Blog Post No: 190 -
''ഒരു ശവ്ശര് വേണം.''
ഓർമ്മക്കുറിപ്പ്)
''എന്താണ്ടാ? ആരണ് നീ? എന്ത് വേണം?''
(എം. എസ്. തൃപ്പുണിത്തറ, യോദ്ധ എന്ന സിനിമയിൽ മോഹൻലാലിനോടോ, ജഗതിയോടോ ചോദിക്കുന്ന ചോദ്യശരങ്ങൾ
- ആരാണ് നീ? ഹു ആർ യു? തും കോൻ ഹോ? - ഇപ്പോൾ
അതാണ് ഒര്മ്മവന്നത്!)
മൂന്നു ചോദ്യങ്ങൾ, എം.എസ്. തൃപ്പുണിത്തറയെപ്പോലെ അല്ലാതെ ഒട്ടും ദേഷ്യപ്പെടാതെ, എന്നാൽ ഒരൽപം ചിരിച്ചുകൊണ്ട് അച്ഛൻ അവനോടു
ചോദിച്ചു. കുളി കഴിഞ്ഞുവന്നു, കിണ്ടിയിൽനിന്നു വെള്ളം എടുത്തു കാൽ കഴുകമ്പോഴാണ് അവനെ അച്ഛൻ ശ്രദ്ധിച്ചത്.
''ഒരു ശവ്ശര് വേണം.''
''എന്ത്?''
''ശവ്ശര്'' - ട്രൌസർ (നിക്കർ)!
അവന്റെ നില്പ്പും, ഭാവവും, സംസാരവും കേട്ട് ഞങ്ങൾക്ക് (എനിക്കും ബാലേട്ടക്കും
- എന്റെ മേമയുടെ മകൻ) ചിരിയും സഹതാപവുമൊക്കെ തോന്നി.
അച്ഛൻ വരുന്നതിനു മുമ്പ് അവൻ
ഞങ്ങളെ കണ്ടിരുന്നു. അവന്റെ പ്രായത്തിലുള്ള ഞങ്ങളെ കണ്ടപ്പോൾ ഒരു നിക്കർ ചോദിച്ചാൽ
(പഴയതെങ്കിലും) കൊള്ളാമെന്നു അവനു തോന്നി.
ഞങ്ങളുടെ ഭാഗത്ത് പുതുതായി വന്ന പിച്ചക്കാരുടെ കൂട്ടത്തിൽ ഉള്ളവനോ, അതോ തമിഴ്നാട്ടിൽനിന്നു വന്ന കൂലിപ്പണിക്കാരുടെ മക്കളിൽപ്പെട്ടവനോ ആണെന്ന് തോന്നി.
അച്ഛൻ ‘’ഇവിടെ ഒന്നുമില്ലെ’’ന്ന്
പറഞ്ഞപ്പോൾ അവൻ പോയി. അവൻ പോയപ്പോൾ ഞങ്ങള്ക്ക്
സങ്കടമായി. ബാലേട്ട അകത്തുപോയി ഒരു പഴയ നിക്കറുമായി വന്നിട്ട് പറഞ്ഞു:
''വല്ലാതെ വയറുകത്ത്ന്നുടാ പൊന്നാ. നി നീ അവനെ കണ്ടാ ഇത് കൊടുത്തോ.''
ഉവ്വ്. അവനെ പുറത്തുവെച്ച് അന്നുതന്നെ കണ്ടു. വീട്ടിൽ വിളിച്ചുവരുത്തി അത് കൊടുത്തപ്പോൾ വല്ലാത്ത
സന്തോഷമായി.
''ഒരു ശവ്ശര് വേണം'' - ആ ഡയലോഗ്, അവന്റെ ദയനീയമായ ആ ഭാവം - എല്ലാം കൌമാരവും, യവ്വനവുമൊക്കെ കടന്നുപോയ ഈ കാലത്തും ഇന്നെന്നപോലെ ഓർക്കുന്നു. പാവം.
- =o0o= -
* വയറുകത്തുക = മനസ്സ് വേദനിക്കുക.
* പൊന്നൻ = എന്റെ അരുമപ്പേര്.
ഒരു ട്രൌസര്‍,ഒരു കുപ്പായം.
മറുപടിഇല്ലാതാക്കൂസൂചിയും,നൂലും..........ഒന്നു കീറിയാല്‍,ബട്ടണ്‍ പൊട്ടിയാല്‍...ഇന്നോ?
പഴയത് പിച്ചക്കാര്‍ക്ക് പോലും വേണ്ട.
പഴയ ഓര്‍മ്മകള്‍ നന്നായി.
ആശംസകള്‍
ചില അനുഭവങ്ങള്‍ എത്ര കാലം കഴിഞ്ഞാലും മനസ്സില്‍ നിന്നും മായില്ല .
മറുപടിഇല്ലാതാക്കൂഎന്തോരു ദാരിദ്ര്യമായിരുന്നു കഴിഞ്ഞ കാലങ്ങളില്‍!
മറുപടിഇല്ലാതാക്കൂശരിയാണ്...തികച്ചും ശരിയാണ്..ഇന്നും ഇതെല്ലാം ഇങ്ങനെ ആവശ്യമുള്ളവര്‍ ഉണ്ട്..പക്ഷെ, നേരെ മുന്പിലല്ലെന്നേയുള്ളൂ ...
മറുപടിഇല്ലാതാക്കൂThanks, my friend.
ഇല്ലാതാക്കൂനന്മയുടെ തൂവൽസ്പർശമുള്ള ഓർമ്മക്കുറിപ്പ്.
മറുപടിഇല്ലാതാക്കൂശുഭാശംസകൾ....
നന്മകൾ എന്നും ഓർമ്മിക്കപ്പെടും
മറുപടിഇല്ലാതാക്കൂCorrect.
ഇല്ലാതാക്കൂഎന്തോരു ദാരിദ്ര്യമായിരുന്നു കഴിഞ്ഞ കാലങ്ങളില്‍ അജിത് ഭായ് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് വസ്ത്രത്തിന്റെ കാര്യത്തിൽ ഞാനും അനുഭവിച്ചിട്ടുണ്ട്
മറുപടിഇല്ലാതാക്കൂ:)
ഇല്ലാതാക്കൂ