2014, ഏപ്രിൽ 29, ചൊവ്വാഴ്ച

ഇങ്ങനീണ്ടോ ഒരു കുടി?........


Blog Post No: 205 -


ഇങ്ങനീണ്ടോ ഒരു കുടി?........

(ഒരു കൊച്ചു നർമ്മം)





''നിങ്ങടെ ഈ കുടി ഞാൻ നിർത്തിത്തരും.''

''ഉവ്വുവ്വ്, നെന്നെക്കൊണ്ട് അതിനാവില്ലാ.''

''ആവുമോ ഇല്ല്യോന്നു ഞാൻ കാണിച്ചു തരാം.''

മരുമകളുടെയും മകന്റെയും സംഭാഷണം അല്പം ഉറക്കെയായതിനാൽ അമ്മ അത് കേട്ട്,  എന്തോ പന്തികേട്‌ തോന്നിയതിനാൽ, മരുമകളോട് ചോദിച്ചു.  അപ്പോൾ, മരുമകൾ:

''ഭയങ്കര കുടി.'' ഹാസ്യമോ, പരിഹാസമോ - അമ്മക്ക് മനസ്സിലായില്ല.

''ആര്?''

''ഇനി ഇവടെ വേറൊരാൾ ഉണ്ടോഅമ്മയുടെ മകൻ തന്നെ.''

''എന്താ മോളെ ഈ പറേണേഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ.''

അമ്മ പരിഭ്രമിച്ചു.

''ഉണ്ണുമ്പോൾ വേണം, രാത്രി വേണം, പിന്നെ ഇടയ്ക്കു സാധിക്കുമ്പോൾ ഒക്കെ മോന്തണം.''

''ശിവ ശിവ; വെറുതെ നീ എന്റെ മോനെപ്പറ്റി ഇല്ലാവചനം പറേരുത്ട്ടോ.''

''ഉള്ള കാര്യംതന്ന്യാ പറേണ്.  അത് അമ്മ്യേം കാണുന്നുണ്ടല്ലോ. അതോ, വെള്ളം ചേർക്കാതെ അല്ലേ അടി?''

''ങേ, ഞാൻ കാണുന്നുണ്ട്ന്നോ?''

''അതെ, ഒരു ലിറ്ററിന്റെ മോര് വാങ്ങിക്കൊണ്ടു വന്നാൽ രണ്ടു ദിവസേത്തെക്ക് ഇല്ല. ഒക്കെ അമ്മേടെ മോന്തന്ന്യാ മോന്തുന്നത്.  ഇങ്ങനീണ്ടോ ഒരു കുടി''

5 അഭിപ്രായങ്ങൾ:

  1. മോരുകുടിയന്‍!
    ഒരു ദോഷവുമില്ല.
    ആദ്യം കേട്ടപ്പോള്‍ മറ്റേ കുടിയാണെന്നു വിചാരിച്ചു.
    സത്യം അറിഞ്ഞപ്പോള്‍ സന്തോഷായി അല്ലേ?
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  2. സംഘർഷം സംഭാരേന ശാന്തി..!!


    നർമ്മം നന്നായി. നല്ല സംഭാരം പോലെ തന്നെ.


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  3. ഒരു ലിറ്ററിന്റെ മോര് വാങ്ങിക്കൊണ്ടു വന്നാൽ രണ്ടു ദിവസേത്തെക്ക് ഇല്ല. ഒക്കെ അമ്മേടെ മോന്തന്ന്യാ മോന്തുന്നത്. ഇങ്ങനീണ്ടോ ഒരു കുടി''

    മറുപടിഇല്ലാതാക്കൂ
  4. ഡോക്ടറെ കൊടുകൈ ഞാൻ കരുതി ഇനി ഡി അഡിക്ഷൻ സെന്റർ തപ്പേണ്ടി വരുമോ എന്ന് എന്താ കഥ കുറച്ചു മോര് കുടിച്ചാലും പേര് കുടിയൻ ശിവ ശിവ :)

    മറുപടിഇല്ലാതാക്കൂ

.