾ,
പുതുവത്സരാശംസകൾ.
വിഷുപ്പക്ഷി പാടുന്നു
വിഷുക്കണി തിളങ്ങുന്നു
വിഷുവിന്റൈശ്വര്യം
വിശാലമായ് തിളങ്ങട്ടെ!
ചിങ്ങം വരട്ടെ,അപ്പോള്‍ ബാക്കി കേള്‍ക്കാം....
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
Thanks, chettaa.
ഇല്ലാതാക്കൂAasamsakal.
മറുപടിഇല്ലാതാക്കൂചിങ്ങം വരട്ടെ...
മറുപടിഇല്ലാതാക്കൂAthe. :)
ഇല്ലാതാക്കൂ