Blog Post No: 197 -
പഴയതും പുതിയതും
(ലേഖനം)
ഇംഗ്ലീഷിൽ ''ഓൾഡ് ഈസ് ഗോൾഡ്'' എന്നൊരു ചൊല്ലുണ്ടല്ലോ. പഴഞ്ചൊല്ലുകൾ
ഏതു ഭാഷയിലായാലും അതിനു ആഗോളതലത്തിൽ ഒരു സ്ഥാനം ഉണ്ടായിരിക്കും. നമുക്ക്, ഇത് തികച്ചും അര്ത്ഥവത്താണ്. ഇന്നത്തെ
തലമുറ വളരെ ഗൌരവത്തോടെ മനസ്സിലാക്കേണ്ട ഒരു വിഷയമാണിത്.
ഏതു തുറയിലായാലും ഇത് തികച്ചും
അന്വർത്ഥം തന്നെയാണ് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ആധുനികതയുടെയും സമകാലികമായ എന്തിന്റെയും പുറകെ പോകുന്നവര്ക്ക്
പഴമയുടെ മാധുര്യവും മഹത്വവും നഷ്ടപ്പെടുന്നു.
അത് അവരുടെ വ്യക്തിജീവിതത്തെ ബാധിക്കും
എന്നത് ഉറപ്പാണ്.
പഴമയുടെ ചുവടു പിടിച്ചിട്ടാണ്
എല്ലാവരും, എല്ലാം മുന്നോട്ടു പോകുന്നത് എന്ന് പറഞ്ഞാൽ അത്
അതിശയോക്തി ആവില്ല. കഠിനാധ്വാനവും, പരീക്ഷണ നിരീക്ഷണങ്ങളും കൊണ്ട് ഒരുകാലത്ത് ജനഹൃദയങ്ങളിൽ ഇടം നേടിയവയെ, അതിന്റെ പിൻബലം കൊണ്ടുള്ള മുന്നോട്ടുള്ള യാത്രയിൽ തള്ളിപ്പറയുന്നത് തികച്ചും ഖേദകരമാണ്, നന്ദികേടാണ്, നാടൻഭാഷയിൽ പറഞ്ഞാൽ ''കുരുത്തക്കേട്'' ആണ്.
ചരിത്രം മനസ്സിലാക്കാൻ മനസ്സ്
കാണിക്കുന്നവര്ക്കേ, സമകാലികമായ എന്തിനെയും വിലയിരുത്താൻ സാധ്യമാകൂ, അവകാശമുള്ളൂ. ഈ പറഞ്ഞത്, മുകളിൽ പറഞ്ഞപോലെ, ജീവിതത്തിലെ എല്ലാ തുറകളിലും ബാധകമാണ്.
ഈ കൊച്ചുലേഖനം അവസാനിപ്പിക്കുന്നതിന്മുമ്പായി, എഴുത്തിന്റെ കാര്യം തന്നെ പറയുകയാണെങ്കിൽ
- സാഹിത്യത്തിൽ, കവിതകളിൽ, ചലച്ചിത്രങ്ങളിൽ, ഗാനങ്ങളിൽ - എന്തിനധികം എല്ലാ കലകളിലും പഴമ തിളങ്ങി
നില്ക്കുന്നു!
അതെ, പുതിയവക്ക് അതിന്റെ മേന്മ ഉണ്ടെങ്കില്കൂടി, പഴയവ എല്ലാം ''പഴഞ്ചൻ'' അല്ല, ''കാഞ്ചനം'' തന്നെ! അതെ, ഓൾഡ് ഈസ് ഗോൾഡ്......
പലപ്പോഴും തോന്നിയിട്ടുണ്ട്..ഈ പഴമ എന്ന് പറയുന്നത് ശരിക്കും എന്താണെന്ന്.....യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ പലതിനും ഉള്ള രൂപഭാവത്തിനു നിദാനം ഈ പഴമ എന്ന് പറയുന്ന അവസ്ഥ അല്ലേ??അതായിരിക്കാം ഈ ഓള്‍ഡ് ഈസ് ഗോള്‍ഡ് പഴമൊഴി...
മറുപടിഇല്ലാതാക്കൂയഥാര്ത്ഥത്തില് ഇപ്പോള്‍ പലതിനും ഉള്ള രൂപഭാവത്തിനു നിദാനം ഈ പഴമ എന്ന് പറയുന്ന അവസ്ഥ aanu. :)
ഇല്ലാതാക്കൂഇപ്പോ ഒന്നും പഴമൊഴികള്‍ ഉണ്ടാകാത്തത് എന്തായിരിയ്ക്കും. തന്നേം പിന്നേം നമ്മള് കുഞ്ഞുന്നാളിലേ കേട്ട് പഴകിയ പഴമൊഴികള്‍ മാത്രമേ ഇപ്പോഴും കേള്‍ക്കുന്നുള്ളു.!!!
മറുപടിഇല്ലാതാക്കൂഭൂമി തിരിഞ്ഞുകൊണ്ടേയിരിക്കുന്നു.....!!!
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
:)
ഇല്ലാതാക്കൂപഴയതുമിഷ്ടം, പുതിയതുമിഷ്ടം
മറുപടിഇല്ലാതാക്കൂശുഭാശംസകൾ....
ചരിത്രം മനസ്സിലാക്കാൻ മനസ്സ് കാണിക്കുന്നവര്ക്കേ, സമകാലികമായ എന്തിനെയും വിലയിരുത്താൻ സാധ്യമാകൂ, അവകാശമുള്ളൂ. ഈ പറഞ്ഞത്, മുകളിൽ പറഞ്ഞപോലെ, ജീവിതത്തിലെ എല്ലാ തുറകളിലും ബാധകമാണ്.
മറുപടിഇല്ലാതാക്കൂAthe.
ഇല്ലാതാക്കൂ