Blog post No: 183 -
പൂക്കാരി 
(കവിത)
പതിവായ് കാണുന്നുണ്ട് ഞാ- 
നല്പമകലെയൊരു പെട്ടിക്കട; 
മാലകളൊന്നൊന്നായ് കോര്ത്തുകൊണ്ടാ
പൂക്കാരിയുമിരിപ്പുണ്ടാം.
ധവളപുഷ്പങ്ങൾ, ചെണ്ടുമല്ലി, 
തുളസി എന്നിവയൊക്കെയുണ്ടാ കുട്ടയിൽ;  
ഭക്തന്മാർ വന്നു പോകുന്നു - പൂക്കൾ, 
മാലകൾ ദേവന്നു സമർപ്പിക്കാനായ്.
ചിലർ കാര്യം കഴിഞ്ഞു പോകുന്നു; ചിലരോ
കൊച്ചുവർത്തമാനത്തിനായ് നിൽക്കുന്നു!
അനുഭവങ്ങളാം പൂക്കൾകൊണ്ടു
കോർക്കുന്നു ജീവിതമീ പൂക്കാരി; 
ഉദരംനിമിത്തമീ വേല ചെയ്യുമ്പോൾ
രക്ഷിക്കണേ ദേവാ എന്നവൾ കേഴുന്നുണ്ട്.
ഞാനുമൊന്നു പ്രാർത്ഥിക്കട്ടെ
- 
ദൈവഭയമില്ലാത്തോരിൽനിന്നും,
കാമാസക്തിയുള്ളോരിൽനിന്നും 
രക്ഷിക്കണേ മഹാദേവാ, ഭക്തയാം, 
നിഷ്ക്കളങ്കയാമീ കൊച്ചുപൂക്കാരിയെ.  
 
 
നന്നായിടുണ്ട് ചേട്ടാ
മറുപടിഇല്ലാതാക്കൂThank you. Welcome to my blog. :)
മറുപടിഇല്ലാതാക്കൂഅസുരജന്മങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ദൈവത്തിൻറെ തുണ കൂടിയേ കഴിയൂ.
മറുപടിഇല്ലാതാക്കൂദൈവഭയമില്ലാത്തോരിൽനിന്നും,
മറുപടിഇല്ലാതാക്കൂകാമാസക്തിയുള്ളോരിൽനിന്നും
രക്ഷിക്കണേ മഹാദേവാ, ഭക്തയാം,
നിഷ്ക്കളങ്കയാമീ കൊച്ചുപൂക്കാരിയെ.
സകലര്‍ക്കും മംഗളം ഭവിക്കട്ടെ!!
മറുപടിഇല്ലാതാക്കൂThanks.
ഇല്ലാതാക്കൂപൂമാല വാങ്ങുവാൻ കൂടുന്ന കൂട്ടരിൽ,
മറുപടിഇല്ലാതാക്കൂപൂവാലന്മാരുണ്ടാം, സൂക്ഷിച്ചിരിക്കണേ...
വളരെ നല്ല കവിത.
ശുഭാശംസകൾ.....
Uvvallo. :)
ഇല്ലാതാക്കൂഒരു പര്‍ദ്ദ ഇട്ടു നിന്നാല്‍ മതിയായിരുന്നു. കവിത നന്നായി
മറുപടിഇല്ലാതാക്കൂഎല്ലാവര്ക്കും നല്ലതുവരുത്തണമെന്ന് ആഗ്രഹിക്കുന്ന നന്മനിറഞ്ഞ മനസ്സിന് വന്ദനം.
മറുപടിഇല്ലാതാക്കൂആശംസകള്
Thanks, chettaa.
ഇല്ലാതാക്കൂ