2014, മാർച്ച് 11, ചൊവ്വാഴ്ച

ഒരു കൊതുകുക്കൂട്ടംBlog No: 180 -
ഒരു കൊതുകുക്കൂട്ടം

( നര്‍മ്മം -  ഒരു വേളൂർ സ്റ്റയ്ൽ )

ഇത് നർമ്മമാണോ? ഞാൻ എന്നോടുതന്നെ ചോദിക്കട്ടെ.  ഏതായാലും വർമ്മത്തിൽ തട്ടിയതുകൊണ്ട് എഴുതുകയാണേ.

നിക്കട്ടെ, നിക്കട്ടെ, ഒരു കൊതുകുക്കൂട്ടം എന്ന് ഞാൻ എഴുതിയപ്പോൾ കൊതുകുകളുടെ ഒരു കൂട്ടം (സംഘം) എന്ന് മനസ്സിലാക്കി അല്ലെഅതിൽ തെറ്റില്ല.  എന്നാൽ, ഞാനൊരു ശുദ്ധ ഗ്രാമീണൻ ആണേ.  എന്റെ ഗ്രാമ്യഭാഷയിൽ കൂട്ടം എന്നുവെച്ചാൽ, സംസാരം.  (തമിഴിലെ സംസാരം അല്ല കേട്ടോ.)  അഥവാ, കൊതുകിനെക്കുറിച്ചുള്ള ഒരു സംസാരം.  അത്രയേ ഉള്ളൂ. 

കിടക്കാൻ നേരത്ത് അതാ ഒന്ന് രണ്ടു കൊതുകുവീരന്മാർ (അതോ വീര വനിതകളോ, അതോ രണ്ടുമോ? - ആ - ആർക്കറിയാം)  ശല്യം ചെയ്യുന്നു.  വാമഭാഗം ഉത്തരവിട്ടു - അവയെ കൊന്നിട്ട്  കിടന്നാൽ മതി.  അയ്യോ, കൊതുകിന്റെയും ജീവൻ ''മുകളിലുള്ള ആൾ'' കൊടുത്തതല്ലേ.  അവയോടു നമ്മുടെ ചോര കുടിച്ചു ജീവിച്ചോളാൻ പറഞ്ഞുവിട്ടതാണെങ്കിലോ?  ''എന്തെങ്കിലും പ്രാന്ത് പറയാതെ അവയെയൊക്കെ ഓടിക്കാൻ  നോക്കിന്ന്.'' മദാമ്മക്ക്‌ ദേഷ്യം പിടിക്കാൻ തുടങ്ങിയല്ലോ.

ഞാൻ യുദ്ധത്തിനു തയ്യാറായി.  മുണ്ട് മുറുക്കി ഉടുത്തു. സീലിങ്ങിൽ അതാ രണ്ടെണ്ണം ഇരിക്കുന്നു.  ഞാൻ ആയുധം (ഒരു പത്രം മടക്കി എടുത്തത്) കൊണ്ട് ''അടി'' ആരംഭിച്ചു.  അടിച്ചത് മെച്ചം.  ''വാമനൻ'' അല്ലെങ്കിലും ഉയരം ശരിക്കും പോരാത്തതിനാൽ കൊതുക് ഭടന്മാർ തന്ത്രപൂർവ്വം ഒഴിഞ്ഞുമാറി.

യുദ്ധം തുടർന്നു.  ഒന്ന് രണ്ടു പേരെ വക വരുത്തി.  ഇനി വയ്യ.  എ.സി ഇട്ടു.  കമ്പിളികൊണ്ട്‌ പുതച്ചു.  അതാ സംഗീതം പൊഴിച്ചുകൊണ്ട്‌ അവർ വരുന്നു.  പഴയ ഈണം.  ശങ്കർ ജയ്‌ കിഷ ന്റെ ആണോ അതോ ലക്സ്മീകാന്ത് പ്യാരെലാലിന്റെയോ. ഞാൻ പുതച്ചുമൂടി കിടന്നു. 

അല്ലാ, ഇന്നലെ മിനിഞ്ഞാന്ന് ടിവിയിൽ ഒരു അവതാരക പറയുന്നത് കേട്ടല്ലോ - മലയാളിക്ക് കിടന്നു എഴുന്നേൽക്കുന്ന നേരത്തും, ഉറങ്ങാൻ കിടക്കുമ്പോഴും പാട്ട് കേള്ക്കണം എന്ന്.  ശരിയാണല്ലോ. ഞാൻ മലയാളി അല്ലെമോശമാകാമോഎന്നാൽ ഒരു കൊതുകുപാട്ട് ആയിക്കളയാം. അങ്ങനെ ഒരെണ്ണം ഓർമ്മ വരുന്നില്ലല്ലോ. 

ഉവ്വ്. ഉവ്വ്.  ഒരു നാടൻ പാട്ട് ആയിക്കളയാം - കണ്യാർകളിയിലെ  ഒറ്റമാപ്പിള പാടുന്ന പാട്ട്:

തനി താനി താനി താനി
തനി താനി താനി താനി
തനി താനി താനി താനി
തനി താനിന്നേ...
ഉരുണ്ട തിണ്ണമേൽ പരന്ന പായിട്ടി-
ട്ടോൻ കിടന്നിട്ടുറങ്ങുമ്പോൾ
ഉണര്ത്തല്ലേ കൊതു
ഉണര്ത്തല്ലേ കൊതു
പുന്നാര കൊതുവല്ലേ....  

zzzzzzzzzzzzzzzzzzzzzzzzz  കൊതുകുകളുടെ സംഗീതവും, എന്റെ സംഗീതവും നിലച്ച്, ഉറക്കത്തിന്റെ സംഗീതം (കൂർക്കംവലി) അന്തരീക്ഷത്തിൽ അലയടിച്ചപ്പോൾ, അടുത്ത് കിടക്കുന്ന ആൾ എന്റെ തലയിൽ പിടിച്ചു ഒരു തള്ള് - നേരെ കിടക്കിൻ. 

