2014, മാർച്ച് 5, ബുധനാഴ്‌ച

ഒരൽപ്പം ''വേണം'', ''വേണ്ടാ'' ചിന്തകൾ


Blog-post No: 177 -

ഒരൽപ്പം ''വേണം'', ''വേണ്ടാ'' ചിന്തകൾ

(കവിത)


അഭിമാനം ആകാം, അഹങ്കാരം അരുതേ

ആകാരം നല്ലത്, ആക്രാന്തം വേണ്ട

ഇച്ഛ  ആകാം,  ഇച്ഛാഭംഗം ഒഴിവാക്കുക

ഈർഷ്യ ഒഴിവാക്കുക,  ഈറയും അരുത്

ഉണർവ് വേണം,  ഉറക്കം പാകത്തിന്

ഊര്ജസ്വലത വേണം, ഊടുവഴി ഒഴിവാക്കുക


ഋഷിമനം നല്ലത്, ഋണബാധ്യത ഒഴിവാക്കുക

എളിമ നല്ലതുതന്നെ, എരപ്പാളി ആകരുത്

ഏറ്റക്കുറച്ചിൽ സഹജം,  ഏളിത്തരം അരുത്

ഐശ്വര്യം ആവശ്യം, ഐകമത്യവും വേണം 

ഒച്ചപ്പാട്‌  ഒഴിവാക്കുക, ഒന്നുചേരൽ നല്ലത്

ഓജസ്സ് ആവശ്യം, ഓർമ്മക്കേട്‌ പ്രശ്നംതന്നെ

ഔത്സുക്യം നല്ലത്, ഔദാര്യവും അങ്ങനെതന്നെ


അംശംവെക്കൽ അടുപ്പം കുറയ്ക്കും

    അംഹതി നിവര്ത്തിയില്ല.......

14 അഭിപ്രായങ്ങൾ:

  1. സര്‍
    ഇത് വേണ്ട ചിന്തകള്‍ തന്നെ..
    നന്നായിട്ടുണ്ട്..
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. നല്ല ചിന്തകൾ. പാലിക്കപ്പെടേണ്ടവതന്നെ

    മറുപടിഇല്ലാതാക്കൂ
  3. സത് പഥത്തിലേക്കുള്ള ചൂണ്ടുവിരല്‍......
    നന്നായിരിക്കുന്നു ഡോക്ടര്‍ ചിന്തകള്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. സംഗതി ഒക്കെ ശരിയാ.
    ഓര്‍മ്മക്കുറവ്‌ വന്നാല്‍ എന്ത് ചെയ്യാനാ?

    മറുപടിഇല്ലാതാക്കൂ
  5. വേണ്ടതും,വേണ്ടാത്തതും തിരിച്ചറിഞ്ഞു പ്രവർത്തിക്കാനുള്ള മനസ്സ് ഏവർക്കും വേണ്ടതു തന്നെ.
    സ്വരാക്ഷരമാലക്രമത്തിലുള്ള അവതരണം മനോഹരമായി. 'ഋ', 'അം' എന്നിവയിലാരംഭിക്കുന്ന വരികൾ കൂടി, ഒന്നു മനസ്സു വച്ചിരുന്നേൽ ഡോക്ടർക്കെഴുതാമായിരുന്നെന്നു തോന്നുന്നു.

    വളരെ നല്ല കവിത

    ശുഭാശംസകൾ.......

    മറുപടിഇല്ലാതാക്കൂ
  6. മറുപടികൾ
    1. സുന്ദരിക്കൊരു പൊട്ടും കൂടി ചാർത്തിയ പോലെ. :)

      ശുഭാശംസകൾ......

      ഇല്ലാതാക്കൂ
  7. എളിമ നല്ലതുതന്നെ, എരപ്പാളി ആകരുത്:)

    മറുപടിഇല്ലാതാക്കൂ

.