2015, ഏപ്രിൽ 25, ശനിയാഴ്‌ച

വിടുവായത്തം


വിടുവായത്തം

Blog Post No: 374 -

വിടുവായത്തം 


എത്ര ജനസമ്മിതിയാര്ജിച്ചവരും, പ്രശസ്തരായവരും ചിലപ്പോൾ അറിഞ്ഞും അറിയാതെയും വിടുവായത്തത്തിനു അടിമയായിപ്പോകുന്നു.  കൈവിട്ട ആയുധവും, വാവിട്ട വാക്കും തിരിച്ചെടുക്കാൻ സാധിക്കില്ല എന്ന സത്യം മറന്നു പോകുന്നു.  

രാം ഗോപാൽ വര്മ്മ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത് (മകനിൽ നിന്ന് അഭിനയം കണ്ടു പഠിക്കണം) എന്ന ഡയലോഗ് ആണ് ഈ കുറിപ്പിന് ആധാരം.  ഒരു കുടുംബാന്തരീക്ഷത്തിൽ, മകൻ മിടുക്കനാണ്, താൻ ഇനി അവനെ കണ്ടു പഠിക്കണം എന്ന് പറഞ്ഞാൽ അത് ആര്ക്കും ഇഷ്ടപ്പെടാതെ വരില്ല. അഭിമാനമേ തോന്നാൻ പാടൂ.  അങ്ങനെ ആണല്ലോ വേണ്ടത്.  ആ അര്ത്ഥത്തിൽ അല്ലെങ്കിൽ അത് വിടുവായത്തം തന്നെ ആണ്. 

രാംഗോപാൽ വര്മ്മ പേരും പ്രശസ്തിയും കഴിവും ഉള്ള ആൾ തന്നെ.   നസിരുദീൻ ഷാ എന്ന അഭിനേതാവ് മമ്മൂട്ടിയുടെ പൊന്തൻമാടയിലെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത് - ഈ കഥാപാത്രത്തെ അനശ്വരമാക്കാൻ മമ്മൂട്ടിയെപ്പോലെ ഇന്ത്യയിൽ വേറൊരു നടൻ ഇല്ല എന്നാണ്. ഹിന്ദി സിനിമാരംഗത്ത് രാഷ്ട്രീയം ഉള്ളതുകൊണ്ട് മലയാള സിനിമാപ്രേമികൾ രക്ഷപ്പെട്ടു. അല്ലെങ്കിൽ മലയാള സിനിമക്ക് മമ്മൂട്ടി എന്ന കലാകാരനെ നഷ്ടമായേനെ. ഹിന്ദി സിനിമാരംഗത്തെ ഈ പ്രവണത അഭിനയ രംഗത്ത് മാത്രമല്ല - ഗാനാലാപന രംഗത്തും മറ്റും ഇന്നും നിലനില്ക്കുന്നു.  

വിടുവായത്തം ആണെങ്കിൽ - ഏതു തുറകളിലും, ആരായാലും  ഇഷ്ടപ്പെടില്ല.  

6 അഭിപ്രായങ്ങൾ:

 1. രാം ഗോപാല്‍ വര്‍മ്മ പറഞ്ഞത് ബുദ്ധിപൂര്‍വമായ വിടുവായത്തമാണോ എന്നാണ് സംശയം

  മറുപടിഇല്ലാതാക്കൂ
 2. രാം ഗോപാൽ വർമ്മക്ക് മമ്മൂട്ടിയോട് പണ്ടെന്നോ ഉള്ള ഒരു കണക്ക് തീർക്കാനുണ്ടായിരുന്നു എന്നതാണ് ഈ വിഷയത്തിൽ ഏറ്റവും പുതുതായി കേൾക്കുന്നത്

  മറുപടിഇല്ലാതാക്കൂ
 3. വിടുവായത്തം നന്നല്ലല്ലൊ!
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ

.