2014, ഏപ്രിൽ 27, ഞായറാഴ്‌ച

മലയാളം ടെലിവിഷൻ പരമ്പരകൾ - ഒരു കൊച്ചു അവലോകനം


Blog Post No: 204 - 


മലയാളം ടെലിവിഷൻ പരമ്പരകൾ - ഒരു കൊച്ചു അവലോകനം

(ലേഖനം)


വിവിധ  ടെലിവിഷൻ ചാനലുകൾ പ്രക്ഷേപണം ചെയ്യുന്ന പരമ്പരകളെ കുറിച്ചുള്ള ഈ ലേഖകന്റെ വീക്ഷണമാണിത്.

പ്രാദേശികമായവ, ഗ്രാമ്യഭാഷകൾ സംസാരിക്കുന്നത് തികച്ചും സ്വാഗതാർഹം തന്നെ.  അവിടെ, എഴുത്തുഭാഷ (പഴയ ചലച്ചിത്രങ്ങളിലെന്നപോലെ) ഉപയോഗിക്കുന്നത് ഉചിതമല്ലതന്നെ.  അതല്ല എങ്കിൽ, സ്വാഭാവികത നഷ്ടപ്പെടും.  പുതിയ പുതിയ ടെക്നിക്കുകൾ, സമകാലികമായ വിഷയങ്ങൾ എന്നിവയൊക്കെ അഭിനന്ദനാർഹം.

എന്നാൽ........

ഭാഷാധ്വംസനം, അതിപ്രസരം, അവിശ്വസനീയം എന്നൊക്കെയുള്ള വാക്കുകളുടെ അർത്ഥം - ആന്തരാർത്ഥം ശരിയായി ഗ്രഹിക്കണം എങ്കിൽ, ഇന്ന് കാണുന്ന മലയാളം സീരിയലുകൾ കണ്ടാൽ മതിയാകും! 

കെട്ടുറപ്പില്ലാത്ത കഥകൾ, നിരർത്ഥകമായ വാക്കുകൾ, വാചകങ്ങൾ, ടി.വി. കണ്ടുകൊണ്ടിരിക്കുമ്പോൾ റിമോട്ട് കണ്ട്രോൾ എടുത്തു ഓഫ്‌ ചെയ്യാൻ പാകത്തിൽ പ്രക്ഷേപണം ചെയ്തുകാണുന്ന, മനം മടുപ്പിക്കുന്ന സീരിയലുകൾ ഒരു തടസ്സവുമില്ലാതെ മുന്നോട്ടുപോകുന്നു  എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. 

പഴഞ്ചൊല്ലുകൾ, അതേപടി പറയുന്നതിൽ, തെറ്റാതെ മലയാളം എഴുതിക്കാട്ടുന്നതിൽ ഈ പരമ്പരകളുടെ അണിയറപ്രവർത്തകർ നന്നേ പുറകിലാണ്. 

മലയാളം - ശ്രേഷ്ഠപദവി കിട്ടിയ ഭാഷ, സാഹിത്യത്തിൽ, കവിതകളിൽ, ചലചിത്രങ്ങളിൽ ദേശീയ, അന്തർദേശീയ നിലവാരം പുലർത്തിയ ഭാഷ - ഇങ്ങനെ ടി.വി. സീരിയലുകൾ വഴി ധ്വംസനം ചെയ്യപ്പെട്ടുകാണുമ്പോൾ ഭാഷാപ്രേമികൾക്കു സഹിക്കാൻ പറ്റാത്തവിധമുള്ള ഈ ദുരവസ്ഥയിൽനിന്ന് രക്ഷപ്പെടാൻ എന്ത് ചെയ്യണമെന്നത് ചിന്തിക്കേണ്ട ഒരു വിഷയമല്ലേ

സീരിയലുകൾ കാണാതിരുന്നാൽ മതിയല്ലോ എന്ന് ചിലർ ചോദിക്കുമായിരിക്കും.  അതല്ലല്ലോ അതിന്റെ ഒരു രീതി.  നമുക്ക് വേണ്ടപ്പെട്ടവർക്ക് വല്ലതും സംഭവിക്കുമ്പോൾ  നാം അത് അവരുടെ കാര്യമല്ലേ എന്ന് വിചാരിക്കാറില്ലല്ലോ. 

