2013, ഒക്‌ടോബർ 5, ശനിയാഴ്‌ച

മണലാരണ്യകാണ്ഡം



Blogpost No: 119 -
മണലാരണ്യകാണ്ഡം 

(ചെറുകഥ)    

-ഡോ. പി. മാലങ്കോട്

(വര്ഷങ്ങള്ക്ക് മുമ്പ് കുത്തിക്കുറിച്ച ഒന്ന്.  ഇന്നും പ്രമേയത്തിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നതിനാൽ അതേപടി ബ്ലോഗ്‌ ആക്കി ഇടുന്നു.)

രാമായണത്തിലെ ആരണ്യകാണ്ഡം വായിച്ചിരിക്കുമല്ലോഇല്ലെങ്കില്‍കേട്ടിട്ടെങ്കിലുമുണ്ടാവുമല്ലോ, അല്ലെഇത്മണലാരണ്യകാണ്ഡം. പ്രസാദ് വിശ്വനാഥന്റെ പ്രവാസത്തിന്റെ കഥ.

ഏജെന്റ് പറഞ്ഞ വേതനത്തിന്റെ പാതിയാണ് പ്രസാദിന് ലഭിച്ചുകൊണ്ടിരുന്നത്. അഗ്രിമെന്റ് ഒപ്പിടുന്നതിനു മുമ്പായി വിവരം പറഞ്ഞപ്പോള്‍, വേണ്ടെങ്കിൽ  സ്വന്തം ടിക്കറ്റ്‌ എടുത്തു തിരിച്ചുപോകാം എന്നാണു മഹാനുഭാവനായ അറബി മുതലാളി പ്രതികരിച്ചത്! കോണ്ട്രാക്റ്റ് കാലാവധി കഴിയുംവരെ ഒരുവിധം കടിച്ചു പിടിച്ചു നിന്നു. ഏജെന്റിനുകൊടുത്ത പണം എങ്കിലും മുതലാക്കണം എന്ന ഒരു വാശി ഉണ്ടായിരുന്നു പ്രസാദിന്.  എന്നിരിക്കിലും, സഹിക്കവയ്യാതായപ്പോൾ ഒന്നിലധികം പ്രാവശ്യം രാജി സമര്പ്പിച്ചതാണ്.  അതൊക്കെ കീറി ചവറ്റുകൊട്ടയിൽ എറിയുകയായിരുന്നു അറബി മുതലാളി.

ക്ലീറ്റസ് എന്ന കുറേശ്ശെ മലയാളം സംസാരിക്കാൻ അറിയുന്ന മാന്ഗ്ലൂരി പറഞ്ഞതോര്ക്കുന്നു, പ്രസാദ് - ഒരിക്കൽ ഇവിടെ വന്നുപെട്ട് കഴിഞ്ഞാൽ പിന്നെ പെട്ടെന്നൊന്നും പോകാൻ നോക്കണ്ട. നമ്മളുടെയൊക്കെ കാലിൽ കെട്ടിയ ചരടിന്റെ മറ്റേ അറ്റം ഇവരുടെ കയ്യിലാണ്.

ശരി, ഏതായാലും കോണ്ട്രാക്റ്റ് കഴിഞ്ഞു.  ലീവിൽ പോയി വരാൻ അനുവാദവും കിട്ടി  അപ്പോള്‍..... ഇതുവരെയുള്ള സമ്പാദ്യംപറയാതിരിക്കുന്നതാണ് നല്ലത്. അത് പോകട്ടെ. സെറ്റില്‍മെന്റ് കിട്ടിയതുകൊണ്ട് വീട്ടുകാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും അത്യാവശ്യം കൊടുക്കാനുള്ളത് വാങ്ങിച്ചു.  പലതുള്ളി പെരുവെള്ളം. ഒരു വലിയ പെട്ടി അങ്ങിനെ വീട്ടിലെത്തി.


എന്നാല്‍പ്രസാദിന് അമ്മ പറഞ്ഞു മനസ്സിലായി -അമ്മാവന്റെ മകന്‍ പറഞ്ഞത്രേ -പാന്റ്സിനും ഷര്‍ട്ടിനുമുളള തുണി എങ്കിലും പ്രതീക്ഷിച്ചു, കിട്ടിയില്ല. ചെറിയമ്മയുടെ മകള്‍ ഒരു സാരി പ്രതീക്ഷിച്ചത്രേ... അങ്ങിനെപോയി കാര്യങ്ങള്‍.ചുരുക്കത്തില്‍ ഒരാള്‍ക്കും മുഖപ്രസാദം കണ്ടില്ല. താന്‍ ഇവിടെ ആരാണ്പ്രസാദിന്റെ മനസ്സ് വല്ലാതെ വേദനിച്ചു.



