2015, ഏപ്രിൽ 22, ബുധനാഴ്‌ച

അക്ഷയ-ത്രിതീയ


Blog Posy No: 372 -


അക്ഷയ-ത്രിതീയ

 

(മിനിക്കഥ)

 
അക്ഷയ-ത്രിതീയ ദിവസം ഒന്നും വാങ്ങാതിരിക്കുന്നതെങ്ങനെ?  സ്വര്ണ്ണം - പേരിനു മാത്രം (അത് മതി) - വാങ്ങിക്കളയാം.  അവൾ കണവനെയുംകൂട്ടി പ്രശസ്തമായ ഒരു  സ്വര്ണ്ണക്കടയിൽ കയറി, ഒരു കൊച്ചു ലോക്കറ്റ് നോക്കി.  തൂക്കം അതിൽ എഴുതിയിട്ടുണ്ട്.  തൂക്കി നോക്കണമെന്നു പറഞ്ഞപ്പോൾ, അല്പ്പം തിരക്കാണ്, മറ്റുള്ളവർ വെയിറ്റ് ചെയ്യുന്നു, തൂക്കം ഇതിലുണ്ടല്ലോ  എന്നായി  സേല്സ്മാൻ.  എന്നാൽ, പിന്നെ വരാം എന്ന് പറയാൻ തുടങ്ങി, അപ്പോഴേക്കും  അയാള് തൂക്കിനോക്കി.  എഴുതിവെച്ചതിലും നന്നേ കുറവ്!  വേറെ എടുക്കാം എന്ന് പറഞ്ഞപ്പോൾ, കണവൻ അല്പം ഗൌരവത്തോടെ പറഞ്ഞു, ''അതിൽ തൂക്കം ഉണ്ടാകും, സ്വര്ണ്ണം ആണെന്ന് ആര്ക്കറിയാം.''
''നിങ്ങള്ക്ക് തിരക്കല്ലെ, ഞങ്ങൾ പിന്നെ വരാം'' എന്നവൾ പുഞ്ചിരിച്ചു പറഞ്ഞുകൊണ്ട്, കണവന്റെ കയ്യും പിടിച്ചു  അവിടെനിന്നുമിറങ്ങി.
 
അവൾ പറഞ്ഞു, ''ഇങ്ങനെ ചൂടായി സംസാരിക്കരുതുട്ടോ.  ശ്രദ്ധിക്കുന്നവർ ഉണ്ടാകും.  ഇത് കച്ചവടലോകം ആണ്.  നമ്മടെ വണ്ടിടെ പുറകെ ഒരു വണ്ടി വന്നു ആക്സിഡൻറ് ഉണ്ടാക്കാൻ വലിയ പാടൊന്നുമില്ല. 
അയാള് ചിരിച്ചു.  ഭാര്യയുടെ ലോകവിവരത്തിൽ മനസ്സാ അഭിനന്ദിച്ചു. 
 
 

13 അഭിപ്രായങ്ങൾ:

  1. അതെയതെ, സൂക്ഷിച്ചാല്‍ വീട്ടില്‍ച്ചെന്നുചേരാം!

    മറുപടിഇല്ലാതാക്കൂ
  2. അക്ഷയതൃതീയനാൾ സൂക്ഷിച്ചാൽ പിന്നൊരിക്കലും ദുഃഖിക്കേണ്ട ....

    മറുപടിഇല്ലാതാക്കൂ
  3. സ്വര്‍ണ്ണത്തിന് ക്ഷയം ബാധിച്ചിരിക്കാം.
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  4. കടന്നു ചിന്തിച്ചാ വന്നത്.....കടത്തി (വെട്ടി )ചിന്തിച്ചോണ്ടാ തിരിച്ച് പോകുന്നത്.......ആശംസകൾ

    മറുപടിഇല്ലാതാക്കൂ

.