2014, ഏപ്രിൽ 17, വ്യാഴാഴ്‌ച

കണ്ടതും കേട്ടതും


Blog Post No: 198 -


കണ്ടതും കേട്ടതും


''മാഷേ, കണിപ്പൂവിന്  .......യാ വില.''

''ഇനീപ്പോ ന്താ ചെയ്യ്വാ.  വാങ്ങുകതന്നെ.''

''മാഷെ, നിങ്ങള്ക്കെന്താ തലയ്ക്കു നല്ല സുഖമില്ലേ? ഞാൻ വാങ്ങാനൊന്നും പോണില്ലാട്ടോ.  അങ്ങനീപ്പോ ഇവരെ പ്രോത്സാഹിപ്പിക്കണ്ട.''

കണിപ്പൂ ഒരു കൂട്ടുകാരനോട് വാങ്ങിക്കൊണ്ടുവരാൻ റിക്വസ്റ്റ് ചെയ്തപ്പോൾ അദ്ദേഹം, സൂപ്പർമാർക്കെറ്റിൽനിന്ന്  ഫോണ്‍ ചെയ്തു പറഞ്ഞ വിശേഷമാണിത്. 

ചങ്ങാതി തമ്മിൽ കണ്ടപ്പോൾ പറഞ്ഞു:

''ഞാൻ അത് സേൽസ്മാന്റെ മുമ്പിൽ വെച്ചാ പറഞ്ഞത്.''  എന്നിട്ട് ആത്മസംതൃപ്തിയോടെ ഒരു ചിരിയും പാസ്സാക്കി.  വീണ്ടും - അങ്ങനെ പാടില്ലല്ലോ.  കുറെ പേരെങ്കിലും ഇങ്ങനെ പ്രതികരിക്കണ്ടേ.

അതെ, ശരിയാണ്.  ആഘോഷങ്ങൾ കച്ചവടക്കാർ ശരിക്കും മുതലെടുക്കുന്നു, കൊള്ളലാഭം കൊയ്യുന്നു.  ഇത് കച്ചവടയുഗം.  അല്ലാതെന്ത് പറയാൻ.  

13 അഭിപ്രായങ്ങൾ:

  1. ചൈനീസ് കൊന്നപ്പൂവ് ഈ വര്‍ഷം എത്തിയില്ലേ?

    മറുപടിഇല്ലാതാക്കൂ
  2. കാറ്റുള്ളപ്പോള്‍ തൂറ്റുന്ന സമ്പ്രദായമാണങ്ങും.....................
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  3. കേരളത്തിന്റെ ദേശീയപുഷ്പം സുപ്പർമാർക്കറ്റിൽ നിന്നും വാങ്ങേണ്ട ഗതികേടിലെത്തിയിരിക്കുന്നു മലയാളി...

    മറുപടിഇല്ലാതാക്കൂ
  4. സർക്കാരു പറയുന്നു ഷോപ്പിങ്ങ് ആഘോഷമാകാൻ ! കച്ചവടക്കാർ ആഘോഷങ്ങളെ കച്ചവടമാക്കുന്നു !!



    മറുപടിഇല്ലാതാക്കൂ
  5. അതെ, ശരിയാണ്. ആഘോഷങ്ങൾ കച്ചവടക്കാർ ശരിക്കും മുതലെടുക്കുന്നു, കൊള്ളലാഭം കൊയ്യുന്നു. ഇത് കച്ചവടയുഗം.

    മറുപടിഇല്ലാതാക്കൂ

.