2014, മാർച്ച് 16, ഞായറാഴ്‌ച

തമാശക്കാരനും തരുണീമണിയും


Blog-post no: 181 -


തമാശക്കാരനും തരുണീമണിയും


''തമാശ ശരിയായില്ലെൻ ചേട്ടാ,

തമാശ തമാശയായില്ലെങ്കിൽ

താമസംവിനാ പേര് കെട്ടിടും.''

തരുണീമണിയുടെ വാക്കുകൾ കേട്ട്

തമാശിച്ചവൻ മാനസം വിലപിച്ചു.

''തമാശ തമാശയായാൽ പോരാ,

താമസിയാതെ മനസ്സിലായീടണം.''

തരുണീമണി വീണ്ടും പറഞ്ഞപ്പോൾ

തമാശക്കാരൻതൻ തന്റേടവും പോയി!

തന്റേടം പോയാൽ രക്ഷയില്ലെന്നത്

തരുണീമണി ഊന്നിപ്പറഞ്ഞപ്പോൾ 

തർക്കിക്കാതയാൾ യാത്രപറഞ്ഞുപോയ്‌!

''തമാശ താൻ ചൊന്നതധികമായോ'' -

തരുണീമണിക്ക് കുറ്റബോധം തോന്നി;

തമാശിച്ചതെല്ലാം ഇഷ്ടമായുള്ളോരാ

തരുണീമണിതൻ മാനസം വിലപിച്ചു. 

''തമാശ വളരെ നന്നായി ചേട്ടാ,

തമാശ നന്നായില്ലെന്ന് വെറുതെ പറഞ്ഞതാ.''

തമാശക്കാരനുള്ളം കുളിർത്തപ്പോൾ, തൻ

തരുണീമണിയ്ക്കൊരു ചുംബനമർപ്പിച്ചു.




15 അഭിപ്രായങ്ങൾ:

  1. തന്നായിട്ടുണ്ട് , സോറി, നന്നായിട്ടുണ്ട്.. :)

    മറുപടിഇല്ലാതാക്കൂ
  2. ഫലിക്കാതെ പോകുന്ന തമാശ വല്ലാത്തൊരു ചമ്മലാണുണ്ടാക്കുക!!

    മറുപടിഇല്ലാതാക്കൂ
  3. തമാശ തമാശയാവേണമെങ്കില്‍
    തമാശ തമാശയായിടണമേ ..
    ഇനി സൂക്ഷിക്കാം !

    നല്ല ആശംസകളോടെ
    @srus..

    മറുപടിഇല്ലാതാക്കൂ
  4. തമാശ പറയുമ്പോൾ സൂക്ഷിക്കുക. ഇല്ലെങ്കിൽ തമാശ മറ്റെന്തെങ്കിലുമാവും.

    മറുപടിഇല്ലാതാക്കൂ
  5. ചില മരണവീടുകളിൽ നിൽക്കുമ്പോൾ, ചിലരുടെ മൊബൈൽ ഫോണുകൾ ശബ്ദിക്കും. മിക്കവാറും, റിങ്ങ് ടോൺ നല്ല അടിപൊളി പാട്ടു തന്നെയായിരിക്കും.
    അനവസരത്തിലുള്ള തമാശയും ഏതാണ്ടിതു പോലൊക്കെത്തന്നെയാണെന്നു തോന്നുന്നു.

    നല്ല കവിത. രസകരമായ അവതരണം.


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  6. തരുണീമണി ബുദ്ധിമതിയാണ്!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. തമാശ പറഞ്ഞിട്ട് ഇക്കിളിയിട്ടു ചിരിപ്പിക്കേണ്ട അവസ്ഥ പരിതാപകരം. നല്ല കവിത മാഷെ.......

    മറുപടിഇല്ലാതാക്കൂ
  8. തമാശ പറയാന്‍ അറിയാന്‍ വയ്യെങ്കില്‍ പറയാതിരിക്കുന്നതാണ് നല്ലത് ....

    മറുപടിഇല്ലാതാക്കൂ

.