Blog Post No: 362 -
കുഞ്ഞുകവിതകൾ - 93
പുഴയും
പൂമരവും
തെളിനീർ ഉൾക്കൊണ്ടു
പുഴ മന്ദം മന്ദമൊഴുകുന്നു;
പുഴയോരത്തെ പൂമരം
കാറ്റിനെ കൂട്ടുപിടിച്ച്
ചില്ല താഴ്ത്തി പുഴയെ
ഇക്കിളിയിട്ടുകൊണ്ടിരിക്കുന്നു!
അതും പോരാഞ്ഞു അവളിൽ
ഇടയ്ക്കിടെ പുഷ്പവൃഷ്ടിയും!
വീക്ഷണം
വീക്ഷണമൊന്നാകുമ്പോൾ,
വീക്ഷണങ്ങൾ സമാനമാകുമ്പോൾ,
വീക്ഷിക്കുന്നവരൊരേ തൂവൽപ്പക്ഷികളെപ്പോലെ!
വീക്ഷണങ്ങൾ വിഭിന്നമാകുമ്പോൾ
വീക്ഷിക്കുന്നവരോരോരോ തൂവൽപ്പക്ഷികളെപ്പോലെയും.
വീക്ഷണം വിഭിന്നമാകുന്നത് സഹജ,മെന്നാൽ
വിമര്ശിക്കാനായി വീക്ഷിക്കുന്നവർ വിഡ്ഢികളും.
പുഴയെ വീക്ഷിക്കുവാന്‍ സന്തോഷമാണ്
മറുപടിഇല്ലാതാക്കൂ:)
ഇല്ലാതാക്കൂപഴയൊരു പുഴ തഴുകും പോലെ വരികള്‍
മറുപടിഇല്ലാതാക്കൂThanks, Ikkaa.
ഇല്ലാതാക്കൂതെളിനീരൊഴുക്കു വീക്ഷിക്കുമ്പോള്‍
മറുപടിഇല്ലാതാക്കൂഉള്ളിലെന്തൊരാനന്ദം!
ആശംസകള്‍ ഡോക്ടര്‍
പുഴയിൽ വീണൊഴുകും പൂക്കള്‍..!!
മറുപടിഇല്ലാതാക്കൂ