ഒരു നിമിഷം കണ്ണുകൾ ശരിക്കും തുറന്നു, ഇതികര്ത്തവ്യാ''മൂഡ''നായി എങ്കിലും, വീണ്ടും കൊതുകുപാട്ട് പാടി:


കൂട്ടത്തോടെ പറക്ക്ണൂ  കൊതു
കൂട്ടത്തോടെ മൂള്ണൂ....


ഞാൻ നിദ്രാദേവിയുടെ മടിത്തട്ടിൽ മയങ്ങി. 

നോട്ട്:  ഇതിലെ   ''ഞാൻ'' ബ്ലോഗർ അല്ല കേട്ടോ.  കഥാ നായകൻ.  :)

24 അഭിപ്രായങ്ങൾ:

 1. ഇത് ഫേസ്ബുക്കിൽ ഇട്ടിരുന്നു. ഒരു സുഹൃത്ത്‌ ചോദിച്ചു - വട്ടാണോ?
  അയ്യോ, എനിക്കല്ല. ഞാൻ എന്ന ബ്ലോഗര്ക്കല്ല. ഈ നര്മ്മകഥയിലെ നായകന് - ആണെങ്കിൽ ആണ്. [ വേളൂർ കഥകളിലെ പോലെ. വേളൂരിന് വട്ടു എന്ന് പറഞ്ഞാലേ എടുത്തിട്ട് ഇടിക്കും മറ്റുള്ളവർ. :) ]

  മറുപടിഇല്ലാതാക്കൂ
 2. ചോര കുടിക്കുന്ന കൊതുക് മൊത്തത്തിൽ പെണ്ണ് മാത്രമാണ്, ആണെല്ലാം ശുദ്ധ സസ്യഭോജികൾ,,, കൊതുകുകൾ ജയിക്കുന്നു, ചൈനക്കാരും കൊതുക്ബാറ്റും ജയിക്കുന്നു, നമ്മൾ തോൽക്കുന്നു,,,

  മറുപടിഇല്ലാതാക്കൂ
 3. എന്ന് തവളപിടുത്തം ആരംഭിച്ചുവോ അന്നു മുതൽ കൊതുക് വർദ്ധിക്കാൻ തുടങ്ങി. കുറെ കാലം മുമ്പ് സ്പ്രേയറിൽ ഡി.ഡി.റ്റി യുമായി കൊതുകുകളെ നിർമ്മർജനം ചെയ്യാൻ ആളുകൾ വന്നിരുന്നു. ഇപ്പോൾ അതുമില്ല. കൊതുകുകളുടെ സംഗീതം ഉറക്കുപാട്ടായി.

  മറുപടിഇല്ലാതാക്കൂ
 4. "ബാറ്റ്" കോലുമായാല്‍ കൊറെയെണ്ണം ഒടുങ്ങ്യോളും.
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ
 5. കൂട്ടം എന്നാല്‍ സംസാരം എന്ന് അര്‍ത്ഥമുണ്ടോ?

  മറുപടിഇല്ലാതാക്കൂ
 6. വേളൂരിന്റെ പ്രേതം കയറിയതാണോ ഡോക്ട്ടർ..?

  മറുപടിഇല്ലാതാക്കൂ
 7. കുറിപ്പ് രസകരമായി.


  ശുഭാശംസകൾ......

  മറുപടിഇല്ലാതാക്കൂ
 8. കൂട്ടമൊക്കെ വായിച്ചുകഴിഞ്ഞപ്പോള്‍ വല്ലഭന് പുല്ലും ആയുധം എന്ന പഴഞ്ചൊല്ലാണ് ഓര്‍മ്മവരുന്നത് .

  മറുപടിഇല്ലാതാക്കൂ
 9. നര്‍മ്മം ഏശാത്ത പോസ്റ്റായിപോയീട്ടൊ...പാവം ഭാര്യ. ഒരു കൊതുകില്‍ നിന്നും പോലും സംരക്ഷണം ലഭിക്കുന്നില്ലല്ലോ. അതെങ്ങിനെയാ അതിയാന് കുമ്പ കുലുക്കി രാത്രീല് പാട്ടും പാടി ആടിത്തിമിര്‍ക്കണോന്നല്ലേയുള്ളൂ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇത് നർമ്മമാണോ? ഞാൻ എന്നോടുതന്നെ ചോദിക്കട്ടെ. ഏതായാലും വർമ്മത്തിൽ തട്ടിയതുകൊണ്ട് എഴുതുകയാണേ...
   Palarkkum esi, :)
   Palarkkum esiyilla. :(

   ഇല്ലാതാക്കൂ
 10. കൊതുകിനെ പറ്റി ഒരക്ഷരം മിണ്ടരുത്
  കൊതുക് നമ്മുടെ ദേശീയ പക്ഷിയാണ്.....;)

  മറുപടിഇല്ലാതാക്കൂ

.