ഏതായാലും പ്രസാദ് ഒരു നല്ല കാര്യം ചെയ്തിരുന്നു.വിസ ക്യാന്‍സല്‍ ആക്കിയില്ല - അറ്റകൈക്ക് വേണമെങ്കില്‍ തിരിച്ചുവരാന്‍ Returnവിസയും കൊണ്ട്പോക്കൊ എന്നു അടുത്ത സുഹൃത്ത്‌ നിര്‍ബന്ധിച്ചിരുന്നു. ശരി, അറബിയുടെ മുഖംതന്നെ പ്രസന്നമാകട്ടെ. തന്റെ പ്രവാസം തുടരാനാണ് തലയിലെഴുത്ത്. അയാള്‍നെടുവീര്‍പ്പിട്ടു.


വീണ്ടും തഥൈവ.  അനുഭവങ്ങൾ ആവര്ത്തിക്കുന്നു.  ഓരോ പ്രാവശ്യവും വേറെ ജോലിക്കാര്ക്ക് ആര്ക്കും കൊടുക്കുന്നില്ലെങ്കിലും, പ്രസാദിന്, നാമമാത്രമായെങ്കിലും ശമ്പളക്കൂടുതലും മുദീർ (മുതലാളി) കൊടുത്തു.

ഇതിനിടെ എത്രയോ പ്രാവശ്യം വീട്ടില് പോകണമെന്ന് പ്രസാദിന് തോന്നി. എങ്ങിനെ പോകും?  ശമ്പളമില്ലാത്ത അവധി അനുവധിച്ചാല്ത്തന്നെ ചെലവ് താങ്ങില്ല.

ഏതാനും വര്ഷങ്ങൾ അങ്ങിനെ കടന്നുപോയി.  പലപ്പോഴും, ''വരവ് ഏട്ടണ, ചെലവ് പത്തണ'' എന്ന പഴയ പറച്ചിലിനെ ഓര്മ്മിപ്പിക്കുമാറ് ദിവസങ്ങള് കടന്നുപോയി.

ഗൾഫിലായതുമുതൽ ഇന്നേവരെയുള്ള ലാഭനഷ്ടങ്ങൾ പ്രസാദ് ഓര്ത്ത്നോക്കി. അയാള് നെടുവീര്പ്പിട്ടു. ജീവിക്കാൻ മറന്നുപോയപോലെ, അല്ലെങ്കിൽ ജീവിക്കാൻ അറിയാത്തത്പോലെയോ, സാധിക്കാത്തത്പോലെയോ ഒക്കെ.

ഇല്ല, എന്തുവന്നാലും, ഇവിടെനിന്നു പറഞ്ഞുവിടുന്നതുവരെ നില്ക്കുകതന്നെ. ഇല്ലെങ്കിൽ, ഇതിനകം വന്നുകൂടിയ ചുമതലകൾ തീര്ക്കാൻ ആവാത്തവിധം അവിടെ കിടക്കും.


ഇത് പ്രവാസം.  താൻ പ്രവാസി.  തന്റേതായ പ്രശ്നങ്ങൾ എന്നുമുള്ള, ഇവിടെത്തന്നെ ജീവിതം തുലക്കേണ്ട പരദേശി - അയാള് നെടുവീര്പ്പിട്ടു.




33 അഭിപ്രായങ്ങൾ:

  1. പരിശ്രമം ചെയ്യുകൊലേതിനേയും
    കരത്തിലാക്കാൻ കഴിവുള്ളവണ്ണം
    ദീർഘങ്ങളാം കൈകളെ നല്കിയത്രെ
    മനുഷ്യനെ പാരിലയച്ചതീശൻ.

    മറുപടിഇല്ലാതാക്കൂ
  2. കഥ നന്നായി ഡോക്ടർ.ഇഷ്ടമായി

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  3. വരവ് എട്ടണ
    ചെലവ് പണ

    ഈ വര്‍ഷങ്ങളൊക്കെ കഴിഞ്ഞിട്ടും നില ഇതുതന്നെ.

