2015, ഏപ്രിൽ 14, ചൊവ്വാഴ്ച

വിഷു

 
Blog Post No: 367 -
വിഷു
 
വിഷുവിനു  സദ്യ   അടുത്തകാലത്ത് തുടങ്ങിയതാണ്‌.  പണ്ട് വിഷു എന്നുപറഞ്ഞാൽ, പ്രധാനം വിഷുക്കഞ്ഞിതന്നെ.
 
വര്ഷങ്ങള്ക്ക് മുമ്പ് ഓലവക്കോട് റെയിൽവെ ഓഫീസിൽ (ഇന്നത്തെ പാലക്കാട് ജങ്ക്ഷൻ) തമിഴന്മാർ ഒരുപാട് ഉണ്ടായിരുന്നു.  പാലക്കാട്ടുകാർ വിഷുവിനെക്കുറിച്ച് വാതോരാതെ സംസാരിച്ചപ്പോൾ, ഒരു തമിഴൻ സുഹൃത്തിന് സഹിച്ചില്ല.   അയാള് പറഞ്ഞു - ഞാനും വിഷുവിനു നിങ്ങളുടെ വീട്ടിലേക്കു വരുന്നുണ്ട് . 
 
'' സന്തോഷം'', സഹപ്രവര്ത്തകൻ പറഞ്ഞു.
 
വിഷുവിന്റെ പിറ്റേദിവസം, നമ്മുടെ തമിഴൻ സുഹൃത്തിനോട്  വേറൊരു  സുഹൃത്ത് ചോദിച്ചു - മലയാളി സുഹൃത്തിന്റെ വീട്ടില് പോയിരുന്നു  അല്ലെ? എങ്ങനെ ഉണ്ടായിരുന്നു വിഷു?
 
''എന്നാ വിഷു  അയ്യാ.  അന്ത ആള് കഞ്ചി തന്നു.''   :(  :)

10 അഭിപ്രായങ്ങൾ:

  1. ഹാ ഹാ ഹാ.
    വിഷുക്കഞ്ഞിയെന്ന് ആദ്യം കേൾക്കുവാ.

    മറുപടിഇല്ലാതാക്കൂ
  2. ഹാ ഹാ ഹാ.
    വിഷുക്കഞ്ഞിയെന്ന് ആദ്യം കേൾക്കുവാ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിഷുവട ഉണ്ടാക്കുന്നത്‌ കഴിക്കാൻ മുത്തോലിക്കുട്ടപ്പൻ എന്നൊരാൾ എന്റെ നാടായ മൂന്തോട്ടിലെത്തും.ഇന്നും വരുമായിരിക്കും.

      ഇല്ലാതാക്കൂ
  3. വിഷു പണ്ടും ആഘോഷമായിരുന്നു ഞങ്ങളുടെ സ്ഥലത്തൊക്കെ

    മറുപടിഇല്ലാതാക്കൂ
  4. തിരുവിതാംകൂറിൽ വിഷുവിന് വല്യ പ്രാധാന്യമില്ലായിരുന്നെന്നു കേട്ടിട്ടുണ്ട്......

    മറുപടിഇല്ലാതാക്കൂ
  5. വിഷുക്കട്ട.ഉണക്കലരിയും,നാളികേരപ്പാലും,ജീരകവും,ഉപ്പും ചേര്‍ത്ത് വേവിക്കുന്നു.പാകംവന്നാല്‍ ഇറക്കിവെച്ച് വാഴയിലയില്‍ പരത്തുന്നു. ശര്‍ക്കരപ്പാവും തയ്യാറക്കേണ്ടതുണ്ട്.കട്ട ചൂടാറിയശേഷം കഷണങ്ങളാക്കി.തയ്യാറാക്കിയെടുത്ത ശര്‍ക്കരപ്പാവില്‍ മുക്കി കഴിക്കുന്നു......അതാണ്‌ വിഷുക്കട്ട.
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ

.