2014, ഏപ്രിൽ 9, ബുധനാഴ്‌ച

ഒരു ചായക്കട വിശേഷംBlog Post No: 194 -

ഒരു ചായക്കട വിശേഷം


ണ്ടി വരാൻ വൈകുന്നല്ലോ 
വയറാണെങ്കിലോ കാലി;
വഴിയുള്ളയാ കടയിൽപ്പോയി
വല്ലതുമകത്താക്കാം.

കടയിൽ കേറി ഇരുന്നപ്പോൾ
കടുക്കനിട്ടയാൾ ചോദിച്ചു:
കടുപ്പത്തിലൊരു ചായ?
കടിക്കാനെന്തെങ്കിലും?

ഇഡ്ഡലിയുണ്ടോ കഴിക്കാൻ
ഇല്ലെന്നയാൾ തലയാട്ടുന്നു;
ഇലയട വേണമെങ്കിലിവിടെ
ഇല്ലെന്നാരും പറയില്ല.

രണ്ടട കഴിച്ചുകൊണ്ടവൻ
രസിച്ചുകൊണ്ടിരുന്നപ്പോൾ....
രണ്ടിന് പോകാതെയൊരു
രക്ഷയില്ലെന്നറിയുന്നു!

കയ്യിലുള്ള കാശും കൊടുത്തു
കടിക്കുന്ന പട്ടിയെ വാങ്ങിയോ?
കരയുന്ന മനവുമായവൻ
കടയിൽനിന്നിറങ്ങിപ്പോയി.10 അഭിപ്രായങ്ങൾ:

 1. രണ്ടട കഴിച്ചുകൊണ്ടവൻ
  രസിച്ചുകൊണ്ടിരുന്നപ്പോൾ....
  രണ്ടിന് പോകാതെയൊരു
  രക്ഷയില്ലെന്നറിയുന്നു!

  മറുപടിഇല്ലാതാക്കൂ
 2. രണ്ടട കഴിച്ച് രണ്ടടി വക്കാൻ പറ്റാത്ത അവസ്ഥ..!!! ഹ...ഹ...

  രസകരമായ കവിത


  ശുഭാശംസകൾ....

  മറുപടിഇല്ലാതാക്കൂ
 3. വയററിഞ്ഞ്‌ ഭക്ഷിക്കേണം!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. മനോഹരം പ്രാസം അതി മനോഹരം കടുക്കനിട്ട ആൾ രണ്ടട രണ്ടു എടുത്തു പറയണം

  മറുപടിഇല്ലാതാക്കൂ

.