2015, ഏപ്രിൽ 2, വ്യാഴാഴ്‌ച

കവികളും വിമര്ശകനും

Blog Post No: 360
കവികളും വിമര്ശകനും
 
ഒരു നല്ല സംഗീത സംവിധായകൻ  ഉള്ളിന്റെ ഉള്ളിലെങ്കിലും ഒരു നല്ല പാട്ടുകാരൻ ആയിരിക്കും.  പാടിയാൽ മോശം എന്ന് പറയാൻ ആളുണ്ടായി എന്ന് വരില്ല.  അതുപോലെയായിരിക്കണമല്ലോ കവിതാ വിമര് ശകരുടെ കാര്യവും.  എൻ. വി. കൃഷ്ണവാരിയര് മുതലായ നിരൂപകർ ഇന്നത്തെ നിരൂപകര്ക്ക് മാര്ഗദര്ശി ആണ്.  പക്ഷെ അങ്ങനെ കണ്ടുവരുന്നില്ല.        
 
കവിത ആസ്വദിക്കുന്നവരും, എഴുതുന്നവരും കവിത ഉള്ളിൽ കൊണ്ട് നടക്കുന്നവരാണ്.  എഴുതുന്നതിലും വായിക്കുന്നതിലും അതിന്റേതായ തലങ്ങൾ ഉണ്ടാകും. 
ഇനി, എനിക്ക് പറയാനുള്ളത്, ഒരാള് എഴുതിയ കവിത നന്നായി തോന്നിയില്ല എങ്കിൽ, അത് എന്താണ് എന്ന് പറഞ്ഞാൽ, എഴുതിയ ആള്ക്ക് സഹായകരമായിരിക്കും.  ക്രിയാത്മകമായ വിമര്ശനം എന്നും കവികളും, സാഹിത്യകാരും സ്വീകരിച്ചേ മതിയാകൂ.  അല്ലാതെ, വിമർശകർ അതൊന്നും പറയാതെ എഴുതിയ ആള്ക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നത് ശരിയായ ഒരു കാര്യമല്ല.  എന്നിരിക്കിലും, വിമര്ശിക്കുന്നത് അതെ രംഗത്തുതന്നെ (കവിതയിൽ, സാഹിത്യത്തിൽ) പ്രാവീണ്യം ഉള്ള ആൾ ആണെങ്കിൽ   അത്രതന്നെ ശരിയല്ലായ്മയും ഇല്ല.  
ഇത്രയും പറഞ്ഞത്, മുഖപുസ്തകത്ത്തിൽ കാകദൃഷ്ടി എന്ന ഒരു ''വിമർശകൻ'' തന്റെ ''വിമര്ശന''വും അതിന്റെ ബന്ധമില്ലാത്ത മേമ്പൊടികളുമായി എല്ലാ ആഴ്ചയിലും രംഗത്ത് വന്നു കാണുന്നത് കൊണ്ടാണ്.  ഇദ്ദേഹത്തിന്റെ ഒരു കവിതയെങ്കിലും എനിക്ക് വായിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല.  പലരും ഇതേ ആവശ്യം ഉന്നയിച്ചു എങ്കിലും ''വിമർശകൻ'' അത് കണ്ടതായി മനസ്സിലാകുന്നില്ല. 
ഒരിക്കൽ കൂടി - ആത്മാര്തമായ, ക്രിയാത്മകമായ വിമര്ശനം എന്നും സ്വാഗതം.     അതോടൊപ്പം വിമർശകനു  രംഗത്ത് (എഴുത്തിൽ) തന്റെ പ്രാവീണ്യം കൂടി വായനക്കാര്ക്ക്  മനസ്സിലാക്കികൊടുക്കാൻ സാധിച്ചില്ലെങ്കിൽ അത് അന്ധന്റെ മാവിലേറു പോലെ ആകും.   


