2014, ഏപ്രിൽ 6, ഞായറാഴ്‌ച

തെറ്റുകാർ


Blog Post No: 191 -


തെറ്റുകാർ

(ചിന്തകൾ)


''അവൻ/അവൾ എന്നെക്കാൾ വയസ്സിനു താഴെയല്ലേഞാൻ ക്ഷമിക്കണമല്ലോ.''

''അവരൊക്കെ എന്നെക്കാൾ വയസ്സിനു മൂത്തവർ. ഞാൻ ക്ഷമിച്ചേ തീരൂ.''

വയസ്സിനു താഴെയാണെങ്കിലും മൂത്തതാണെങ്കിലും ഇങ്ങനെ പറയുന്ന ഒരു വലിയച്ഛൻ എനിക്കുണ്ടായിരുന്നു!  ആ കാരണംകൊണ്ടുതന്നെ അച്ഛന് അദ്ദേഹത്തോട് വല്ലാത്ത സ്നേഹമായിരുന്നു. സ്വന്തം സഹോദരൻ അല്ലെങ്കിലും ഒരു തറവാട്ടംഗം.   ആ വലിയച്ഛന്റെ നിര്യാണത്തിൽ അച്ഛൻ പൊട്ടിക്കരഞ്ഞത് ഓർക്കുന്നു.

ചുരുക്കം  ചിലര്ക്ക് മാത്രം ലഭിക്കുന്ന അനുഗ്രഹമാണ് മുകളിൽ പറഞ്ഞ വലിയച്ഛന്റെത്.

സാധാരണക്കാരിൽ സാധാരണക്കാരായ ഇങ്ങനെയുള്ളവർ ഇക്കാരണംകൊണ്ടുതന്നെ സ്നേഹബഹുമാനങ്ങളാർജ്ജിക്കുന്നുസമാധാനത്തോടെ  ജീവിക്കുന്നു, മരിക്കുന്നു! ഈ ജീവിതത്തിൽ വേറെന്താണ് വേണ്ടത്?

ഒന്നുകൂടി - ജന്മനാൽ ഇങ്ങനെയുള്ള നല്ല വശങ്ങൾ  നമ്മളിൽ ഇല്ല എന്ന് വിചാരിക്കുക - ആവുന്നതും ഇതിനായി ശ്രമിക്കുക - അത്രതന്നെ.  ഇതാണ് ജീവിത വിജയം.

സമർപ്പണം:  യശശ്ശരീരനായ  എന്റെ ശേഖരവലിയച്ഛന്.

12 അഭിപ്രായങ്ങൾ:

  1. ക്ഷമിയ്ക്കുന്നത് ശ്രേഷ്ഠമായൊരു സ്വഭാവമാണ്

    മറുപടിഇല്ലാതാക്കൂ
  2. ഏല്ലാവരിലുമുണ്ട് നല്ല വശങ്ങള്‍
    ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നു എന്നുമാത്രം,
    നല്ലവരുമായി സംസര്‍ഗ്ഗമുണ്ടാകുമ്പോള്‍ അതിന് പരിഹാരമാകും അല്ലേ ഡോക്ടര്‍...
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. ക്ഷമിക്കാന്‍ കഴിയുന്നത് ഉദാത്തമാണ്.പക്ഷേ പലപ്പോഴും അതിനു കഴിയാറില്ല

    മറുപടിഇല്ലാതാക്കൂ
  4. ക്ഷമിക്കാന്‍ സാധിക്കുന്നത് എത്ര വലിയ കാര്യമാണെന്ന് എല്ലാവരും മറന്നു പോകുന്ന ഈ കാലത്ത് ഈ പോസ്റ്റ് തികച്ചും ഉചിതമായി.. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  5. മൗനം തളിർക്കും മനസ്സിനുള്ളിൽ
    മൊട്ടായ് നിൽപ്പതു ക്ഷമയാണെങ്കിൽ,
    മൊട്ടു വിടർന്നൊരു പൂവായ്ത്തീരും
    അതുതാനല്ലോ മനോസുഖം!!


    തികച്ചും അന്യനായ വ്യക്തിയായിട്ടും, ശ്രീമാൻ.ശേഖരൻ എന്ന വ്യക്തിയോട് ബഹുമാനം തോന്നി.


    നല്ല ചിന്തകൾ


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  6. ചുരുക്കം ചിലര്ക്ക് മാത്രം ലഭിക്കുന്ന അനുഗ്രഹമാണത്

    മറുപടിഇല്ലാതാക്കൂ
  7. അതാണ് പ്രായ ഭേദമില്ലാതെ മനസ്സിന്റെ വലുപ്പമാണ് അത്

    മറുപടിഇല്ലാതാക്കൂ

.