മാതൃഭാഷ ഇവിടെ വികലമാക്കപ്പെടുകയാണ്.... ഭാഷാമാതാവിനെ തുലനം തെറ്റുന്ന അവസ്ഥയിലേക്ക് തള്ളിവിടുകയാണ്. 

ഭാഷാപ്രേമികളുടെ പ്രതികരണമറിയാൻ ആഗ്രഹമുണ്ട് - ഒരു പ്രസ്തുത പരമ്പരയെ കുറിച്ചോ, വ്യക്തിയെക്കുറിച്ചോ ഉള്ള പരാമർശം ഒഴിവാക്കിക്കൊണ്ട്.

12 അഭിപ്രായങ്ങൾ:

  1. നിസ്സാഹയത മാത്രമാണ് പലപ്പോഴും പലതിനും ഉത്തരമാകുന്നത്.

    മറുപടിഇല്ലാതാക്കൂ
  2. മലയാളം മാത്രമല്ല വികൃതമാക്കപ്പെടുന്നത് ജീവിതസങ്കല്‍പമാകെ വികൃതമാക്കപ്പെടുന്നു. പല സീരിയലുകളിലേയും സ്ത്രീകളെയും പുരുഷന്മാരെയും കാണുമ്പോള്‍ പേടിയാകാറുണ്ട്...

    മറുപടിഇല്ലാതാക്കൂ
  3. മാതൃഭാഷ ഇവിടെ വികലമാക്കപ്പെടുകയാണ്....
    ഭാഷാമാതാവിനെ തുലനം തെറ്റുന്ന അവസ്ഥയിലേക്ക് തള്ളിവിടുകയാണ്.

    ഭാഷ ആർക്ക് വേണം ചാനൽ റേറ്റിങ്ങ് മാത്രം നോക്കിയാൽ മതീല്ലോ അല്ലെ

    മറുപടിഇല്ലാതാക്കൂ
  4. കണ്ടുകൊണ്ടിരിക്കുമ്പോള്‍ അതില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന അഭിനേതാക്കളോടുപോലും വെറുപ്പുതോന്നിപ്പിക്കും,ചില സന്ദര്‍ഭങ്ങളില്‍.......
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  5. ശരിയാണ്. ഇന്ന്, ദൃശ്യമാധ്യമങ്ങളിൽ ഭാഷ വളരെ വികലമായി ഉപയോഗിച്ചു കാണാറുണ്ട്. പിന്നെ സീരിയലുകളിൽ, ദുഷ്ടയായ അമ്മായിയമ്മയെ അവസാനമൊരു പാഠം പഠിപ്പിക്കുന്നത് കണ്ടാൽ മതി പ്രേക്ഷകർക്ക്. ആയിരം എപ്പിസോഡ് ആറ്റുനോറ്റിരുന്നിട്ടാവും ആ മോഹനദൃശ്യം അണിയറപ്രവർത്തകർ ഒന്നു കാണിക്കുന്നത്.! അതിനിടയിൽ എന്തു ഭാഷ..!!


    കാലികപ്രസക്തൈയുള്ള അവലോകനം.



    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  6. ഡോക്ടര ഒരു വിധത്തില റിമോട്ട് ഒരു അനുഗ്രഹം ആണ് പിന്നെ ഇപ്പൊ സീരിയൽ കുറെ കൂടി വിപുലം ആയിട്ടുണ്ട്‌ റിയാലിറ്റി ഷോ പിന്നെ ചാനൽ ചര്ച്ച എന്തായാലും ജീവിതം എന്തെല്ലാം കാണണം

    മറുപടിഇല്ലാതാക്കൂ

.