2014, മേയ് 26, തിങ്കളാഴ്‌ച

കുഞ്ഞുകവിതകൾ --3



Blog Post No: 218 -

കുഞ്ഞുകവിതകൾ --3

മുഖപുസ്തകം

മുഖപുസ്തകം
മുടങ്ങുമ്പോൾ
മുഴുവനായ് പോകുന്ന
മുഖപ്രസാദം
മുഴുവനായ്ത്തന്നെ തിരിച്ചെത്തുന്നു
മുഖപുസ്തകം കിട്ടുമ്പോൾ!

മനുഷ്യമൃഗം

മൃഗം (സിംഹം) ഗർജിക്കുന്നു
മനുഷ്യനും ഗർജിക്കുന്നു
മൃഗത്തിന് വിവേകബുദ്ധിയില്ലത്രേ
മനുഷ്യനോ അതൊക്കെയുണ്ടെന്നും!


വേരോടെ പിഴുതെറിയൂ...

അഹങ്കാരം,
അസൂയ,
അത്യാഗ്രഹം,
അക്രമാസക്തി,
ആത്മപ്രശംസ,
ആദിയായവയുണ്ടോ -
ആത്മവിചിന്തനം ചെയ്യൂ,
അറുത്തുമുറിക്കാതെ വേരോടെ പിഴുതെറിയൂ
അപ്പോൾ കാണാം ജീവിതത്തിന്റെ ചമത്കാരം.  



19 അഭിപ്രായങ്ങൾ:

  1. അറുത്തുമുറിക്കാതെ വേരോടെ പിഴുതെറിയൂ
    അപ്പോൾ കാണാം ജീവിതത്തിന്റെ ചമത്കാരം.

    തീര്‍ച്ചയായും

    മറുപടിഇല്ലാതാക്കൂ
  2. അറുത്തുമുറിക്കാതെ വേരോടെ പിഴുതെറിയൂ
    അപ്പോൾ കാണാം ജീവിതത്തിന്റെ ചമത്കാരം.

    മറുപടിഇല്ലാതാക്കൂ

  3. അർത്ഥ ഗാംഭീര്യമാർന്നതും
    ചിന്തനീയവുമായ വരികൾ.
    സുപ്രഭാതം മാഷെ
    ഫിലിപ്പ് ഏരിയൽ
    സിക്കന്ത്രാബാദ്

    മറുപടിഇല്ലാതാക്കൂ
  4. മനസ്സിൻറെ വാതിൽ മുട്ടിത്തുറക്കുന്ന വരികൾ .....ആശംസകൾ .

    മറുപടിഇല്ലാതാക്കൂ
  5. ദുഷിച്ച വികാരവിചാരങ്ങള്‍ തൂത്തെറിഞ്ഞ് മനുഷ്യമൃഗമാകാതിരുന്നാല്‍ മുഖപ്രസാദം താനേ വന്നോളും.
    നല്ല ചിന്തകള്‍
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  6. കുഞ്ഞുകവിതകളൊക്കെ ഉഷാറാകുന്നുണ്ട് കേട്ടോ

    മറുപടിഇല്ലാതാക്കൂ

.