2014, മാർച്ച് 26, ബുധനാഴ്‌ച

മുൻകോപം


Blog Post No: 187 -


മുൻകോപം

(ചിന്തകൾ)

നമ്മളിൽ പലരും മുൻകോപികളാണ്.  സാധാരണ നിലക്ക് ഇതത്ര കുഴപ്പം വരുത്തുന്ന ഭാവം അല്ല.  പലരും പല പ്രകൃതക്കാർ ആണ്. എന്നിരിക്കിലും, പലർക്കും പലരുമായും പല സന്ദർഭങ്ങളിലും ഇടപഴകേണ്ടതുണ്ടല്ലോ. ഒരാൾ പെട്ടെന്ന് മനസ്സ് വേദനിക്കുന്ന പ്രകൃതം ഉള്ള ആൾ ആണെന്ന് വിചാരിക്കുക. ഇവർ തമ്മിൽ യോജിച്ചു പോവില്ല.  ഒരുപക്ഷെ, സാന്ദർഭികമായി ആദ്യത്തെ ആൾ കാരണം, രണ്ടാമത്തെ ആൾ ആത്മഹത്യതന്നെ ചെയ്തു എന്നുവന്നാൽ അതിൽ അതിശയിക്കാനില്ല.  മനുഷ്യമനസ്സ് - അത് അങ്ങനെയൊക്കെത്തന്നെയാണ്. 

ഈ ലോകത്തിൽ ജീവിക്കാനുള്ള അവകാശം എല്ലാവര്ക്കുമുണ്ട്.  ''കേമത്തം'' കാട്ടി, ''കേമന്മാരും'' ''കേമികളും'' ആയി ആരും ഇഹലോകവാസം വെടിയുന്നില്ല.

ആയതിനാൽ തന്നിലേക്ക് തിരിച്ചു വരിക.  മുൻകോപം എന്ന ആ സ്വഭാവവിശേഷത്തെ (ജന്മനാൽ കിട്ടിയതാണെങ്കിലും) സഹജീവികൾക്കുവേണ്ടി (അവരുടേതും തന്റേതുപോലുള്ള ജീവൻ ആണല്ലോ)  മാറ്റി എടുത്തു ശരിയായ കേമത്തം കാണിക്കുക.  അതുകൊണ്ട് നല്ലതേ വരൂ.  

13 അഭിപ്രായങ്ങൾ:

  1. മുൻകോപം ആർക്കും നല്ലതല്ല തന്നെ. ഒഴിവാക്കാവുന്ന സന്ദർഭങ്ങളിൽ കഴിവതും അതൊഴിവാക്കുക തന്നെ ശുഭകരം. സഹജീവികൾക്ക് അപകടകരമായ വിധത്തിൽ ഈ സ്വഭാവം കാട്ടുന്നവർക്ക്, അത്തരം സന്ദർഭങ്ങളിൽ മനസ്സിനെ നിയന്ത്രിച്ച്, വഴിതിരിച്ചു വിടാനും, ശാന്തതയിലേക്ക് നയിക്കാനുമുള്ള പ്രായോഗിക,പരിശീലന മാർഗ്ഗങ്ങൾ അവലംബിക്കാവുന്നതേയുള്ളൂ. ഇക്കാലത്ത്, വൻകിട കോർപറേറ്റ് സ്ഥാപനങ്ങളുടെ, ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിന്റെ മാനസികപരിശീലന പദ്ധതികളിൽപ്പോലും, മുൻകോപ നിയന്ത്രണ മാർഗ്ഗങ്ങളുടെ പരിശീലനത്തിനു വളരെയധികം പ്രാമുഖ്യം നൽകി വരുന്നതായി കാണുന്നുണ്ട്. നമ്മുടെ പൂർവ്വികശ്രേഷ്ഠർ സംവത്സരങ്ങൾക്കു മുൻപേ, ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നതു കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്.


    ക്രോധം മൂലം മനസ്താപമുണ്ടായ് വരും!
    ക്രോധം മൂലം നൃണാം സംസാരബന്ധനം!
    ക്രോധമല്ലോ നിജകർമ്മക്ഷയകരം!
    ക്രോധം പരിത്യജിക്കേണം ബുധജനം!
    ക്രോധമല്ലോ യമനായതു നിർണ്ണയം!
    കോപം കൊണ്ടു ശപിക്കരുതാരും,
    ഭഗവൽമയമെന്നോർക്ക സമസ്തം.!


    നിത്യജീവിതത്തിൽ, എവരും കൈക്കൊള്ളേണ്ടതായ ഇത്തരം സത്ചിന്തകൾ പങ്കുവച്ചതിലൂടെ, ഡോക്ടർ ചെയ്തത് എന്തുകൊണ്ടുമൊരു ശുഭദകർമ്മമാണെന്നു പറയാതെ വയ്യ.



    ശുഭാശംസകൾ.......

    മറുപടിഇല്ലാതാക്കൂ
  2. ക്ഷിപ്രകോപികള്‍ പ്രസാദിച്ചു കഴിഞ്ഞാല്‍ സര്‍വ്വാഭീഷ്ടങ്ങളും സാധിച്ചുകൊടുക്കും എന്നാണ് വെയ്പ്.കോപം തണുക്കാന്‍ ആരുനില്‍ക്കുന്നു അല്ലേ ഡോക്ടര്‍
    മുന്‍കോപം ആപത്തും വരുത്തുന്നു.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. വയസ്സാകുമ്പോള്‍ മുന്‍കോപം കൂടുതലാകുന്നു (അനുഭവം)

    മറുപടിഇല്ലാതാക്കൂ
  4. മുൻകോപം പോലെതന്നെ അപകടകാരിയാണ്‌ പിൻകോപം. ഇതു വൈകിയെത്തുന്ന വിവേകത്തിൽനിന്നും ഉടലെടുക്കുന്നതത്രെ. ആദ്യമൊന്നും തോന്നാത്ത കോപം പിന്നീദു കാര്യത്തിന്റെ ഗൌരവം മനസ്സിലായശേഷം പുക്ഞ്ഞുകത്തി പ്രതികാരാഗ്നിയായി മാറിയേക്കാം. രണ്ടും ഒഴിവാക്കേണ്ടതു തന്നെ.

    മറുപടിഇല്ലാതാക്കൂ
  5. മുന്‍കോപം ഒഴിവാക്കേണ്ടത്‌ തന്നെ...

    മറുപടിഇല്ലാതാക്കൂ
  6. കോപം ഗ്യോപ്യമല്ലെങ്കിലും ഒന്നോർക്കുമ്പോൾ
    എല്ലാത്തിനും ഇത്തിരി നല്ലതാണ് ഈ മുൻ കോപം...!

    മറുപടിഇല്ലാതാക്കൂ

.