2014, മാർച്ച് 17, തിങ്കളാഴ്‌ച

വാങ്ങലും കൊടുക്കലും

Blog-post No: 182 -


വാങ്ങലും  കൊടുക്കലും

(കുഞ്ഞുകവിത) അംഗഭംഗമുള്ളോരു മുത്തശ്ശി

വഴിവാണിഭം നടത്തുന്നു!

ഊര്ജ്ജസ്വലനായൊരു യുവാവ്

ഭിക്ഷക്കായി കൈ നീട്ടുന്നു!

ആവശ്യമില്ലാത്തതെങ്കിലും 

മുത്തശ്ശിയിൽനിന്നു ഞാൻ വാങ്ങി;

യുവാവിന്നടുത്തെത്തിയപ്പോൾ

കയ്യോങ്ങി ഒന്ന് കൊടുക്കാൻ തോന്നി!

14 അഭിപ്രായങ്ങൾ:

 1. Good. കയ്യോങ്ങിയാൽ പോരാ, ഒന്ന് കൊടുക്കുകതന്നെ വേണം.

  മറുപടിഇല്ലാതാക്കൂ
 2. ഞാൻ കരുതി ഒന്ന് കൊടുത്തെന്നു
  യുവാവിൻറെ ഭാഗ്യം!!!!
  ഇനിയെന്തു ചെയ്വാൻ
  ഇനി വേറാരെങ്കിലും ആ കൃത്യം
  ചെയ്യുമെന്നു നമുക്കാശിക്കാം !!!

  മറുപടിഇല്ലാതാക്കൂ
 3. തോന്നാനെ പാടുള്ളൂ.
  ചെയ്തേക്കല്ലേ.
  കാലം വല്ലാത്തതാണ്‌.

  മറുപടിഇല്ലാതാക്കൂ
 4. മുത്തശ്ശിക്കുള്ള പ്രതിഫലം, ദൈവം അപ്പോൾത്തന്നെ കൊടുത്തു. ഊർജ്ജസ്വലന് പിന്നെക്കൊടുത്തോളും. അല്‌പം കാര്യമായിട്ടു തന്നെ കിട്ടാൻ അർഹതയുണ്ടേ. അതാ.. :)

  കുഞ്ഞു വലിയ കവിത നന്നായി.  ശുഭാശംസകൾ....

  മറുപടിഇല്ലാതാക്കൂ
 5. അവര്‍ക്ക് പിറകില്‍ വന്‍ശക്തികള്‍ ഉണ്ടാകും. മുംബൈയില്‍ നിന്നൊക്കെ കേസ് വാദിക്കാന്‍ വന്നേക്കാം!!

  മറുപടിഇല്ലാതാക്കൂ
 6. കൊടുത്തിരുന്നുവെങ്കിൽ ഡോക്ട്ടർ വേറെ ഡോക്ട്ടറെ കാണേണ്ടി വന്നേനെ

  മറുപടിഇല്ലാതാക്കൂ
 7. ജീവിതവഴിയില്‍ കണ്ട രണ്ടു വേഷങ്ങള്‍.....
  നന്നായി ഡോക്ടര്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ

.