Blog post no: 418 -
നമിക്കുന്നു ഞാൻ....
സഹിക്കുന്നു
നീ, തിക്തമാ,മീ
ജീവിതാനുഭവങ്ങളൊക്കവേ,
തന്നുദരത്തിൽ
പിറന്ന
പോന്നോമനപ്പുത്രിക്കായ്!
സഹിക്കുന്നു
ലോകരെ,
സഹിക്കാവുന്നതിലുമപ്പുറം;
പാലിക്കുന്നു
മൗന,മാവതും
മാനസം ശോകമയമാക്കി
നീ!
കവിതകൾ പിറക്കുന്നു,
നിൻ ലോലഹൃത്തിൽ
നിന്നും
ജീവൻ തുടിക്കുന്ന,
ജീവിത-
ഗന്ധിയാം
കാവ്യബിംബങ്ങളായ്!
പ്രണയിക്കുന്നു
ഞാൻ
നിൻ കാവ്യരേണുക്കളെ,
നമിക്കുന്നു
ഞാൻ നിന്നെ -
പാവമാം കവയിത്രിയെ.
പ്രണയിക്കുന്നു ഞാൻ നിൻ കാവ്യ രേണുക്കളെ , ഒപ്പം നിന്നേയും
മറുപടിഇല്ലാതാക്കൂIlla. Namikkunnu. :)
ഇല്ലാതാക്കൂനല്ല വരികള്‍
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
Thanks, chettaa.
ഇല്ലാതാക്കൂഒത്തിരി നാള് കഴിഞ്ഞിട്ടാ ഈ വഴി വന്നെ..
മറുപടിഇല്ലാതാക്കൂനല്ല വരികള്‍..
Thanks, my friend.
ഇല്ലാതാക്കൂ