2014, ഏപ്രിൽ 21, തിങ്കളാഴ്‌ച

സന്തോഷം, നന്ദി....


Blog Post No: 200 - 


സന്തോഷം, നന്ദി....

ഞാൻ കുത്തിക്കുറിക്കുന്നത് വായിച്ചു, വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുന്ന കൂട്ടുകാരോട് ഞാൻ എന്റെ സന്തോഷവും നന്ദിയും അറിയിക്കട്ടെ.

ഈ തിരക്ക് പിടിച്ച  ജീവിതത്തിൽ ഇടയ്ക്കു കിട്ടുന്ന ഒഴിവിൽ മനസ്സിൽ തോന്നിയത് പകര്ത്തുന്നു.  അതിൽ യോജിപ്പുള്ളവരും ഇല്ലാത്തവരും ഉണ്ടാവാം.  ''വിയോജിപ്പ്'' മനസ്സിലാക്കാൻ ശ്രമിക്കുന്നു.  അതുപ്രകാരം ഒരു പുനർവിചിന്തനത്തിനും. 

എന്റെ അനുഭവങ്ങൾഞാൻ നേരിട്ടറിഞ്ഞ മറ്റുള്ളവരുടെ അനുഭവങ്ങൾ, ഭാവന... എല്ലാം എന്റെ ബ്ലോഗിൽ ഉണ്ടാകും.  ഒരാൾ ജീവിതത്തിൽ, ഏതു തുറകളിൽ ആണെങ്കിലും, കേവലം വിദ്യാർത്ഥി  മാത്രമാണ് .  എനിക്ക് പരിചയമുള്ള മേഖലകളിലും, എഴുത്തിൽ  പ്രത്യേകിച്ചും ഞാൻ എന്നും വിദ്യാർത്ഥി തന്നെ. 

നമ്മുടെ ഭാഷയിലെ ആചാര്യന്മാരും ആചാരിണികളും  എഴുതിയതെല്ലാം/എഴുതുന്നതെല്ലാം  വായിക്കാൻ  സാധിക്കുന്നില്ല.    കുറെക്കാലമായി വായനവും കുറവ്.  എന്നിരിക്കിലും എഴുത്ത്, മുകളിൽ പറഞ്ഞപോലെ  ഏതാനും വരികളിലെങ്കിലും ഒരു ഉദ്ദേശ്യത്തോടുകൂടി നടക്കുന്നു.

ബ്ലോഗിൽ എന്നപോലെ മുഖപുസ്തകത്തിലും സമയം കിട്ടുമ്പോഴെല്ലാം ഞാൻ വരാറുണ്ട്. അഭിപ്രായങ്ങൾ കുറിക്കാൻ, എന്റെ കുറിപ്പുകൾ പോസ്റ്റ്‌ ചെയ്യാൻ...


പ്രതികരണത്തിൽ ഞാൻ സന്തുഷ്ടനാണ്.  കൂട്ടുകാരേ, നിങ്ങള്ക്ക് എന്റെ ഹൃദയം നിറഞ്ഞ കൃതജ്ഞത.  ഇരുനൂറാമത്തെ എന്റെ ഈ പോസ്റ്റ്‌ [മലയാളം]  - സന്തോഷം, നന്ദി -   നിങ്ങൾക്കു സമർപ്പിക്കുന്നു. 





14 അഭിപ്രായങ്ങൾ:

  1. എഴുത്ത് ജീവിതവ്രതമാക്കിയ താങ്കളെപ്പോലുള്ളവര്‍ ഇ,കാലത്തെ വസന്തമാക്കുന്നു.. ആശംസകളോടെ..

    മറുപടിഇല്ലാതാക്കൂ
  2. പ്രണാമം ഈ ഉദ്യമത്തിന്..........
    എഴുതി തുടങ്ങുന്ന ഞങ്ങള്‍ക്കൊരു മാതൃക...

    മറുപടിഇല്ലാതാക്കൂ
  3. ഇപ്പോള്‍ പുതിയ കൃതികളൊന്നും അധികം വായിക്കാന്‍ പറ്റുന്നില്ല എങ്കിലും താങ്കള്‍ മുമ്പൊക്കെ വളരെയധികം കൃതികള്‍ വായിച്ചിട്ടുള്ള വ്യക്തിയാണെന്ന് അങ്ങയുടെ എഴുത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.......
    ഇനിയും കൂടുതല്‍ കൂടുതല്‍ പോസ്റ്റുകള്‍ ഉണ്ടാവട്ടെ ഡോക്ടര്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. ഇരുനൂറ് എന്നത് ബ്ലോഗിലെ ദീർഘയാത്രയിലെ ഒരു നാഴികക്കല്ലു തന്നെ. ഇനിയുമിതു പോലെ അനേകം നാഴികക്കല്ലുകൾ പിന്നിടാൻ ഡോക്ടർക്കു കഴിയട്ടേയെന്നു ആശംസിക്കുന്നു. ഈ സാഹിത്യസപര്യയുടെ വർണ്ണാഭമായ തുടർയാത്രക്ക് എന്റേയും ഭാവുകങ്ങൾ...


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  5. എഴുത്ത് തുടരട്ടെ... ഞങ്ങൾ ഇവിടെയൊക്കെത്തന്നെ ഉണ്ടാകും... വായിക്കുവാൻ...

    എല്ലാവിധ ആശംസകളും...

    മറുപടിഇല്ലാതാക്കൂ
  6. ഡോക്ടര മനശാസ്ത്ര പരമായി ആണ് ഡോക്ടറുടെ ഓരോ ബ്ലോഗ്‌ പോസ്റ്റും വായിക്കുവാൻ ഇഷ്ടം ഒരു മെസ്സേജ് അത് ഡോക്ടറുടെ ഒരു ചിരിയിൽ പോലും ഉണ്ടാവും ഒരു പോസിറ്റീവ് മെസ്സേജ് അത് തന്നെയാണ് ഡോക്ടറുടെ വിജയം ഈ ബ്ലോഗിന്റെ വിജയം എല്ലാ ആശംസകളും സ്നേഹപൂർവ്വം

    മറുപടിഇല്ലാതാക്കൂ
  7. എന്റെ അനുഭവങ്ങൾ, ഞാൻ നേരിട്ടറിഞ്ഞ മറ്റുള്ളവരുടെ അനുഭവങ്ങൾ, ഭാവന... എല്ലാം എന്റെ ബ്ലോഗിൽ ഉണ്ടാകും. ഒരാൾ ജീവിതത്തിൽ, ഏതു തുറകളിൽ ആണെങ്കിലും, കേവലം വിദ്യാർത്ഥി മാത്രമാണ് . എനിക്ക് പരിചയമുള്ള മേഖലകളിലും, എഴുത്തിൽ പ്രത്യേകിച്ചും ഞാൻ എന്നും വിദ്യാർത്ഥി തന്നെ. ..!

    മറുപടിഇല്ലാതാക്കൂ

.