2014, മാർച്ച് 31, തിങ്കളാഴ്‌ച

അച്ഛമ്മയുടെ വള


Blog post No: 189 -

അച്ഛമ്മയുടെ വള

(മിനിക്കഥ)



അച്ഛമ്മയെ ശ്രദ്ധിച്ചു.  എന്തൊരു സന്തോഷമാണാ മുഖത്ത്.  കുറെ മുമ്പ് ഒരു സുഹൃത്ത് വഴി അയച്ചുകൊടുത്ത മാഗ്നെടിക് ബാൻഡ് (കാന്തികശക്തിയുള്ള വള) ഇട്ട കൈ ഇടയ്ക്കിടെ നോക്കുന്നുണ്ട്!  സ്വർണ്ണനിറമുള്ള പച്ചക്കല്ലുകൾ വെച്ച വള അച്ഛമ്മക്ക്‌ നന്നേ ഇഷ്ടപ്പെട്ടു.  കണ്ടവർക്കെല്ലാവർക്കും.   അച്ഛൻ പറഞ്ഞു - അച്ഛമ്മയുടെ രക്തസമ്മർദ്ദം കുറഞ്ഞിട്ടുണ്ടത്രേ; അതുകൊണ്ട് കഴിക്കുന്ന മരുന്നുകൾ ഡോക്ടർ കുറക്കുകയും ചെയ്തു!  പ്രകൃതിചികിത്സകനായ സുഹൃത്തിന് നന്ദി. 

12 അഭിപ്രായങ്ങൾ:

  1. പണ്ടേപ്പോലെ ഫലിക്കുന്നില്ലെന്ന് കേട്ടല്ലോ ഡോക്ടര്‍.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. മറുപടികൾ
    1. ആദ്യമുണ്ടായിരുന്ന പ്രിയം ഇപ്പോള്‍ ആ വളയ്ക്ക് ഇല്ലെന്നാണ് ഉദ്ദേശിച്ചത്.
      ഈയ്യടുത്ത് ഒരാള്‍ക്ക്‌ ഇത്തരം വള കൊടുത്തപ്പോള്‍ താല്പര്യമില്ലായ്മ മനസ്സിലാക്കാന്‍ കഴിഞ്ഞു.അതാണ്‌ എഴുതിയത് ഡോക്ടര്‍
      ആശംസകള്‍

      ഇല്ലാതാക്കൂ
    2. Person to person it differs. Ithu valiya subject aanu. Normally, it does well.

      ഇല്ലാതാക്കൂ
  3. ഓരോ അവധിയ്ക്കും എന്റെ അമ്മയ്ക്ക് ഞാന്‍ ഒരെണ്ണം കൊണ്ടുക്കൊടുക്കുമായിരുന്നു. അത് കിട്ടുമ്പോള്‍ അമ്മയുടെ മുഖത്ത് വിരിയുന്ന സന്തോഷഭാവം ഒന്ന് കാണേണ്ടത് തന്നെ. ഇപ്പോള്‍ അമ്മയും പോയി, വളയും പോയി

    മറുപടിഇല്ലാതാക്കൂ
  4. സന്തോഷമുണ്ടായാല്‍ നല്ലതു തന്നെ.. ചികില്‍സകള്‍ രോഗിയ ആഹ്ലാദിപ്പിക്കുന്നവയും ആകട്ടെ..

    മറുപടിഇല്ലാതാക്കൂ

.