2014, ഏപ്രിൽ 21, തിങ്കളാഴ്‌ച

പ്രണയത്തിന്റെ പ്രതിഫലം


Blog Post No: 201 -


പ്രണയത്തിന്റെ പ്രതിഫലം

(മിനിക്കഥ)

''ആന കൊടുത്താലും ആശ കൊടുക്കരുത്'' എന്ന് കേട്ടിട്ടുണ്ട്.  അവന്റെ മനസ്സ് വല്ലാതെ നീറി.  അതെ, അവൾ മുന്കയ്യെടുത്തുവല്ലാതെ ആശിപ്പിച്ചു.  വിശ്വസിക്കാൻ നന്നേ പാടുപെട്ടു എങ്കിലും അവൾ മധുരമുള്ള വാക്കുകളാൽ മനം കവരുകയായിരുന്നു.  മൃദുലവികാരങ്ങളെ തൊട്ടുണർത്തി.  നാളുകൾക്കു ശേഷം ഇപ്പോൾ അവൾ പറയുന്നു - പൊട്ടാ, നീ ഇതൊക്കെ കാര്യമായി എടുത്തോ?!  രാക്ഷസി.  ഈ പെണ്ണുങ്ങൾ എല്ലാം ഇങ്ങനെയാണോഈ പാവത്തിനോടിത് വേണ്ടിയിരുന്നില്ല.  പ്രണയച്ചൂടിൽ സുഖമനുഭവിച്ച മനസ്സിന് ഭാരമേറിവരുന്നു, തളർന്നു പോകുന്നു.  ദൈവമേ, പലരും പാടിപ്പുകഴ്ത്തുന്ന സ്ത്രീ എന്ന സൃഷ്ടി നിന്റെ സൃഷ്ടി തന്നെയോഅതോ, ഈയുള്ളവന് നീ വിധിച്ച ശിക്ഷാനടപടിക്കായി അവളെ നിയോഗിച്ചോ  

10 അഭിപ്രായങ്ങൾ:

  1. അതിനും പഴി ദൈവത്തിനോ ??!!!! ഹ..ഹ... പ്രാർഥനകളും, പഴിപറച്ചിലുകളും, ഉപകാരസ്മരണകളുമെല്ലാം പ്രവഹിക്കുന്നത് അതിലേക്കു തന്നെ. എല്ലാമതേറ്റു വാങ്ങുന്നു. അതായിരിക്കാമതിനെ കരുണാസാഗരമെന്ന് വാഴ്ത്തുന്നത്.


    നല്ല മിനിക്കഥ. ഇഷ്ടമായി.


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  2. ഈ പെണ്ണുങ്ങൾ എല്ലാം ഇങ്ങനെയാണോ?.....
    ഏയ്‌...
    ആണോ?.... ഡോക്ടര്‍ സാറേ?.... ;)

    മറുപടിഇല്ലാതാക്കൂ
  3. പുളിംകൊമ്പ് പിടിച്ചിരിക്കും!
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  4. എല്ലാ പ്രണയിനിമാരും ഇങ്ങിനെയല്ലാ‍ാട്ടാ

    മറുപടിഇല്ലാതാക്കൂ

.