2013, നവംബർ 9, ശനിയാഴ്‌ച

ടാക്സി ഡ്രൈവറും യാത്രക്കാരനും.


Blog Post No: 133 -
ടാക്സി  ഡ്രൈവറും യാത്രക്കാരനും.

(മിനിക്കഥ)



എന്തെങ്കിലും ചോദിച്ചാൽ, മറുപടിയായി, മുഖത്തടിച്ചപോലെ, വേറെ എന്തെങ്കിലും തിരിച്ചു ചോദിക്കുന്ന ഭാര്യയുമായുള്ള മൊബൈൽ ഫോണിലുള്ള  സംസാരം പെട്ടെന്നവസാനിപ്പിച്ചിട്ടു അയാൾ, മുന്നിൽക്കൂടി  കടന്നുപോകുന്ന ടാക്സിക്ക് കൈ കാണിച്ചു നിർത്തി, അതിൽ കയറി.

മൊബൈൽ ഫോണിൽ സംസാരിക്കുന്ന ഡ്രൈവർ, സംസാരം നിർത്താതെ വണ്ടി നിർത്തുകയായിരുന്നു. ആരോടോ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്നുഇടയ്ക്കു വല്ലാതെ ചിരിക്കുന്നുമുണ്ട്ഇറങ്ങേണ്ട സ്ഥലത്തെത്തിയപ്പോൾ യാത്രക്കാരൻ വണ്ടി നിർത്തിച്ചു പണം കൊടുക്കുമ്പോൾ  ഡ്രൈവർ മൊബൈൽ ഫോണ് പൊത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു: ''ക്ഷമിക്കണം സാർ, ഞാൻ സാറിനോട് സംസാരിച്ചതേയില്ലഭാര്യയാണ്. സംസാരം കഴിഞ്ഞില്ല.''


അയാൾ ചിരിച്ചുഎന്നിട്ട് മനസ്സില് പറഞ്ഞു - സുഹൃത്തേ, താങ്കള് സംസാരം തുടരുകഎനിക്ക് എന്റെ ഭാര്യയോടു സംസാരിച്ചു നിർത്തിയത് തുടരുകയോ, തുടരാൻ അനുവദിക്കുകയോ ചെയ്യാൻ തോന്നുന്നില്ല. ഇപ്പോൾ എന്നല്ല, എപ്പോഴും.  

വാൽക്കഷ്ണം:  കഥാകാരന്റെ വീക്ഷണത്തിൽ, ഈ രണ്ടു വ്യക്തികളിലും ശരിയും തെറ്റും ഉണ്ട്. എന്നാൽ, നന്മക്കു തൂക്കം കൂടും. ഇനി, വായനക്കാരുടെ വീക്ഷണത്തിനായി  വിട്ടുതരുന്നു. 

28 അഭിപ്രായങ്ങൾ:

  1. Cut 'n' paste from EMail:
    On Sat, Nov 9, 2013 at 4:43 PM, Mohandas Kizhuveettil wrote:
    Prem, You have an unforeseen talent in scribbling (nimisha kavi pole) down something suddenly, grasping a bit humour, a bit sorrow and love from the life's funny tamashas! Great, very nice, keep it up, Prem. Das
    THANK U, DAS.

    മറുപടിഇല്ലാതാക്കൂ
  2. വണ്ടിയോടിക്കുമ്പോള്‍ ഡ്രൈവര്‍ ഇങ്ങനെ മൊബൈലില്‍ സംസാരം തുടര്‍ന്നാല്‍ എങ്ങെത്തും?
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. അത് ഒരു പോയിന്റ്‌ ആണ്. എന്നാൽ, നാം/ഞാൻ പതിവായി കാണുന്ന കാഴ്ചയാണിത്! നന്ദി, ചേട്ടാ.

      ഇല്ലാതാക്കൂ
  3. വളരെ നന്നായിട്ടുണ്ട്,, ചിലർക്ക് ഭാര്യയോട് സംസാരിച്ചിട്ട് മതിയാവുകയേ ഇല്ല ചിലർക്ക് സംസാരിക്കാൻ തോന്നുകയേ ഇല്ല. അതാണ് അവരുടെ ജീവിതം

    മറുപടിഇല്ലാതാക്കൂ
  4. നന്ദി, ടീച്ചർ.
    ഇയാൾക്ക് (ഈ യാത്രക്കാരന്) അതിന്റെ കാരണം പറയാനുള്ളത് - തുടക്കത്തിൽ പറഞ്ഞതുതന്നെ :)

    മറുപടിഇല്ലാതാക്കൂ
  5. സംസാരമാം സാഗരത്തി-
    ലംസാന്തം മുങ്ങൊലാ സഖേ !

