2015, ഏപ്രിൽ 17, വെള്ളിയാഴ്‌ച

വാകപ്പൂക്കൾ


Blog Post No: 369 -

വാകപ്പൂക്കൾ 





കുസൃതിക്കുടുക്കകൾ
വാകമരച്ചോട്ടിൽ കൂടി നിന്നു.
പൂക്കൾക്കായി കൈനീട്ടി.
മരം കെറുവിച്ചു കാട്ടി -
പൂക്കൾ തരില്ലെന്ന മട്ടിൽ!
അവർ മരം പിടിച്ചുകുലുക്കി.
മരമുണ്ടോ അനങ്ങുന്നു.
ഒരു കുസൃതി, കാറ്റിനെ വിളിച്ചു.
മന്ദമാരുതനത് കേട്ടു!
അല്പ്പം ശക്തിയോടെ
മരച്ചില്ലകൾ പിടിച്ചു കുലുക്കി.
മരം അവരുടെ  മേൽ
വാകപ്പൂക്കൾ ചൊരിഞ്ഞു!

10 അഭിപ്രായങ്ങൾ:

  1. കുസൃതിക്കാറ്റല്ലേ കുസൃതിക്കുടുക്കകളുടെ കൂട്ടാളി!
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  2. വാകപ്പൂ മരം ചൂടും
    വാരിളം‌പൂങ്കുലയ്ക്കുള്ളില്‍
    വാടകയ്ക്കൊരു മുറിയെടുത്തൂ
    വടക്കന്‍തെന്നല്‍
    --പണ്ടൊരുവടക്കന്‍ തെന്നല്‍

    മറുപടിഇല്ലാതാക്കൂ
  3. വാകപ്പൂക്കൾക്ക് ഒരു തരം കാൽപ്പനിക ഭംഗിയുണ്ട്

    മറുപടിഇല്ലാതാക്കൂ
  4. ഈ കവിതയിലെ ഒരു കുസൃതി കുടുക്ക ഞാനാണ് :)
    നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ, സ്കൂളിലെ വാകപ്പൂക്കളുടെ ഭംഗി കണ്ട് മോഹിച്ച്, ഒരുപാട് വിത്തുകൾ ഞാൻ നട്ടു. അതിലൊന്ന് എല്ലാ വേനലിലും എന്റെ വീട്ടുമുറ്റത്തെ ചുവപ്പണിയിക്കുന്നു...

    മറുപടിഇല്ലാതാക്കൂ

.