2014, ഏപ്രിൽ 13, ഞായറാഴ്‌ച

വിടുവായത്തം


Blog Post No: 196 -


വിടുവായത്തം

(ചിന്തകൾ)


ചിലർ വിടുവായത്തത്തിനു കുപ്രസിദ്ധരാണ്.  മറ്റു ചിലർക്ക് അത് അറിയാതെ സംഭവിച്ചുപോകുന്നതാണ്.  അതായത്, സാന്ദർഭികമായി, ആവേശത്തിൽ പറഞ്ഞുപോകുന്നത്.  അതോ, മറ്റുള്ളവർ വളരെ ഗൌരവമായി എടുത്തു എന്നും വരും.  അപ്പോൾ, ക്ഷമ പറയലായി.....

അങ്ങനെ നോക്കുമ്പോൾ ഈ ''വിടുവായത്തം'' ആവുന്നതും ഒഴിവാക്കാൻ നോക്കുന്നതാണ് ബുദ്ധി.  ആവേശവും, അമിതാവേശവും ഇതിൽ കലാശിച്ചെന്നു വരാം.  സർവസമ്മതരായ ചില വ്യക്തികൾ ഈ വേണ്ടാതീനത്തിനു ഒരു ദുർബലനിമിഷത്തിൽ അടിമപ്പെട്ടുപോകുന്നുണ്ട്; അത് ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുമുണ്ട്. 

അപ്പോൾ......................ജാഗ്രത! 

9 അഭിപ്രായങ്ങൾ:

  1. ..ചിലരുടെ മുന്നില്‍ നിന്നും രക്ഷപ്പെടാന്‍ ബുദ്ധിമുട്ടും..

    മറുപടിഇല്ലാതാക്കൂ
  2. കാൺക,നമ്മുട സംസാരം കൊണ്ടത്രെ
    വിശ്വമീവണ്ണം നില്‌പുവെന്നും ചിലർ.!!

    മിക്കപ്പോഴും,വിടുവായത്തമെഴുന്നള്ളിക്കുന്നവർക്ക്, അതു കേൾക്കുന്നവരുടെ ദയനീയാവസ്ഥയേക്കുറിച്ച് ചിന്തയേ കാണില്ലെന്നു തോന്നുന്നു. പിന്നെ കരണീയമായത് അത്തരക്കാരുടെ സാമീപ്യത്തിൽ നിന്ന് ബുദ്ധിപൂർവ്വം നിഷ്ക്രമിക്കുക തന്നെ.

    നല്ല ചിന്തകൾ


    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
  3. വിടുവായത്തം പോലെ വിടുകമന്റത്തവും ഉണ്ടോ!!

    മറുപടിഇല്ലാതാക്കൂ
  4. വായില്‍നിന്ന് വീഴുന്ന വാക്കും എയ്യുന്ന ശരവും സൂക്ഷമതയോടെയായിരിക്കണം....
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ

.