    മറുപടിഇല്ലാതാക്കൂ
  4. പത്തണ എന്ന് തിരുത്തി വായിക്കണേ.
    ഈ ആന്‍ഡ്രോയിഡിന്‍റെ ഒരു കാര്യം

    മറുപടിഇല്ലാതാക്കൂ
  5. പത്തണ എന്ന് തിരുത്തി വായിക്കണേ.
    ഈ ആന്‍ഡ്രോയിഡിന്‍റെ ഒരു കാര്യം

    മറുപടിഇല്ലാതാക്കൂ
  6. അനുഭവങ്ങള്‍, പാളിച്ചകള്‍!!!
    കൊള്ളാം....

    മറുപടിഇല്ലാതാക്കൂ
  7. മണലാരണ്യ ചരിത്രം തുടരുന്നു,,,

    മറുപടിഇല്ലാതാക്കൂ
  8. എല്ലാ പ്രവാസിക്കും അത് തന്നെ ഇപ്പോഴും പറയാന്‍! കാലം മാറുന്നു -വ്യക്തികള്‍ മാറുന്നു - പക്ഷെ അവസ്ഥ അത് തന്നെ ...

    മറുപടിഇല്ലാതാക്കൂ
  9. പ്രവാസത്തിന്റെ കഥ , ജീവിക്കാന്‍ കഴിയാതെ പോകുന്ന മനുഷ്യരുടെ കഥയാണ്‌..നന്നായി എഴുതി..

    മറുപടിഇല്ലാതാക്കൂ
  10. ഇക്കരെ നിന്നാല്‍ അക്കരെ പച്ച
    അക്കരെ നിന്നാല്‍ ഇക്കരെ പച്ച.
    ഈ മനസ്ഥിതിയിലൊടുവില്‍
    ഒരിടത്ത് തന്നെ കടിച്ച് പടിച്ച് നില്‍ക്കുക
    അതാണ്‌ പ്രവാസി.
    നന്നായിരിക്കുന്നു ഡോക്ടര്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  11. പണ്ട് ഭീമനെ കല്യാണ സൌഗന്ധികം വേണം എന്ന് പറഞ്ഞു തിരക്കാൻ വിട്ടത് ഗൾഫിലേക്ക്‌ ആയിരുന്നോ? ഭീമൻ ആയതു കൊണ്ട് അന്നും തിരിച്ചു വന്നു നമ്മൾ ആയതു കൊണ്ട് പ്രവാസികളായി എന്തായാലും വായിക്കുമ്പോൾ തന്നെ വിയര്പ്പ് പൊടിയുന്ന കഥ പൊതുവെ പ്രവാസികൾ എ സീ യിൽ ഇരിക്കുന്നത് കൊണ്ട് വിയര്ക്കാറില്ല എന്ന് പറയും അത് ബ്ലൂ കളർ അല്ല വൈറ്റ് കോളർ പ്രവാസി ബ്ലൂ കോളർ പ്രവാസി അവരനാണ് യഥാര്ത പ്രവാസി പോട്ടെ പക്ഷെ അവരും വിയര്ക്കുന്നുണ്ട് ഹൃദയം കൊണ്ട്
    ഡോക്ടര നന്ദി

    മറുപടിഇല്ലാതാക്കൂ
  12. ഈ പ്രവാസികളുടെ കഥ എത്ര പറഞ്ഞാലും തീരില്ലല്ലേ.. കാരണം അത് കഥയല്ലല്ലോ.. നന്നായി...

    മറുപടിഇല്ലാതാക്കൂ
  13. കഥയല്ലിതു ..ജീവിതം ..

    നന്നായി എഴുതി ഏട്ടാ ..ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  14. കഥയല്ലിതു ..ജീവിതം ..

    നന്നായി എഴുതി ഏട്ടാ ..ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  15. piranna nattily jeevikkuka ennathanu ettavum valiya bhagyam...swantham nadinte reethikalum, sheelangalum pazhakkangalum anyamakathirikkatte namukku..

    മറുപടിഇല്ലാതാക്കൂ
  16. വരവ് കൂടും തോറും ചെലവ് കൂടും
    പിന്നെ കൂടിയ ചിലവിനു വീണ്ടും വരവ് കൂട്ടണം..
    ഇതൊക്കെതന്നെ അല്ലെ ജീവിതം.

    മറുപടിഇല്ലാതാക്കൂ
  17. പഴയ മോഹന്‍ലാല്‍ ശ്രീനിവാസന്‍ വാസന്‍ ചിത്രം വരവേല്പിലെ ചില രംഗങ്ങള്‍ ഓര്‍ത്തു പോയി....

    മറുപടിഇല്ലാതാക്കൂ

.