    മറുപടിഇല്ലാതാക്കൂ
  6. അങ്ങനെ വാഹനമോടിക്കുമ്പോള്‍ സംസരികുന്നതില്‍ അത്ര താല്പര്യം ഇല്ല :) എങ്കിലും സംസാരം തുടരുക തന്നെ ചെയ്യട്ടെ ... :)

    മറുപടിഇല്ലാതാക്കൂ
  7. ഇന്നത്തെ മൊബൈല്‍ ലോകം...നല്ലതാണ്, അതിലധികം ദൂഷ്യങ്ങളും...അല്ലെ?
    നന്നായി ഡോക്ടര്‍...:)

    മറുപടിഇല്ലാതാക്കൂ
  8. നിയമലംഘനം ശ്രദ്ധയില്‍ പെട്ടു. നടപടികള്‍ സ്വീകരിക്കണം

    മറുപടിഇല്ലാതാക്കൂ
  9. ഡോക്ടറുടെ കുറിപ്പുകൾ പലതും കാണുമ്പോൾ എനിക്ക് ഓര്മ വരുന്നത് കുട്ടികൾക്ക് കൊടുത്തിരുന്ന കുറുക്കു ഏത്തക്ക പൊടി അല്ലെങ്കിൽ രാഗി കൂവരക് കുട്ടികൾ വാ തുറന്നു തുറന്നു കഴിക്കുന്നത്‌ കാണുമ്പോൾ എന്താ എത്ര ടേസ്റ്റ് എന്ന് അറിയാൻ എടുത്തു കഴിച്ചു നോക്കിയാൽ അതിൽ അധികം മധുരം കാണില്ല നിറം കാണില്ല പക്ഷെ അത് പോലെ പോഷക സമ്പുഷ്ടം ആയ വേറെ ആഹാരം ഇല്ല കുട്ടികള്ക്കും വല്യവര്ക്കും
    അത് പോലെ ആണ് ഡോക്ടറുടെ കുറിപ്പുകൾ വളരെ ചെറിയ അളവിൽ സാരാംശം ചേർത്ത് മുഴുവൻ പോഷക മൂല്യമുള്ള കുറിപ്പുകൾ മസാലയോ നിറമോ ഹനീകരമായ ഒരു ചേരുവയും കാണില്ല പക്ഷെ അത് കുറിക്കു കൊളളും
    ആശംസകൾ ഡോക്ടര

    മറുപടിഇല്ലാതാക്കൂ
  10. മൊബൈലില്‍ സംസാരിച്ചു വണ്ടി ഓടിക്കരുത്. അത് നിയമം.
    പക്ഷെ സ്വന്തം ഭാര്യയോടു രസിച്ചു ചിരിച്ചു സംസാരിക്കുന്ന ആ ഭര്‍ത്താവിനെ എനിക്കിഷ്ടമായി.
    എപ്പോഴും രസകരമായി പറയാനും സന്തോഷത്തോടെ കേള്‍ക്കാനും ഇഷ്ടപ്പെടുന്ന ഒരു ഭാര്യയും ഭര്‍ത്താവും..അവരുടെ ജീവിതം എന്നും പുതുമ നിറഞ്ഞതായിരിക്കും.

    മറുപടിഇല്ലാതാക്കൂ
  11. രണ്ടുതരക്കാരാണ് അവർ. ഭാര്യയോട് സംസാരിച്ചിട്ട് മതിവരാത്ത ടാക്സി ഡ്രൈവർ മനസ്സിൽ തങ്ങി നിൽക്കും.

    മറുപടിഇല്ലാതാക്കൂ
  12. എവിടെക്കാണ്‌ പോകേണ്ടത് എന്നു ഡ്രൈവര്‍ ചോദിച്ചിരുന്നോ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത്, ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനിടെ യാത്രക്കാരൻ കൈ കാണിച്ചപ്പോൾ വണ്ടി നിർത്തുകയും പുരികം വളച്ചപ്പോൾ യാത്രക്കാരൻ സ്ഥലത്തിന്റെ പേര് പറയുകയും ചെയ്തത് ''understod '' ആണ്. :) നന്ദി, സുഹൃത്തേ. അങ്ങിനെയാണ് കണ്ടു വരുന്നത്!

      ഇല്ലാതാക്കൂ
  13. പലരും പല സ്വഭാവക്കാരല്ലേ .....

    മറുപടിഇല്ലാതാക്കൂ
  14. Autokkaranodu samsarichukondirunnathu ayalude bharya ayirikkan yathoru vazhiyum kanunnilla...

    മറുപടിഇല്ലാതാക്കൂ
  15. ഒക്കെ വിധിയാണ് ഡോക്റ്റര്‍.

    മറുപടിഇല്ലാതാക്കൂ

.