2014, ഏപ്രിൽ 8, ചൊവ്വാഴ്ച

അടി കൂടുന്നവർ, അടിച്ചു പിരിയുന്നവർ....


Blog Post No: 193 -


അടി കൂടുന്നവർ, അടിച്ചു പിരിയുന്നവർ....

(ചിന്തകൾ)


''ഒന്നിച്ചിരുന്നു കുടിച്ചതാ അന്ന് ഞങ്ങൾ.  അവനു എങ്ങനെ അങ്ങനെ ചെയ്യാൻ തോന്നി?''

''നിന്റെ അമ്മ എനിക്ക് തന്ന ചോറിന്റെ നന്ദി  എന്നെക്കൊണ്ട്   അങ്ങനെ ചെയ്യിക്കില്ല.''

''ഒന്നിച്ചു കളിച്ചു വളർന്നവരല്ലേ നമ്മൾ, നാം അങ്ങനെ ചെയ്യാമോ?''

അതെ, എന്ത് അനിഷ്ടസംഭവങ്ങളിലും  ''ഒന്നിച്ചു'' അൽപനേരമെങ്കിലും  കൂടിയവര്ക്ക് ഇതൊക്കെ ഓര്മ്മ വരും.  ആ   അനർഘ    നിമിഷങ്ങൾ, അപൂർവനിമിഷങ്ങൾ  അനിഷ്ടചിന്തകളിൽനിന്ന്  പ്രവര്ത്തികളിൽനിന്ന് നമ്മെ പിന്മാറാൻ ഏറെ സഹായകമാകും.

നല്ല നിലക്ക് കഴിഞ്ഞിരുന്ന ദമ്പതികൾ (ഞാൻ അതിനു സാക്ഷിയായപ്പോൾ) അടിച്ചു പിരിയുന്നു എന്നറിഞ്ഞപ്പോൾ ഈവക വിചാരങ്ങൾ എന്നിലൂടെ കടന്നുപോയി.  

എന്നും  മനുഷ്യർക്ക്‌ നല്ലനിലക്ക് മുന്നോട്ടുപോകാൻ കഴിഞ്ഞെങ്കിൽ.... ആശിച്ചുപോകുന്നു.  എവിടെയാണ് പ്രശ്നങ്ങൾകുറഞ്ഞതോതിലെങ്കിലുമുള്ള അഹന്ത, അസൂയ, കോപം, അപകര്ഷതാബോധം, അവജ്ഞ.... ഇതൊക്കെ മനുഷ്യമനസ്സിനെ ഗ്രസിക്കുമ്പോൾ എല്ലാ അനിഷ്ടസംഭവങ്ങളും  അരങ്ങേറുന്നു - എന്നും അടി കൂടുന്നു, അവസാനം അടിച്ചു പിരിയുന്നു....    വിവേകബുദ്ധിയുണ്ട് എന്ന്  അഭിമാനിക്കുന്നു മനുഷ്യ ജീവി!  ഓരോ വ്യക്തിയും ഒരു സ്വയം വിശകലനം നടത്തി, വിവേകപൂർവം, ബുദ്ധിപൂർവം  വിട്ടുവീഴ്ചകൾക്ക്   തയ്യാറായി    മുന്നോട്ടു പോകേണ്ടതല്ലേഅതെ, കേൾക്കുന്നവർക്കും, കാണുന്നവർക്കുമൊക്കെ   ഇങ്ങനയൊക്കെ തോന്നും.

എല്ലാവർക്കും  നല്ലബുദ്ധി തോന്നട്ടെ. ''ലോകാ സമസ്താ സുഖിനോ  ഭവന്തു:''

10 അഭിപ്രായങ്ങൾ:

  1. ഞാന്‍ മരിച്ചാല്‍ നമ്മള്‍ ആകും!

    മറുപടിഇല്ലാതാക്കൂ
  2. മനുഷ്യമനസ്സുകളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ദുഷ് വികാരവിചാരങ്ങളെ അടക്കിനിര്‍ത്താന്‍ കഴിഞ്ഞാല്‍ പ്രശനങ്ങളെ ഏറെക്കുറെ പരിഹരിക്കാന്‍ കഴിയും.
    നല്ല ചിന്തകള്‍ ഡോക്ടര്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. എന്നും മനുഷ്യർക്ക്‌ നല്ലനിലക്ക്
    മുന്നോട്ടുപോകാൻ കഴിഞ്ഞെങ്കിൽ....

    മറുപടിഇല്ലാതാക്കൂ
  4. ഓം സദസസ്പതിമദ്ഭുതം
    പ്രിയമിന്ദ്രസ്യ കാമ്യം
    സനിം മേധാമയാ സിഷങ്ങ് സ്വാഹാ..

    (അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഈശ്വരാ.. എന്റെ ബുദ്ധിയെ നേർവഴിക്കു നയിക്കണേയെന്നു സാമാന്യ സാരം)

    ഞാൻ മിക്കപ്പോഴും ചൊല്ലാൻ ശ്രമിക്കാറുള്ള ഒരു പ്രാർത്ഥനയാണിത്. ദൈവം കേൾക്കുന്നുണ്ടെന്നു പറയാനാ എനിക്കിഷ്ടം. :)


    നല്ല ചിന്തകൾ


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  5. ബുദ്ധി പലപ്പോഴും പ്രവര്ത്തിക്കില്ല സാധാരണ സംഭവിക്കുന്നത്‌

    മറുപടിഇല്ലാതാക്കൂ

.