2014, മാർച്ച് 6, വ്യാഴാഴ്‌ച

അറിയില്ല


Blog-post No: 178 -


അറിയില്ല

(കവിത)


കണ്ണുള്ളപ്പോൾ കാഴ്ച അറിയില്ല

കാതുള്ളപ്പോൾ കേൾവി അറിയില്ല

മൂക്കുള്ളപ്പോൾ മണം അറിയില്ല

നാവുള്ളപ്പോൾ സംസാരം അറിയില്ല

തലയുള്ളപ്പോൾ ചിന്ത അറിയില്ല

കൈകാലുകളുള്ളപ്പോൾ ജോലി അറിയില്ല  

എല്ലാം ഉള്ളവർക്ക് ഒന്നും അറിയില്ല

ഏതെങ്കിലുമൊക്കെ ഇല്ലാത്തവർക്കോ

അതൊക്കെ ഉള്ളവരേക്കാൾ അറിയാം!

എനിക്കിത് ഉണ്ടായിട്ടെന്തു കാര്യം

ഇല്ലാത്ത ഇയാളെ നോക്കണം

എന്ന് തീര്ച്ചയായും തോന്നും

അഥവാ, വിപരീത സാഹചര്യത്തിലേ

മനുഷ്യൻ പഠിക്കൂ

അതാണ്‌......... മനുഷ്യൻ


17 അഭിപ്രായങ്ങൾ:

 1. ശരിയാണ്. വിപരീത സാഹചര്യത്തിലേ പാഠം പഠിക്കൂ

  മറുപടിഇല്ലാതാക്കൂ
 2. Ayyoo Mashe smily ittathu vinayaao ivide question mark aayi prtyakshappettallo! Mobile lil ninnum ayachathinaal aakum atha ee manglishum :-)

  മറുപടിഇല്ലാതാക്കൂ
 3. വിപരീത സാഹചര്യം വരരുതെന്നാണ്‌ പ്രര്‍ത്ഥന!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. നമുക്കുള്ള സൗഭഗ്യങ്ങളുടെ വില മനസ്സിലാക്കാതെ പ്രവർത്തിക്കുന്നത് ശരിയായ കാര്യമല്ല തന്നെ.

  വളരെ നല്ല കവിത

  ശുഭാശംസകൾ.......

  മറുപടിഇല്ലാതാക്കൂ
 5. നമ്മള്‍ വലിയ ഭാഗ്യവാന്മാര്‍ തന്നെ ..

  മറുപടിഇല്ലാതാക്കൂ
 6. വിപരീത സാഹചര്യം നല്ലൊരു ഗുരു ആണ്. അനുഭവമെന്ന ഗുരുവെപ്പോലെ

  മറുപടിഇല്ലാതാക്കൂ
 7. എല്ലാം ഉള്ളവർക്ക് ഒന്നും അറിയില്ല

  ഏതെങ്കിലുമൊക്കെ ഇല്ലാത്തവർക്കോ

  അതൊക്കെ ഉള്ളവരേക്കാൾ അറിയാം!

  എനിക്കിത് ഉണ്ടായിട്ടെന്തു കാര്യം

  ഇല്ലാത്ത ഇയാളെ നോക്കണം

  എന്ന് തീര്ച്ചയായും തോന്നും

  മറുപടിഇല്ലാതാക്കൂ

.