Blog post no: 195 -
കുളിർമഴ
(മിനിക്കഥ)
കാലത്ത് ഓഫീസിൽ പോകുന്നതിനു മുമ്പായി
അയാൾ ശ്രദ്ധിച്ചു - അവളുടെ മുഖം കടന്നൽ കുത്തിയപോലെ ഇരിക്കുന്നു! പ്രത്യേകിച്ചൊരു കാരണവും കാണുന്നില്ല. ചോദിച്ചപ്പോൾ ഒന്നുമില്ല എന്ന് പറഞ്ഞു. ഓഫീസിൽ എത്തിയ ശേഷം ഫോണ്‍ ചെയ്തു വല്ല അസുഖവും ഉണ്ടോ
എന്ന് ചോദിച്ചപ്പോഴും തഥൈവ! വൈകീട്ട് വീട്ടിൽ
എത്തിയ ശേഷവും ഒരു രക്ഷയില്ല! സഹികെട്ട് പൊട്ടിത്തെറിച്ചപ്പോൾ, അവൾ കരഞ്ഞു . കരച്ചിനിടയിൽ വാക്കുകൾ പുറത്ത്
വന്നു - ന്റെ പിറന്നാൾ ഇന്നാണെന്ന് ഞാൻ പറഞ്ഞത്
മറന്നൂല്ലേ?
അയാളുടെ കണ്ണുകൾ ഉരുണ്ടു. തലയിൽ കൈവെച്ചു. അനന്തരം അവളെ ചേർത്തുപിടിച്ചു, പശ്ചാത്താപവിവശനായി മൊഴിഞ്ഞു: ഐ ആം സോറി.
അവളുടെ കണ്ണ് തുടച്ചു, കൈ കൊടുത്തിട്ടു പറഞ്ഞു - ആശംസകൾ. ഗെറ്റ്
റെഡി. വല്ലതും ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഒക്കെ
എടുത്തു ഫ്രിഡ്ജിൽ വെച്ചോ. നമുക്ക് പുറത്തുപോയി
കഴിക്കാം. പിന്നെ നാം സംസാരിച്ചതും. ഓക്കേ? ഇനി ഒന്ന് ചിരിക്കു നോക്കട്ടെ.
കാർമേഘം നീങ്ങി. മഴ പെയ്തു - കുളിർമഴ...
അതുതന്നെ...
മറുപടിഇല്ലാതാക്കൂനമുക്കറിയാം ഐഡിയ!!
ഏയ്..ഏയ്.. ചുമ്മാ ചുമ്മാ കരയാതെടോ...
മറുപടിഇല്ലാതാക്കൂഉം..ഉം..തഞ്ചിക്കൊഞ്ചി ചിരിക്കാമെടോ..
ഇനിയെന്തിനാണു പിണക്കം?
എല്ലാം മറക്കാമെടോ...
സ്നേഹപരിഭവ നിമിഷങ്ങൾ നിറം ചാലിച്ച നല്ലൊരു മിനിക്കഥ.
ശുഭാശംസകൾ.....
ha ha Thanks.
ഇല്ലാതാക്കൂനന്നായിരിക്കുന്നു മിനിക്കഥ.
മറുപടിഇല്ലാതാക്കൂആശംസകള്
ഇത്രേയുള്ളൂ കാര്യങ്ങള്‍ ...ഈ ആണുങ്ങള്‍ക്ക് ഇതൊക്കെ ഒന്ന് ഓര്‍ത്തു വെച്ചാല്‍ എന്താ കുഴപ്പം ?ഹാ....ഹാ .ഹാ
ഇല്ലാതാക്കൂha ha Athu kollaam.
ഇല്ലാതാക്കൂകാര്യം നിസ്സാരം..അല്ലേ..
മറുപടിഇല്ലാതാക്കൂAthe. Thanks, Ikka.
ഇല്ലാതാക്കൂആനെ മയക്കാന്‍ അറിയാം പിന്നെയാ??????
മറുപടിഇല്ലാതാക്കൂഅതാണ് ആണ് പെണ്ണും ഇടയ്ക്കൊരു പിറന്നാളും മനോഹരം ഡോക്ടര ലളിതമായി കുറിച്ചിട്ടു
മറുപടിഇല്ലാതാക്കൂThanks, Baiju.
ഇല്ലാതാക്കൂ