 

6 അഭിപ്രായങ്ങൾ:
 1. സുധി അറയ്ക്കൽ നിങ്ങളുടെ പോസ്റ്റ് "കവികളും വിമര്ശകനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

  ഡോക്ടർ,
  ഞാൻ യോജിക്കുന്നില്ല.ഒരു കഥയോ,നോവലോ ആസ്വദിക്കുന്നത്‌ പോലെ ഒരു കവിത ആസ്വദിക്കാൻ പറ്റുമെങ്കിൽ താങ്കൾ ഇപ്പറഞ്ഞത്‌ ശരിയാണു.കവി ഉദ്ദേശിക്കുന്ന അതേ ആശയം വായനക്കാരനു കിട്ടാറുണ്ടോ??കവിതക്ക്‌ വേറിട്ടൊരു വായനാതലം ആവശ്യമുണ്ടെന്ന് എനിക്ക്‌ തോന്നുന്നു.


  സുധി അറയ്ക്കൽ , എന്റെ ബ്ലോഗ്‌ - അ രു ണ കി ര ണ ങ്ങ ള്‍ ലേക്ക് 2015, ഏപ്രിൽ 1 7:06 AM ന് പോസ്റ്റ് ചെയ്തത്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ...... വായനക്കാരന് കിട്ടാറുണ്ടോ? ഉത്തരം: കിട്ടിക്കോളണം എന്നില്ല. എന്നാൽ, വിമർശകൻ എന്നൊരാൾ അങ്ങനെ പോരാ. താൻ വെറും ഒരു വായനക്കാരൻ അല്ല എന്ന നിലക്കാണ് എഴുതുക. അത് കാര്യ കാരണ സഹിതം ആത്മാര്തമാണെങ്കിൽ, ക്രിയാത്മകമായ വിമര്ശനം ആണെങ്കിൽ എഴുതിയ ആൾ സ്വാഗതം ചെയ്തെ പറ്റൂ. ഇവിടെ ഞാൻ കണ്ട ഒരു വിമർശകൻ അങ്ങനെ അല്ല എന്നതാണ് പ്രമേയം.

   ഇല്ലാതാക്കൂ
 2. പട്ടേപ്പാടം റാംജി നിങ്ങളുടെ പോസ്റ്റ് "കവികളും വിമര്ശകനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു.
  വിമര്‍ശനം എന്നത് ഒരു വ്യക്തിയുടെ അഭിപ്രായം എന്ന് കണ്ടാല്‍ മതി.

  പട്ടേപ്പാടം റാംജി , എന്റെ ബ്ലോഗ്‌ - അ രു ണ കി ര ണ ങ്ങ ള്‍ ലേക്ക് 2015, ഏപ്രിൽ 1 8:31 AM ന് പോസ്റ്റ് ചെയ്തത്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ

  1. മുകളിൽ പറഞ്ഞത് തന്നെയാണ് പറയാനുള്ളത്.

   ഇല്ലാതാക്കൂ
 3. ajith നിങ്ങളുടെ പോസ്റ്റ് "കവികളും വിമര്ശകനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

  ഞാന്‍ കാകദൃഷ്ടി വായിക്കാറുണ്ട്. സാഹിത്യവാരഫലത്തിന്റെ ഒരു അനുകരണം പോലെ തോന്നും. ചിലപ്പോള്‍ മാത്രം വിമര്‍ശനത്തില്‍ കാമ്പ് കാണാറുണ്ട്. കവിതയെ വിമര്‍ശിക്കുന്നവന്‍ മാതൃകാകവിതയെഴുതണമെന്ന് പറയുന്നതില്‍ യുക്തിയില്ല.
  ajith , എന്റെ ബ്ലോഗ്‌ - അ രു ണ കി ര ണ ങ്ങ ള്‍ ലേക്ക് 2015, ഏപ്രിൽ 1 9:22 AM ന് പോസ്റ്റ് ചെയ്തത്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അനുകരണം പോലെ തോന്നും. വിജയിച്ചു കാണുന്നില്ല. വെറും വായനക്കാരന്റെ വീക്ഷണം ആയാൽ പോരാ. ഒരു സംഗീത സംവിധായകൻ പാടുന്ന ആള്ക്ക് മനസ്സിലാകാൻ എങ്കിലും പാടും. കവിതാ വിമർശകർ വല്ലപ്പോഴുമെങ്കിലും കുത്തിക്കുറിച്ചിരിക്കും. മാത്രകാ കവിയൊന്നും ആകേണ്ട കാര്യമില്ല. ഇത് എന്റെ അഭിപ്രായം.

   ഇല്ലാതാക്കൂ

.