Blog Post No; 202 -
ഇയാൾക്ക് വേറെ പണി ഒന്നുമില്ലേ?
ഒരു ഓർമ്മക്കുറിപ്പ്)
നാലു പതിറ്റാണ്ടുകൾക്ക് മുമ്പ്, കല്യാണ്‍ (മഹാരാഷ്ട്ര) NRC കോളനിയിൽവെച്ച് നടന്ന ഒരു ഗാനമേള.
ഗാനമേളക്ക് പോകാൻ തീരുമാനിച്ചപോൾ
മനസ്സ് വല്ലാതെ സന്തോഷിച്ചു. പ്രിയഗായകൻ ദാസേട്ടനെ
നേരിട്ട് കാണാൻ പോകുന്നു, പാട്ട്
കേൾക്കാൻ പോകുന്നു! പണ്ട്, തറവാട്ടിലെ പാറുമുത്തി (മുത്തശ്ശി) റേഡിയോവിൽ സരസച്ചേച്ചി തുടർച്ചയായി വെക്കുന്ന ദാസേട്ടന്റെ
പാട്ടുകൾ കേട്ട് പറയുമായിരുന്നു:
‘’ഇയാൾക്ക് വേറെ പണീന്നൂല്യേ? ത്ര പാടും മനുഷ്യൻ? ങ്ങനെ പാട്യാൽ ന്തിനു കൊള്ളും?’’
ഹ ഹ ചിരിക്കാതെന്തു ചെയ്യാനാണ്.
''ഇടയകന്യകേ പോവുക നീ''യിൽ തുടങ്ങിയ
ഗാനമേള ഞാൻ നല്ലപോലെ ആസ്വദിച്ചു. അടുത്തുതന്നെ
റിലീസ് ആകാൻ പോകുന്ന പിക്നിക് എന്ന പടത്തിലെ പാട്ട് - ചന്ദ്രക്കല മാനത്ത് ചന്ദനനദി....
എന്ന ഗാനം അതിലെ പ്രത്യേകത ആയിരുന്നു. പിക്നിക് 1975-ൽ റിലീസ് ആയി.
ആദ്യമായി, അദ്ദേഹം അവിടെകൂടിയ എല്ലാവരോടും
എഴുന്നേറ്റുനിന്ന് ഒരു നിമിഷം തന്നോടൊപ്പം പ്രാർത്ഥിക്കാനായി ആവശ്യപ്പെട്ടു - ഏതാനും
ദിവസങ്ങള്ക്ക് മുമ്പ് ദിവംഗതനായ ഗുരുവിന്റെ (ചെമ്പൈ) ആത്മശാന്തിക്കായി!
പിന്നീട്, സലീൽ ചൌധരി രംഗത്ത് വന്നു. പ്രശസ്തനായ
ആ സംഗീത സംവിധായകന്റെ അന്നത്തെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗം ഞാൻ ഇന്നെന്ന പോലെ ഓർക്കുന്നു:
Yesudas, my friend has got a golden sound!
ദാസേട്ടന്റെയും ഒരു കൊച്ചുപ്രസംഗം
ഉണ്ടായിരുന്നു. താൻ ഒറ്റക്കല്ലെന്നും ഒരു ''വിദ്യാർത്ഥി''യും കൂടെ പാടാൻ ഉണ്ടെന്നും -
സുജാത!
പിന്നീടൊരിക്കൽ, മാട്ടുംഗ (ബോംബെ) ഷണ്മുഖാനന്ദ ഹാളിൽ വെച്ച് നടന്ന ദാസേട്ടന്റെ ഗാനമേളക്കു പോകാനുള്ള ഭാഗ്യം എനിക്കുണ്ടായി. അന്നും അദ്ദേഹം എല്ലാവരെയും എഴുന്നേറ്റു നിർത്തിച്ചു
അദ്ദേഹത്തിന്റെ കൂടെ ഒരു നിമിഷം പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. അത് മലയാളികളുടെ പ്രിയപ്പെട്ട കവിയും ഗാനരചയിതാവുമായിരുന്ന
വയലാറിന്റെ ആത്മശാന്തിക്കായിരുന്നു.
ഗാനഗന്ധര്‍വന്‍റെ ഗാനവീചികള്‍ ഇനിയുമിനിയും അലയടിക്കുമാറാകട്ടെ!
മറുപടിഇല്ലാതാക്കൂആശംസകള്
Athe. Thanks, Chettaa.
മറുപടിഇല്ലാതാക്കൂഗാനഗന്ധർവ്വൻ ശ്രീ.കെ.ജെ.യേശുദാസ് സാറിനെ നേരിൽക്കാണാനും, ആ ആലാപനമാധുര്യം നേരിട്ടാസ്വദിക്കാനും കഴിഞ്ഞ ഡോക്ടർ ഭാഗ്യവാൻ തന്നെ. ഏതൊരു സംഗീതപ്രേമിയേയും പോലെ ആ ശബ്ദസൗകുമാര്യത്തെ ആരാധിക്കുന്ന എനിക്ക്,അതിനുള്ള ഭാഗ്യം ദൃശ്യശ്രാവ്യമാധ്യമങ്ങളിൽക്കൂടി മാത്രമേ കിട്ടിയിട്ടുള്ളൂ. സംഗീതത്തിലെ ഇതിഹാസതുല്യനായ അദ്ദേഹത്തെപ്പോലൊരാൾ ജീവിച്ച കാലയളവിൽ, ഇവിടെ ജീവിക്കാൻ കഴിയുന്നതു തന്നെ മഹാഭാഗ്യമായി കരുതുന്നു.
മറുപടിഇല്ലാതാക്കൂനല്ല ഓർമ്മക്കുറിപ്പായിരുന്നു.
ശുഭാശംസകൾ.....
:) Thanks, my friend.
ഇല്ലാതാക്കൂഈ ഗന്ധര്‍വസംഗീതം നിലയ്ക്കാതിരിക്കട്ടെ...
മറുപടിഇല്ലാതാക്കൂനല്ല കുറിപ്പായിട്ടുണ്ടിത് കേട്ടൊ ഭായ്
മറുപടിഇല്ലാതാക്കൂThank you, bhai.
ഇല്ലാതാക്കൂഭാഗ്യവാൻ ചെമ്പൈക്കു നാദം നിലച്ചപ്പോൾ തന്റെ കണ്ഠം കൊടുത്തവനെ എന്നുള്ള പാട്ട് കേള്ക്കുമ്പോ ചെമ്പൈ നമ്മുടെ ഒക്കെ കല ഘട്ടത്തിൽ ആയിരുന്നല്ലോ ജീവിച്ചത് എന്ന് ഓര്ത് അതിശയം തോന്നും അമ്മൂമ്മയുടെ സംശയം സത്യം റേഡിയോ അല്ലെ നന്നായി ഡോക്ടര ഇതിലും പ്രാര്ത്ഥന ക്ക് കൊടുത്ത പ്രാധ്യാന്യം ഡോക്ടറുടെ ഈ ലേഖനത്തിലും നന്മ തന്നെ പ്രധാനം എന്ന് എടുത്തു പറയുന്നു നന്ദി ഡോക്ടര
മറുപടിഇല്ലാതാക്കൂ