Blog Post No: 365 -
ചാപ്പി
(അനുഭവം)
നിങ്ങൾ ചാപ്പി കുടിച്ചിട്ടുണ്ടോ? ഞാൻ കുടിച്ചിട്ടില്ല. എന്നാൽ ഒരിക്കൽ ചാപ്പി എന്താണെന്ന് കാണുകയുണ്ടായി.
ചെറുപ്പത്തിൽ, അച്ഛന്റെ തറവാട്ടിൽ എനിക്കുവേണ്ടി ഒരു പൂജ നടന്നു. അമ്മയുടെ തറവാട്ടിൽ നിന്ന് അമ്മയും, ഞാനും, കുറച്ചു ബന്ധുക്കളുമടക്കം അവിടെ എത്തി. കൂട്ടത്തിൽ രാധേട്ടൻ എന്ന വേണ്ടപ്പെട്ട ഒരാളും ഉണ്ടായിരുന്നു.
''ഇവര്ക്കൊക്കെ, കാപ്പിയോ ചായയോ എന്താ വേണ്ടത് എന്ന് വെച്ചാൽ കൊടുക്കിൻ.'', കാരണവർ അകത്തേക്ക് നോക്കി തറവാട്ടമ്മമാരോട് പറഞ്ഞു.
നിമിഷങ്ങള്ക്കകം, കാപ്പി വേണ്ടവർക്ക് കാപ്പിയും, ചായ വേണ്ടവർക്ക് ചായയും എത്തി. അത് കുടിക്കാൻ തുടങ്ങുമ്പോഴേക്കും, അമ്മ അമ്മക്കുള്ള കാപ്പി ഒരു ഡവറയിൽ, ഒരു സ്റ്റീൽ ഗ്ലാസ്സും പിടിച്ചു അവിടെ എത്തി. ഭർത്രുഗൃഹത്തിലെ ആതിഥ്യമര്യാദയിൽ സ്വന്തം വീട്ടിൽ നിന്നും നാട്ടിൽ നിന്നും വന്നവരെ ശ്രദ്ധിക്കണമല്ലോ. എല്ലാവരും സംസാരം പൊടിപൊടിക്കുന്നു. പൊട്ടിച്ചിരിക്കുന്നു. രാധേട്ടൻ, പകുതി നിറച്ച സ്റ്റീൽ ഗ്ലാസും കയ്യിൽ പിടിച്ചു തമാശകൾ പറയുന്നു.
''ഇതെന്താ രാധേ, കുറച്ചേ വേണ്ടൂ? ഇന്നാ കുറച്ചുകൂടി.'' അമ്മ, രാധേട്ടൻ എന്തെങ്കിലും പറയുന്നതിന് മുമ്പ് രാധേട്ടന്റെ ഗ്ലാസ് നിറച്ചു കഴിഞ്ഞു.
ചിരിച്ചുകൊണ്ട് മൂപ്പർ ചോദിച്ചു - ഇതെന്താ ഇതിൽ ഒഴിച്ചത്?
അമ്മ: കാപ്പി.
രാധേട്ടൻ: അപ്പോൾ ഇത് ചാപ്പി ആയി! ഞാൻ ചാപ്പി കുടിക്കില്ല.
ഞങ്ങൾ എല്ലാവരും ചിരിച്ചു. അമ്മക്ക് അബദ്ധം പറ്റി. ചായയിൽ കാപ്പി ഒഴിച്ചു!.
അമ്മ അത് വാങ്ങി അകത്തുകൊണ്ടുപോയി കളഞ്ഞു. ചായയുമായി തിരിച്ചെത്തി.
ഒരു പരീക്ഷണവിഭവമായി ചാപ്പി കുടിക്കാംന്നാനെന്റെ അഭിപ്രായം
മറുപടിഇല്ലാതാക്കൂha ha ha Ajithbhai.
ഇല്ലാതാക്കൂTasty!!!
മറുപടിഇല്ലാതാക്കൂAyyo.
ഇല്ലാതാക്കൂവയറിനു നല്ലതാ.എനിമക്ക് പകരം
മറുപടിഇല്ലാതാക്കൂചാപ്പി ...നന്നായി എഴുതി ഏട്ടാ ...
മറുപടിഇല്ലാതാക്കൂചായ+കാപ്പി=ചാപ്പി
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
Thanks, chettaa.
ഇല്ലാതാക്കൂചാപ്പി..??? കൊള്ളാം...
മറുപടിഇല്ലാതാക്കൂKudikkunno? :)
ഇല്ലാതാക്കൂ